പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

പുതിയ 2021 അപ്പാച്ചെ RTR 160 4V ബംഗ്ലാദേശ് വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. പൂർണമായും ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് പ്രാപ്തമാക്കിയ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷത.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

ഒരു മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്ന ബംഗ്ലാദേശിലെ ആദ്യത്തെ സവിശേഷതയാണിത്. റേസ് ടെലിമെട്രി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ട്, ലോ ഫ്യുവൽ വാർണിംഗ് അസിസ്റ്റ്, ലീൻ ആംഗിൾ റെക്കോർഡർ എന്നിവയെല്ലാം ഈ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയിൽ ഉൾക്കൊള്ളുന്നുണ്ട്.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

ഇവയെല്ലാം ഹാൻഡിൽബാറിലെ ഒരു പ്രത്യേക ടോഗിൾ സ്വിച്ച് വഴി റൈഡയറിന് നിയന്ത്രിക്കാൻ കഴിയും. ഈ സവിശേഷതകൾ ഉപയോഗിക്കുന്നതിന് ഉടമകൾ ടിവിഎസ് സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി മോട്ടോർസൈക്കിളിലേക്ക് കണക്റ്റുചെയ്യേണ്ടതുണ്ട്.

MOST READ: എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ സ്റ്റൈലിംഗ് തികച്ചും ആക്രമണാത്മകവും സ്പോർട്ടിയുമാണ്. നെയിൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ അടങ്ങിയിരിക്കുന്നു.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

ഇവ സുന്ദരമായി കാണപ്പെടുന്നതിനോടൊപ്പം തന്നെ മികച്ച പ്രകാശം വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഫ്യുവൽ ടാങ്കിന് പ്ലാസ്റ്റിക് എക്സ്റ്റൻഷനുകൾ ലഭിക്കുന്നതും ബൈക്കിന്റെ സ്റ്റൈലിംഗിനോട് ഇഴുകിചേരുന്നുണ്ട്.

MOST READ: 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

സിംഗിൾ-പീസ് സ്റ്റെപ്പ്ഡ് സീറ്റ് സ്പോർട്ടിയർ ലുക്കിംഗ് വർധിപ്പിക്കുന്നതിനോടൊപ്പം സുഖകരമായ യാത്രയും വാഗ്ദാനം ചെയ്യും. വർധിച്ച ട്രാക്ഷൻ, കൺട്രോൾ, സ്റ്റൈബിലിറ്റി എന്നിവയ്ക്ക് ബൈക്കിൽ റേഡിയൽ ടയറുകളും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

159.7 സിസി, 4-സ്ട്രോക്ക്, 4-വാൽവ് എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V മോഡലിന് കരുത്തേകുന്നത്. ഈ സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് മോട്ടോർ 8000 rpm-ൽ പരമാവധി 16.05 bhp കരുത്തും 6500 rpm-ൽ 14.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

അഞ്ച്-സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സുമായാണ് അപ്പാച്ചെ RTR 160 4V മോഡലിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഡ്യുവൽ ബാരൽ എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള മികച്ച ശബ്‌ദം ബൈക്കിന്റെ സ്‌പോർട്ടി സ്വഭാവത്തെ വർധിപ്പിക്കുന്നുമുണ്ട്.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളോടെയാണ് 2021 ടിവിഎസ് അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

കൂടാതെ സിംഗിൾ ഡിസ്ക്ക് ഡ്യുവൽ ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മോട്ടോർസൈക്കിളിനെ ടിവിഎസ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പുതുക്കിയ 2021 മോഡൽ ടിവിഎസ് അപ്പാച്ചെ RTR 160 4V വരും മാസം ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

അതേസമയം അപ്പാച്ചെ സീരീസ് ബൈക്കുകളുടെ 40 ലക്ഷം യൂണിറ്റ് വിൽ‌പനയുടെ ആഘോഷത്തിന്റെ ഭാഗമായി RTR 200 4V പതിപ്പിന്റെ പരിഷ്ക്കരിച്ച മോഡലിനെ ടിവിഎസ് അടുത്തിടെ ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയിരുന്നു.

പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

മുമ്പത്തെ കളർ ഓപ്ഷനുകൾക്ക് പുറമെ പുതുതായി അവതരിപ്പിച്ച ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങിയാണ് ബൈക്ക് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. അപ്പാച്ചെ 200 ഇപ്പോൾ ഫസ്റ്റ്-ഇൻ സെഗ്മെന്റ് റൈഡ് മോഡുകളും പരിചയപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
2021 TVS Apache RTR 160 4V Launched In Bangladesh. Read in Malayalam
Story first published: Tuesday, December 29, 2020, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X