ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയതിന് ശേഷം ഇത് രാണ്ടാം തവണയാണ് നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

ഏകദേശം 955 രൂപയുടെ വര്‍ധനവാണ് ഹോണ്ട സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

രണ്ട് വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാണ്. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് ഇനി 61,497 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഡീലക്സ് പതിപ്പിന് 64,847 രൂപയാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില. മെയ് മാസത്തിലാണ് അവസാനമായി സ്‌കൂട്ടറിന് വില വര്‍ധിപ്പിക്കുന്നത്.

MOST READ: പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ പരിഷ്‌കാരത്തോടൊപ്പം തന്നെ സ്‌റ്റൈലിലും അല്‍പ്പം മാറ്റവും, കൂടുതല്‍ ഫീച്ചറുകളും നിറച്ചാണ് ഡിയോയെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

വലിയ മുന്‍ എപ്രോണ്‍, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. പൂര്‍ണ്ണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടം പിടിച്ചിട്ടുണ്ട്.

MOST READ: 450 X ഇലക്ട്രിക് സ്‌കൂട്ടര്‍ 3 നഗരങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കാനൊരുങ്ങി ഏഥര്‍

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

റിയല്‍ ടൈം മൈലേജ്, എത്ര ദൂരം സഞ്ചരിക്കാം തുടങ്ങിയ വിവരങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച് ഉള്ള ഒരു സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, 3-ഘട്ട ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ട് സാങ്കേതിക വിദ്യയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 8,000 rpm -ല്‍ 7.68 bhp കരുത്തും 5,250 rpm -ല്‍ 8.79 Nm torque ഉം സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്.

MOST READ: ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

സൈലന്റ്-സ്റ്റാര്‍ട്ട് സംവിധാനവും ഹോണ്ട പുത്തന്‍ ഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാര്‍ട്ടര്‍ മോട്ടോറിനുപകരം എസി ജനറേറ്റര്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ ഓപ്ഷണലായി തെരഞ്ഞെടുക്കാം. പുതിയ ടെലിസ്‌കോപ്പിക് ഫോര്‍ക്കും 12 ഇഞ്ച് ഫ്രണ്ട് വീലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. മൂന്ന് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന പിന്‍ മോണോഷോക്കും പുതിയ ഡിയോയുടെ പ്രത്യേകതയാണ്.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നിങ്ങനെ നാലു നിറങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് എത്തുന്നത്. മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക്, ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയാണ് ഡീലക്സ് പതിപ്പില്‍ ലഭിക്കുന്ന നിറങ്ങള്‍.

More from DriveSpark

Article Published On: Monday, August 17, 2020, 17:15 [IST]
English summary
Honda Hiked Dio BS6 Price Second Time In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X