ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് മിനി
ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി. 2016 ഡിസംബര്‍ മാസത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

അതേസമയം വാഹനത്തിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 2020 ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ എന്നൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

44.9 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്റെ 15 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

പഴയ പതിപ്പിനെ നീക്കം ചെയ്ത് ഉടന്‍ തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് തല്‍സ്ഥാനത്ത് ഇടംപിടിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

പുതുക്കിയ ഗ്രില്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ അലോയി വീലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയെല്ലാം പുതിയ പതിപ്പിന്റെ സവിശേതകളാണ്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

മിനി കണക്ടറ്റോടുകൂടിയ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ലെതര്‍ ട്രിം, ഇലക്ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റിയറിങ്, ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചര്‍ക്കുമായി മെമ്മറി ഫങ്ഷനോടു കൂടിയ ഓപ്ഷണല്‍ ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിള്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ഉയര്‍ന്ന പ്രകടനവും മികച്ച ഇന്ധനക്ഷമതയും നല്‍കുന്ന ട്വിന്‍ പവര്‍ ടര്‍ബോ ടെക്നോളജിയോടു കൂടിയ 2 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനാണ് വഹാനത്തിന്റെ മറ്റൊരു സവിശേഷത. എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്ട്രോണിക് 2 ലിറ്റര്‍ എന്‍ജിന്‍ 189 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും.
MOST READ: ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

ഫ്രണ്ട്, പാസഞ്ചര്‍ എയര്‍ ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്സ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്ളാറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

രണ്ടായി തുറക്കാന്‍ കഴിയുന്ന പിന്‍ഭാഗത്തെ ഡോര്‍ ഇതിലും തുടര്‍ന്നേക്കും. എന്നാല്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അതേസമയം കൂടുതല്‍ പ്രീമിയം ലുക്കോടെയാണ് ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ വിപണിയില്‍ വില്പനക്കെത്തുന്നത്.
MOST READ: കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനാണ് വാഹനത്തിന്റെ ആദ്യ പുതുമ. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.2 സെക്കന്റ് മതി. 228 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. സ്പോര്‍ട്ട്, ഗ്രീന്‍ എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








