CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

CBR600RR ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട. 1,606,000 യെന്‍ (ഏകദേശം 11.40 ലക്ഷം രൂപ) ആണ് വിപണിയില്‍ ബൈക്കിന്റെ വില.

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 സെപ്റ്റംബര്‍ 25 മുതല്‍ മാത്രമേ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുകയുള്ളു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, 2020 ഹോണ്ട CBR600RR അതിന്റെ ലിറ്റര്‍ ക്ലാസ് മോഡലായ CBR1000RR-R ഫയര്‍ബ്ലേഡില്‍ നിന്നുള്ള സ്‌റ്റൈലിംഗ് ഘടകങ്ങള്‍ പങ്കിടുന്നു.

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിംഗ്ലെറ്റുകളുള്ള ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, അണ്ടര്‍ സീറ്റ് എക്സ്ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

MOST READ: ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ത്രിവര്‍ണ്ണ ഗ്രാന്‍ഡ് പ്രിക്‌സ് റെഡ് കളര്‍ ഓപ്ഷനിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. 599 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ഈ എഞ്ചിന്‍ 14,000 rpm -ല്‍ 119.3 bhp കരുത്തും 11,500 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ട്രാന്‍സ്മിഷനില്‍ ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ച് സവിശേഷതയും നല്‍കിയിട്ടുണ്ട്. ഹോണ്ട ഒരു ഓപ്ഷണല്‍ ക്വിക് ഷിഫ്റ്റര്‍ നല്‍കുന്നു.

MOST READ: വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

സുരക്ഷയ്ക്കായി എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (പെട്ടെന്നുള്ള ബ്രേക്കിംഗ് ഉണ്ടെങ്കില്‍ ഓട്ടോ ഹസാര്‍ഡ് ലൈറ്റ്) എന്നിവയും ഉള്‍പ്പെടുന്നു.

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ഡയമണ്ട് ഫ്രെയിം, മുന്‍വശത്ത് ഇരട്ട ഡിസ്‌കുകള്‍, പിന്നില്‍ സിംഗിള്‍ റോട്ടര്‍, ഇന്‍വേര്‍ട്ട് ബിഗ് പിസ്റ്റണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്‍ഭാഗത്ത് ഒരു മോണോ ഷോക്ക് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

MOST READ: R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

അതേസമയം ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കില്ലെന്നാണ് സൂചന. യൂറോ 5 അഥവാ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇതിന്റെ 599 സിസി ഇന്‍ലൈന്‍ ഫോര്‍ മോട്ടോര്‍ അപ്‌ഡേറ്റ് ചെയ്യില്ലെന്നാണ് സൂചന.

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ഇതോടെയാണ് ബൈക്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന്റെ സാധ്യത മങ്ങുന്നത്. ജപ്പാനിലും (യൂറോ 4 മാനദണ്ഡങ്ങള്‍ക്ക് സമാനമായ എമിഷന്‍ മാനദണ്ഡങ്ങള്‍) യുഎസ്എയിലും വില്‍ക്കാനാണ് നിലവില്‍ കമ്പനി പദ്ധതിയിടുന്നത്.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

CBR600RR വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ബിഎസ് VI -ലേക്ക് ബൈക്കിനെ നവീകരിച്ചാലും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യത്തില്‍ വ്യക്തതയില്ല. സൂപ്പര്‍സ്‌പോര്‍ട്‌സ് മിഡില്‍വെയ്റ്റ് ബൈക്കുകളുടെ ആവശ്യകത കുറവാണെന്നാണ് ഹോണ്ടയുടെ കണക്കുകൂട്ടല്‍. അതോടൊപ്പം തന്നെ വലിയ വിലയും വില്‍പ്പനയില്‍ തിരിച്ചടിയാകും.

Most Read Articles

Malayalam
English summary
2020 Honda CBR600RR Launched In Japan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X