ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ഇന്ത്യയിൽ മിഡ്-സൈസ് എസ്‌യുവി യുഗത്തിന് തുടക്കമിട്ട റെനോ ഡസ്റ്റർ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുത്തൻ ടർബോ-പെട്രോൾ മോഡലനെ കമ്പനി വിപണിയിൽ ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിന് 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇനി മുതൽ കരുത്തേകുക. ഡസ്റ്റർ ടർബോ-പെട്രോൾ അഞ്ച് മോഡലുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

1.3 ലിറ്റർ എഞ്ചിനാണ് റെനോ ഡസ്റ്റർ ടർബോ-പെട്രോൾ വേരിയന്റിന് കീഴിൽ 154 bhp പവറും 254 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലും സിവിടി യൂണിറ്റും ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. രണ്ടാമത്തേതിൽ ഏഴ് സ്പീഡ് മാനുവൽ മോഡും ഉൾപ്പെടുന്നു.

MOST READ: കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

മാനുവൽ, സിവിടി പതിപ്പുകൾ യഥാക്രമം 16.5 കിലോമീറ്റർ, 16.42 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. എഞ്ചിനിലെ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ റെനോ ഡസ്റ്ററിന്റെ പുറംമോടിയിൽ ഫ്രഞ്ച് കമ്പനി കാര്യമായ പരിഷ്ക്കരണങ്ങളൊന്നും പരിചയപ്പെടുത്തുന്നില്ല. അതായത് എസ്‌യുവി നിലവിലെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണെന്ന് ചുരുക്കം.

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

എങ്കിലും റെനോ ഡസ്റ്റർ ടർബോ-പെട്രോൾ വേരിയന്റിനെ വ്യത്യസ്‌തമാക്കാൻ മുൻ ഗ്രില്ലിലെ ക്രിംസൺ റെഡ് ആക്സന്റുകൾ, ഫ്രണ്ട് ബമ്പർ, മേൽക്കൂര റെയിലുകൾ, ഫോഗ് ലാമ്പ് ക്ലസ്റ്റർ, ടെയിൽ-ഗേറ്റ് അലങ്കാരങ്ങൾ എന്നിവ സഹായിക്കുന്നു. അതോടൊപ്പം ബോഡി കളർ ഒ‌ആർ‌വി‌എമ്മുകൾ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, കറുത്ത മേൽക്കൂര റെയിലുകൾ എന്നിവയും ഓഫറിൽ ലഭ്യമാണ്.

MOST READ: പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷൻ, ക്രൂയിസ് കൺട്രോൾ, അർക്കാമിസ് സോഴ്‌സ്ഡ് ഫോർ സ്പീക്കർ, രണ്ട് ട്വീറ്റർ മ്യൂസിക് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ ഉൾക്കൊള്ളുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് റെനോ ഡസ്റ്റർ ടർബോ-പെട്രോൾ പതിപ്പിന്റെ അകത്തളത്തിൽ ഇടംപിടിച്ചിരിക്കുന്ന സവിശേഷതകൾ.

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഇഎസ്പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ റെനോ ഡസ്റ്ററിലെ സുരക്ഷാ സവിശേഷതകളാണ്.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ പതിപ്പും റെനോ ഡസ്റ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 105 bhp കരുത്തിൽ 142 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ.

ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

RXE MT പതിപ്പിന് 10.49 ലക്ഷം രൂപയും RXS MT 11.39 ലക്ഷം, RXZ MT 11.99 ലക്ഷം, RXS CVT 12.99 ലക്ഷം, RXZ CVT 13.59 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡസ്റ്റർ 1.3 ടർബോ-പെട്രോൾ വേരിയന്റുകളുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Duster 1.3 Litre Turbo-Petrol Launched. Read in Malayalam
Story first published: Monday, August 17, 2020, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X