കൊവിഡ്-19; നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹ്യുണ്ടായി
കൊവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹ്യുണ്ടായി. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

രാജ്യത്തുള്ള 225 ഷോറൂമുകളുടെ പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാകും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. ജീവനക്കാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു.

ലോക്ക്ഡൗണിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച് ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും മെയ് 6 മുതല്‍ കമ്പനി ഭാഗികമായി പുനരാരംഭിച്ചു. ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു.
MOST READ: ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

ഈ മാസം 12,000 മുതല്‍ 13,000 വരെ യൂണിറ്റുകള്‍ ഉത്പ്പാദനം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതും. പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ കമ്പനിയുടെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് ഏകദേശം 4,000 -ത്തോളം ഉപഭോക്താക്കള്‍ വിളിച്ചു.

ഏകദേശം 500 ബുക്കിങ്ങുകള്‍ വിവിധ മോഡലുകള്‍ക്ക് ലഭിച്ചെന്നും 170 വാഹനങ്ങള്‍ വില്‍പ്പന നടത്താനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നതും.
MOST READ: കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതിനൊപ്പം തന്നെ അടുത്തിടെ ഇഎംഐ അഷൂറന്‍സ് എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരുന്നു. ലോണെടുത്ത് വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്കായിട്ടാണ് കമ്പനി പുതിയ പദ്ധതിക്ക് തുടങ്ങിയിരിക്കുന്നത്.
MOST READ: കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഈ പദ്ധതി അനുസരിച്ച് മൂന്നുമാസം വരെ വാഹനത്തിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും തുടര്‍ നടപടികളില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ സ്ഥാപനങ്ങളിലും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും ആയിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുന്നത്.

എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും, മെയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം വാങ്ങി ഒരു വര്‍ഷം വരെയാണ് ഇഎംഐ അഷൂറന്‍സ് പദ്ധതി ലഭ്യമാക്കുന്നത്.


Click it and Unblock the Notifications








