സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ജനപ്രിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടർസൈക്കിളായ സ്പ്ലെൻഡർ പ്ലസിന് വൻ വില കിഴിവുമായി ഹീറോ മോട്ടോകോർപ്. തെരഞ്ഞെടുത്ത ഡീലർഷിപ്പിലൂടെ ബിഎസ്-IV മോഡലുകൾക്കാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ഹീറോ സ്പ്ലെൻഡർ ബിഎസ്-IV മോഡലുകൾക്ക് 10,000 രൂപ വരെയാണ് കിഴിവ് നൽകുന്നത്. നിലവിലെ ബിഎസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനായാണ് ബ്രാൻഡ് ഇത്തരത്തിലുള്ള ഓഫർ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

രാജ്യത്ത് ബി‌എസ്-VI നടപ്പാക്കാനുള്ള സമയപരിധി 2020 ഏപ്രിൽ ഒന്നായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിലവിലുള്ള ബിഎസ്-IV മോഡലുകൾ വിറ്റഴിക്കാൻ കമ്പനികൾക്ക് സുപ്രീം കോടതി സമയം നീട്ടിനൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായി കമ്പനികളുടെ ഡീലർഷിപ്പുകൾ ഇപ്പോഴും ബിഎസ്-IV സ്റ്റോക്കുൾക്ക് വൻ ഓഫറുകളാണ് ഇപ്പോൾ നൽകിവരുന്നത്.

MOST READ: കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

മാർച്ചിൽ‌ സുപ്രീംകോടതി വിധി അനുസരിച്ച് ബി‌എസ്-VI നടപ്പാക്കൽ സമയപരിധി കഴിഞ്ഞാലും (2020 ഏപ്രിൽ 1) ഡൽഹി-എൻ‌സി‌ആർ ഒഴികെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും 10 ദിവസത്തേക്ക് കമ്പനികൾക്ക് ബിഎസ്-IV വാഹനങ്ങൾ വിൽക്കാൻ കഴിയും.

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം 10 ദിവസത്തെ വിപുലീകരണ സമയത്ത് വാഹനങ്ങളുടെ വിറ്റുപോകാത്ത സ്റ്റോക്കിന്റെ 10 ശതമാനം മാത്രമേ ഡീലർഷിപ്പുകൾക്ക് വിൽക്കാൻ കഴിയൂ.

MOST READ: രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

തെരഞ്ഞെടുത്ത ഹീറോ മോട്ടോകോർപ് ഡീലർഷിപ്പുകൾ ഹീറോ സ്പ്ലെൻഡർ ബിഎസ്-IV ന് 10,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 200 രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് നടത്താം. നിലവിൽ 51,790 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ഓഫർ പരിഗണിക്കുമ്പോൾ ഇതിന് 41,790 രൂപ വിലവരും.

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കായ സ്‌പ്ലെന്‍ഡര്‍ പ്ലസിൽ ബിഎസ്-IV 100 സിസി, കാര്‍ബ്യൂറേറ്റഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്ററാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

MOST READ: തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കായ സ്‌പ്ലെന്‍ഡര്‍ പ്ലസിൽ ബിഎസ്-IV 100 സിസി, കാര്‍ബ്യൂറേറ്റഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്ററാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ഇതോടെ ഈ ബൈക്കുകള്‍ 30,000 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പിലെ ബിഎസ് IV മോഡലുകള്‍ വിറ്റ് തീരുന്നത് വരെയാകും ഈ ഓഫര്‍ ലഭ്യമാവുക. പോയ വര്‍ഷം ബൈക്കിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 92.7 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.

Most Read Articles

Malayalam
English summary
Hero Splendor BS4 is available at INR 10,000 discount. Read in Malayalam
Story first published: Thursday, May 7, 2020, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X