മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആരംഭിച്ച് ഹീറോ ഇലക്ട്രിക്. പ്രതിമാസം 2,999 രൂപയില്‍ തുടങ്ങുന്ന പദ്ധതികളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

പരമ്പരാഗത ഓട്ടോ ഫിനാന്‍സിനേക്കാള്‍ കൂടുതല്‍ വഴക്കവും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഇതര ഉടമസ്ഥാവകാശ ഓപ്ഷനുകള്‍ക്കായുള്ള ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഓഫറിലെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ക്യൂറേറ്റ് ചെയ്യുന്നു.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

സബ്സ്‌ക്രൈബുചെയ്ത വാഹനം അതിന്റെ ജീവിതചക്രത്തിലൂടെ നിയന്ത്രിക്കാന്‍ ഓട്ടോവര്‍ട്ട് അതിന്റെ ഐഒടി അടിസ്ഥാനമാക്കിയുള്ള ടെക് പ്ലാറ്റ്‌ഫോം ഓട്ടോവര്‍ട്ട് പ്ലഗ് ഉപയോഗിക്കും.

MOST READ: സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

ഒരു തുടക്ക പ്രോജക്റ്റ് എന്ന നിലയില്‍, ബാംഗ്ലൂരിലെ തെരഞ്ഞെടുത്ത ഡീലര്‍മാരുമായി ഓട്ടോവര്‍ട്ട് പ്ലഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ ഇലക്ട്രിക്കും ഓട്ടോവര്‍ട്ടും ഒത്തുചേരുന്നതിനാല്‍, ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് മികച്ച പദ്ധതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

രണ്ട് ബ്രാന്‍ഡുകളും തടസ്സരഹിതമായ ഇവി വാങ്ങല്‍ അനുഭവത്തിനായി പരിശ്രമിക്കുന്നു. ഉപഭോക്തൃ അനുഭവം പുനരുജ്ജീവിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക് കൂടുതല്‍ പദ്ധതികളും അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിള്‍ അഡാപ്ഷനില്‍ പാസഞ്ചര്‍ കാര്‍ വാങ്ങുന്നവരില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തം ഉണ്ടായിട്ടില്ല.

MOST READ: കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

തീര്‍ച്ചയായും രാജ്യത്ത് ഇലക്ട്രിക് കാര്‍ ലഭ്യത വളരെ ചെറുതാണ്. എന്നിരുന്നാലും സ്‌കൂട്ടറുകള്‍ മൊത്തത്തില്‍ മത്സരാധിഷ്ഠിതമായി തന്നെ രംഗത്തുണ്ട്. ഇലക്ട്രിക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ഇ-റിക്ഷകള്‍ എന്നിവ കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഒരു സെഗ്മെന്റിനെ രൂപപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

സൗകര്യപ്രദമായ ഫിനാന്‍സ് പദ്ധതികള്‍ ക്യൂറേറ്റ് ചെയ്യുന്നത് ഉപഭോക്താക്കളെ വിശാലമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ഇതുവരെ മുഖ്യധാരാ ചര്‍ച്ചകളല്ല.

MOST READ: സൺറൂഫുമായി മാറ്റ് ബ്ലൂ നിറത്തിൽ ഒരു കിടിലൻ ക്വിഡ്

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

പക്ഷേ ഇത് ആളുകളുടെ സ്വാഭാവിക ജിജ്ഞാസയെയും വാഹനങ്ങളോടുള്ള അടുപ്പത്തെയും തടസ്സപ്പെടുത്തുന്നില്ല. പരമ്പരാഗതമായി, ഇന്ത്യന്‍ ഇരുചക്രവാഹന വിപണി ഒരു വലിയ വിപണിയാണ്.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

അതുപോലെ, ഡിമാന്‍ഡ് കൊണ്ട്, ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റ് ഒരു ദിവസം ഉയര്‍ന്നു വരുമെന്ന് മുന്‍കൂട്ടി പറയാന്‍ പ്രയാസമില്ല. വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഇവയ്ക്കുള്ളൂ.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

മാത്രമല്ല പെട്രോള്‍ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കാതെ സര്‍വീസിംഗിനോ അറ്റകുറ്റപ്പണികള്‍ക്കോ ഇടയ്ക്കിടെ ആവശ്യമില്ലാത്ത ഈ ഇലക്ട്രിക് മോഡലുകള്‍ ദൈനംദിന ഉപയോഗത്തിന് വളരെ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2020 ജൂണ്‍ 3 വരെ ഹീറോ ഇലക്ട്രിക് രാജ്യത്തൊട്ടാകെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ തുറന്നു.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

ഷോറൂമുകളും ബൈക്കുകളും ശുചിത്വവത്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും നടപ്പാക്കിയിട്ടുണ്ട്. സൗകര്യപ്രദവും സുരക്ഷിതവുമായ നടപടിക്കായി ഡീലര്‍മാര്‍ ഹോം ഡെലിവറി ഓപഷനുകളും ആരംഭിച്ചിട്ടുണ്ട്. വീട്ടിലായാലും ഡീലര്‍ഷിപ്പിലായാലും ഡെലിവറിക്ക് മുമ്പായി എല്ലാ ഉല്‍പ്പന്നങ്ങളും ഡീലര്‍ഷിപ്പുകളില്‍ ശുചീകരിക്കുന്നു.

മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വക്താവ് പറഞ്ഞു.

Most Read Articles

Malayalam
English summary
Hero Electric scooter Subscription plan launched. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X