കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

കോമ്പസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പായ നൈറ്റ് ഈഗിള്‍ മോഡലിനെ അവതരിപ്പിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 20.14 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

കോമ്പസിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ചാണ് പതിപ്പിനെ നിരത്തില്‍ എത്തിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായതുകൊണ്ട് തന്നെ പരിമിത പതിപ്പുകള്‍ മാത്രമാകും വിപണിയില്‍ എത്തുക. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 250 യൂണിറ്റുകള്‍ മാത്രമാകും ബ്രാന്‍ഡ് നിര്‍മ്മിക്കുക.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

ബ്ലാക്ക് തീം ആണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. പുതിയ ലോഞ്ചിറ്റിയൂഡ് പ്ലസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പതിപ്പും ഒരുങ്ങുന്നത്.

MOST READ: 2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

മുന്നിലും പിന്നിലും ഒരു കറുത്ത ജീപ്പ് ബാഡ്ജിംഗ്, ഏഴ് സ്ലോട്ട് ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് എക്സ്റ്റീരിയര്‍ ആക്‌സന്റുകള്‍, ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പ് ബെസലുകള്‍ എന്നിവയാണ് ഈ പതിപ്പിന്റെ പുറമേയുള്ള പ്രധാന സവിശേഷതകള്‍.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

ഗ്ലോസ്-ബ്ലാക്ക് റൂഫും 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഓഫറില്‍ ലഭ്യമാണ്. വോക്കല്‍ വൈറ്റ്, എക്‌സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മഗ്‌നീഷിയോ ഗ്രേ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ ലഭ്യമാകും.

MOST READ: സൺറൂഫുമായി മാറ്റ് ബ്ലൂ നിറത്തിൽ ഒരു കിടിലൻ ക്വിഡ്

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

വാഹനത്തിന്റെ അകത്തളങ്ങളിലും ചില ഉള്‍പ്പെടുത്തലുകള്‍ ബ്രാന്‍ഡ് വരുത്തിയിട്ടുണ്ട്. ബ്ലാക്ക് ടെക്‌നോ ലെതര്‍ സീറ്റുകളും ഗ്ലോസ് ബ്ലാക്ക് ആക്‌സന്റുകളും അകത്തളത്തെ വ്യത്യസ്തമാക്കും.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇഎസ്‌സി, എച്ച്എസ്എ, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും ഈ പതിപ്പില്‍ ലഭിക്കുന്ന സവിശേഷതകളാണ്.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിലെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 4x2 കോണ്‍ഫിഗറേഷനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ അതേ 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഉള്‍പ്പെടുന്നു.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

2.0 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോറും 4x2 കോണ്‍ഫിഗറേഷനില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് സെലക്ടെറൈന്‍ 4x4 AWD സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

MOST READ: കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

ഇന്ത്യയിലെ ജീപ്പ് കോമ്പസിന്റെ മൂന്നുവര്‍ഷത്തെക്കുറിച്ച് പാര്‍ത്ഥ ദത്ത പറഞ്ഞത് ഇങ്ങനെ; ''ജീപ്പ് കോമ്പസിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മാത്രമായി ഒന്നും ഇല്ലാതെ പൂര്‍ത്തിയാകില്ല. 'നൈറ്റ് ഈഗിള്‍' കോമ്പസിന്റെ സാധാരണ പതിപ്പ് മാത്രമല്ല. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും അവതരിപ്പിക്കുന്ന ഒരു ആഗോള ലിമിറ്റഡ് പതിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

വാഹനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായും ജീപ്പ് അറിയിച്ചു. കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ബ്രാന്‍ഡില്‍ നിന്നും വലിയ ഡിമാന്റുള്ള മോഡല്‍ കൂടിയാണിത്. നിലവില്‍ ബിഎസ് VI പതിപ്പുകളാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Night Eagle Edition Launched. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X