കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

തെലങ്കാനയിൽ 25 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം സ്കൂട്ടറുകൾ വിൽക്കാൻ കഴിഞ്ഞതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

മഹാമാരിയാൽ നിറഞ്ഞ വർഷമെന്ന് കണക്കിലെടുത്താൽ ഇത് തികച്ചും വലിയൊരു നേട്ടമാണ് ഹോണ്ട കൈപ്പിടിയിലാക്കിയത്. തെലങ്കാനയിലെ ഇരുചക്ര വാഹന വ്യവസായത്തിൽ സ്കൂട്ടറുകളുടെ സംഭാവന 33 ശതമാനമായി ഉയർന്നതായി ഹോണ്ട പറയുന്നു.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

അഖിലേന്ത്യാ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 29 ശതമാനമാണ്. തെലങ്കാനയിലെ സ്കൂട്ടർ സെഗ്മെന്റ് വിപണിയിൽ 72 ശതമാനം ഓഹരിയാണ് ഹോണ്ടയ്ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്.

MOST READ: തണ്ടര്‍ D7 ഡെക്കര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,795 രൂപ

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡൽ ആക്‌ടിവ തന്നെയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമാണ് ആക്ടിവ സ്‌കൂട്ടറെന്നും ഹോണ്ട പറഞ്ഞു.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

തെലങ്കാനയിൽ ആദ്യത്തെ 10 ലക്ഷം ഉപഭോക്താക്കളെ ചേർക്കാൻ ഹോണ്ടയ്ക്ക് 14 വർഷം വേണ്ടിവന്നപ്പോൾ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അടുത്ത 15 ലക്ഷം ഉപഭോക്താക്കളെ കണ്ടെത്താൻ കമ്പനിക്ക് സാധിച്ചു.

MOST READ: ഹിമാലയന്റെ വിൽപ്പനയിൽ കുതിപ്പ്; നവംബറിൽ നിരത്തിലെത്തിച്ചത് 1,550 യൂണിറ്റുകൾ

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

ഇക്കാലയളവിൽ തെലങ്കാനയിൽ മൊത്തം 430 ടച്ച് പോയിൻറുകളായി സെയിൽസ്, സർവീസ് ശൃംഖല വളർത്തിയെടുക്കാനും ഹോണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തെലങ്കാനയ്ക്ക് മുന്നോടിയായി 25 ലക്ഷം യൂണിറ്റ് വിൽപ്പന കേരളത്തിലാണ് ഹോണ്ട പിന്നിട്ടത്.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

ഈ നേട്ടം 2020 ഒക്ടോബറിലാണ് കമ്പനി നേടിയെടുത്തത്. കൂടാതെ രാജ്യത്ത് 20 വർഷം പൂർത്തിയാക്കിയ ഹോണ്ട ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവയുടെ സ്പെഷ്യൽ എഡിഷൻ മോഡലും അടുത്തിടെ പുറത്തിറക്കിയിരുന്നു.

MOST READ: പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

ചെറിയ രീതിയിലുള്ള കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ ഹോണ്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റ് ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട ആക്ടിവ 6G സ്‌പെഷ്യല്‍ എഡിഷൻ മോഡൽ വിപണിയിൽ എത്തുന്നത്.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

സ്കൂട്ടറിന്റെ അടിസ്ഥാന വേരിയന്റിന് 66,816 രൂപയും ഉയര്‍ന്ന പതിപ്പിന് 68,316 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. കോസ്‌മെറ്റിക് പരിഷ്ക്കരണങ്ങൾക്ക് പുറമെ മറ്റ് മാറ്റങ്ങളൊന്നും സ്കൂട്ടറിൽ കമ്പനി വരുത്തിയിട്ടുമില്ല.

കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

സ്പെഷ്യല്‍ പതിപ്പ് അതേ ബിഎസ് VI 109 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് നല്‍കുന്നത്. ഇത് 8,000 rpm-ല്‍ 7.7 bhp കരുത്തും 5,250 rpm-ല്‍ 8.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
English summary
Honda India Crossed 25 Lakh Sales Milestone In Telangana. Read in Malayalam
Story first published: Wednesday, December 30, 2020, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X