ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഹൈനെസ് CB 350 -യുടെ ഡെലിവറികൾ രാജ്യത്ത് 1000 യൂണറ്റുകൾ മറികടന്നതായി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (HMSI) അറിയിച്ചു. ഡെലിവറികൾ ആരംഭിച്ച് 20 ദിവസം എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് കമ്പനി.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

രാജ്യത്തെ ടയർ I, II നഗരങ്ങൾക്കൊപ്പം വൻ നഗരങ്ങളിലും ഹൈനെസ് CB 350 -യുടെ ഡിമാൻഡ് അതിവേഗം വ്യാപിക്കുകയാണെന്നും ഹോണ്ട പറയുന്നു.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഹൈനെസ് CB 350, DLX & DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഓരോ വേരിയന്റും മൂന്ന് കളർ ഓപ്ഷനുകളിൽ വരുന്നു.

MOST READ: പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

1.85 ലക്ഷം രൂപയാണ് ഹോണ്ട ഹൈനെസ് CB 350 -യുടെ പ്രാരംഭ എക്സ്-ഷോറൂം വില. ടോപ്പ്-സ്പെക്ക് DLX പ്രോയ്ക്ക് 1.90 ലക്ഷം രൂപയാണ്. 348 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് 5,500 rpm -ൽ 20.78 bhp കരുത്തും 3,000 rpm -ൽ 30 Nm torque ഉം പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഈ നാഴികക്കല്ല് പിന്നിടുന്ന അവസരത്തിൽ, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യാദവീന്ദർ സിംഗ് ഗുലേറിയ ഹോണ്ട ബ്രാൻഡിലുള്ള വിശ്വാസത്തിന് ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞു.

MOST READ: ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഹൈനെസ് CB 350 -ക്ക് ലഭിച്ച സ്നേഹവും സ്വീകാര്യതയും പ്രതീക്ഷകൾക്ക് അതീതമാണ്. 18 വയസ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള വിശാലമായ സ്പെക്ട്രത്തിൽ നിന്നുള്ള ഉപഭോക്താക്കൾ തങ്ങളുടെ ആദ്യ ചോയിസായി ഹൈനെസ് CB 350 തെരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

തങ്ങളുടെ പരിമിതമായ ബിഗ് വിംഗ് നെറ്റ്‌വർക്കിലൂടെ പോലും, ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ 1000 യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞതിൽ തങ്ങൾ അഭിമാനിക്കുന്നു.

MOST READ: ഉത്സവ സീസണിൽ ആൾട്ടോ, സെലെറിയോ, വാഗൺ ആർ മോഡലുകൾക്ക് ഫെസ്റ്റീവ് എഡിഷനുമായി മാരുതി

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഈ പ്രാരംഭ പ്രതികരണത്തെ നിലനിർത്താൻ ഉപഭോക്താക്കൾക്ക് മികച്ച രീതിയിലുള്ള സേവനങ്ങൾ കമ്പനി ഉറപ്പാക്കും. കൂടാതെ ഹോണ്ട ബിഗ് വിംഗ് നെറ്റ്‌വർക്ക് വിപുലീകരണവും കൂടുതൽ വേഗത്തിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഇന്ത്യയിൽ നടക്കുന്ന ഉത്സവ സീസണിൽ CB 350 ഉപഭോക്താക്കൾക്കായി ഉത്സവ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റെട്രോ മോട്ടോർസൈക്കിൾ വാങ്ങുന്നതിന് ആവശ്യമായ പ്രാരംഭ പ്രതിബദ്ധത കുറയ്ക്കുന്നതിന് കമ്പനി ICICI ബാങ്കുമായി സഹകരിച്ച് സഹായിക്കുന്ന ആവേശകരമായ ഫിനാൻസ് പദ്ധതി അവതരിപ്പിക്കുന്നു.

MOST READ: കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; പുതുതലമുറ ഹ്യുണ്ടായി i20 ആദ്യ ഡ്രൈവ് റിവ്യൂ

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

ഒരു നിശ്ചിത കാലയളവിലേക്ക്, മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫിനാൻസ് ലഭിക്കും.

ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

കൂടാതെ, സെഗ്മെൻറ് പലിശനിരക്കിൽ 5.6 ശതമാനം എന്ന മികച്ച നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ 4,999 രൂപ EMI ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Honda Clocks 1000 Units Deliveries For Hness CB 350. Read in Malayalam.
Story first published: Friday, November 13, 2020, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X