XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് XC40 എസ്‌യുവി. ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് എസ്‌യുവികളുടെ പ്രധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനവുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മോഡല്‍ സാവധാനം ഒഴിവാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തവര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാല്‍ കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓള്‍ ഇലക്ട്രിക് XC40 റീചാര്‍ജ് മോഡലിന് അന്താരാഷ്ട്ര വിപണികളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

MOST READ: സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഈ സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ മറ്റു മോഡലുകളും ഇലക്ട്രിക് ശ്രേണിയിലേക്ക് എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി 2018 -ല്‍ പ്രഖ്യാപിച്ചിരുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് ഭാവിയെ പിന്തുണയ്ക്കുന്നതിനും വോള്‍വോ പ്രതിജ്ഞാബദ്ധമാണ്. ആഗോളതലത്തില്‍ വിപണിയിലെത്തുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ശ്രേണിയിലേക്ക് നവീകരിക്കുമെന്ന് കമ്പനി 2019 -ല്‍ പ്രഖ്യാപിച്ചു.

MOST READ: ഇസൂസു D-മാക്‌സ് V-ക്രോസിനെതിരെ മത്സരിക്കാന്‍ ഹിലക്‌സ് പിക്ക്-അപ്പുമായി ടൊയോട്ട എത്തിയേക്കും

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഇപ്പോള്‍ ഇന്ത്യയും ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോള്‍വോ XC40 റീചാര്‍ജിനെക്കുറിച്ച് പറയുമ്പോള്‍, പുതിയ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (CMA) പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

പെട്രോള്‍ എഞ്ചിന്‍ മോഡലുകള്‍ക്ക് സമാനമായിരിക്കും ഇലക്ട്രിക് മോഡലും. ഇലക്ട്രിക് എസ്‌യുവി സ്റ്റാന്‍ഡേര്‍ഡ് XC40 -ന് സമാനമാണെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായ മാറ്റങ്ങളുണ്ടാകും.

MOST READ: ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

പവര്‍ട്രെയിനിലേക്ക് നീങ്ങിയാല്‍ റീചാര്‍ജ് എസ്‌യുവിയില്‍ രണ്ട് 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകള്‍ ആക്സലില്‍ ഘടിപ്പിച്ചിരിക്കുന്നു, ഇത് 78 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഇലക്ട്രിക് പവര്‍ട്രെയിന്‍ 402 bhp കരുത്തും 659 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വോള്‍വോ XC40 മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 187 bhp -യാണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

4.9 സെക്കന്‍ഡിനുള്ളില്‍ ഇലക്ട്രിക് മോഡലിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണം വഴി ഇലക്ട്രിക് മോട്ടോറുകള്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ചുള്ള സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, August 18, 2020, 12:53 [IST]
English summary
Volvo XC40 Recharge Electric SUV India Launch Next Year. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X