ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

ഇന്ത്യയിലെ സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് സ്ഥിരീകരിച്ച് ഡ്യുക്കാട്ടി. ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ബിഎസ് -VI കംപ്ലയിന്റ് മോഡലാകുമിത്.

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

പാനിഗാലെ 959 മോഡലിന്റെ പിൻഗാമിയായാണ് പുതിയ പാനിഗാലെ V2 എത്തുന്നത്. സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം ശ്രേണിയിലെ V4 പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. എങ്കിലും ഫെയറിംഗ് പുനർ‌രൂപകൽപ്പന ചെയ്യുകയും ഹെഡ്‌ലാമ്പ് ക്ലസ്റ്റർ‌ ചെറുതായി മാറ്റുകയും ചെയ്‌തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

പാനിഗാലെ V4 പോലെ സിംഗിൾ സൈഡഡ് സ്വിംഗാർമിലാണ് പുത്തൻ V2 ഡ്യുക്കാട്ടി നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന മറ്റെല്ലാ ഡ്യുക്കാട്ടി ബൈക്കുകൾക്കും സമാനമായി പാനിഗാലെ V2 തായ്‌ലൻഡിലെ കമ്പനിയുടെ നിർമാണശാലയിൽ നിന്ന് ഒരു CBU ഉൽപ്പന്നമായാകും ആഭ്യന്തര വിപണിയിൽ എത്തുക.

MOST READ: പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

955 സിസി സൂപ്പർ ക്വാഡ്രോ എൽ-ട്വിൻ എഞ്ചിനാണ് ഡ്യുക്കാട്ടി പാനിഗാലെ V2 മോഡലിന് കരുത്തേകുന്നത്. ഇത് 10,750 rpm-ൽ 155 bhp കരുത്തും 9,000 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മോട്ടോർസൈക്കിളിന് വെറും 176 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

ഇലക്ട്രോണിക്സ് പാക്കേജിൽ 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് അസിസ്റ്റഡ് ട്രാക്ഷൻ കൺട്രോൾ ഉൾപ്പെടുന്നു. ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ EVO 2, വീലി കൺട്രോൾ, കോർണറിംഗ് എബിഎസ്, എബിഎസ് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എഞ്ചിൻ ബ്രേക്കിംഗ് നിയന്ത്രണത്തിനൊപ്പം ഒരു ബൈ ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും പാനിഗാലെയിൽ ലഭ്യമാകും.

MOST READ: ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

കൂടാതെ റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിൽ ലഭ്യമാണ്. ഓരോ റൈഡിംഗ് മോഡിനുമുള്ള ക്രമീകരണങ്ങൾ പുതിയ 4.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ വഴി ക്രമീകരിക്കാൻ കഴിയും.

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

പുതിയ പാനിഗാലെ V2-വിന് മുൻവശത്ത് ഷോവ ബിഗ് പിസ്റ്റൺ ഫോർക്കും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന സാച്ച്സ് മോണോഷോക്ക് സ്റ്റിയറിംഗ് ഡാംപ്പറുമാണ് ഡ്യുക്കാട്ടി അവതരിപ്പിക്കുന്നത്. ഇതിൽ ഇലക്ട്രോണിക് സസ്പെൻഷൻ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

ഡ്യുക്കാട്ടി പാനിഗാലെ V2 മോഡലിന് ഏകദേശം 16 ലക്ഷം മുതൽ 17 ലക്ഷം വരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മോട്ടോർസൈക്കിളിനുള്ള പ്രീ-ബുക്കിംഗ് ഇതിനകം തന്നെ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.

ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

ഈ സൂപ്പർ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ഡ്യുക്കാട്ടിയുടെ എല്ലാ ഡീലർഷിപ്പുകളിലൂടെയും പാനിഗാലെ V2 ബുക്ക് ചെയ്യാൻ സാധിക്കും. സെപ്റ്റംബറിൽ പാനിഗാലെ V2-ന്റെ ഡെലിവറികൾ ആരംഭിക്കാനാണ് ഡ്യുക്കാട്ടിയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Panigale V2 To Launch In India On 2020 August 26. Read in Malayalam
Story first published: Tuesday, August 18, 2020, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X