ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഡിയോയുടെ നവീകരിച്ച പതിപ്പിനെ അടുത്തിടെയാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 59,990 രൂപയും ഡീലക്‌സിന് 63,340 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇത് ബിഎസ് IV പതിപ്പിനെ അപേക്ഷിച്ച് യഥാക്രമം 5,749 രൂപയും 7,099 രൂപയുമായി വര്‍ധിച്ചു.

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂട്ടറിന്റെ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തി. പുതിയ പതിപ്പ് വിപണിയല്‍ എത്തിയ ശേഷം ഇത് ആദ്യമായാണ് കമ്പനി വില വര്‍ധിപ്പിക്കുന്നത്.

MOST READ: ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് മിനി

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഇതോടെ പുതുക്കിയ വില അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 60,542, രൂപയും ഡീലക്‌സ് പതിപ്പിന് 63,892 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഏകദേശം 552 രൂപയുടെ വര്‍ധനവാണ് ഹോണ്ട സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

കഴിഞ്ഞ മാസം ഹീറോയും ആക്ടിവ 125, ആക്ടിവ 6G, SP 126 മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു. 552 രൂപയുടെ വര്‍ധനവാണ് ഈ മോഡലുകളിലും കമ്പനി വരുത്തിയത്.

MOST READ: മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ പരിഷ്‌കാരത്തോടൊപ്പം തന്നെ സ്റ്റൈലിലും അല്‍പ്പം മാറ്റവും, കൂടുതല്‍ ഫീച്ചറുകളും നിറച്ചാണ് ഡിയോയെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

വീതിയുള്ള മുന്‍ എപ്രോണ്‍, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. പൂര്‍ണ്ണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടം പിടിച്ചിട്ടുണ്ട്.

MOST READ: ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

റിയല്‍ ടൈം മൈലേജ്, എത്ര ദൂരം സഞ്ചരിക്കാം തുടങ്ങിയ വിവരങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച് ഉള്ള ഒരു സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, 3-ഘട്ട ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ട് സാങ്കേതിക വിദ്യയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 8,000 rpm -ല്‍ 7.68 bhp കരുത്തും 5,250 rpm -ല്‍ 8.79 Nm torque ഉം സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്.

MOST READ: കൊവിഡ്-19; നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹ്യുണ്ടായി

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

സൈലന്റ്-സ്റ്റാര്‍ട്ട് സംവിധാനവും ഹോണ്ട പുത്തന്‍ ഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാര്‍ട്ടര്‍ മോട്ടോറിനുപകരം എസി ജനറേറ്റര്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, May 8, 2020, 20:56 [IST]
English summary
Honda Hiked BS6 Dio Price. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X