പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍
2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗൂര്‍ഖ എസ്‌യുവിയുടെ പുതുയ പതിപ്പിനെ ഫോഴ്‌സ് അവതരിപ്പിക്കുന്നത്. പിന്നാലെ നിരവധി ഘട്ടങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ഇപ്പോഴിതാ വീണ്ടും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. മുഖ്യഎതിരാളിയായ ഥാര്‍ കഴിഞ്ഞ ദിവസം വിപണിയില്‍ എത്തി.

ഗൂര്‍ഖയുടെ അരങ്ങേറ്റവും അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌പൈ ഇമേജുകളില്‍ കാണുന്നത് പോലെ, പുതുതലമുറ ഫോഴ്‌സ് ഗൂര്‍ഖ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനേക്കാള്‍ വിശാലമാണ്, പിന്നിലെ പ്രൊഫൈല്‍ ഫീച്ചര്‍ ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഇത് വ്യക്തമാണ്.

സ്‌കിഡ് പ്ലേറ്റ്, രണ്ട് സ്ലാറ്റ് ഗ്രില്‍ എന്നിവ പോലുള്ള ഒന്നിലധികം പുതിയ ഘടകങ്ങളുള്ള ഒരു പുതിയ ഡിസൈന്‍ അവതരിപ്പിക്കുന്നു. പിന്‍ഭാഗത്ത്, പുതിയ ഗൂര്‍ഖയുടെ ടെയില്‍ ലാമ്പുകള്‍ ബമ്പറില്‍ നിന്ന് ബോഡിയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

മുകളിലായി സ്റ്റോപ്പ് ലാമ്പ് കാണാന്‍ സാധിക്കും. എന്നാല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ ഇത് ഇല്ലായിരുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.
MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

വലിയ വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും. പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ബമ്പറുകളും, 16 ഇഞ്ച് അലോയി വീലുകളും പുതിയ സവിശേഷതകളാണ്.

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

2020 ഫോഴ്സ് ഗൂര്‍ഖയില്‍ ഡ്യുവല്‍ ടോണ്‍ തീം, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ വിന്‍ഡോകള്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.
MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
Source: Forum AutoCarIndia


Click it and Unblock the Notifications








