Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹിമാലയന്റെ വിൽപ്പനയിൽ കുതിപ്പ്; നവംബറിൽ നിരത്തിലെത്തിച്ചത് 1,550 യൂണിറ്റുകൾ
നിലവിലെ കണക്കനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. അതുപോലെ തന്നെ ജനപ്രിയവുമാണ് ഈ കേമൻ.

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്ക് എന്താണ് അഡ്വഞ്ചർ-ടൂറർ എന്ന് പരിചയപ്പെടുത്തികൊടുത്ത ഒരു മോഡൽ കൂടിയാണിതെന്ന് വേണമെങ്കിൽ പറയാം. കാരണം മറ്റൊന്നുമല്ല, ഹിമാലയന്റെ അവതരണത്തിനു ശേഷമാണ് ഇത്തരും മോഡലുകളുടെ വിൽപ്പന രാജ്യത്ത് വർധിച്ചുവന്നത്.

ഈ വർഷം ആദ്യം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബൈക്കിനെ കമ്പനി പരിഷ്ക്കരിക്കുയും ചെയ്തതോടെ ഹിമാലയൻ കൂടുതൽ റിഫൈൻഡായി എന്ന അഭിപ്രായങ്ങളും ഉയർന്നു. അതോടൊപ്പം ചില പുതിയ കളർ ഓപ്ഷനുകളും പുതിയ സവിശേഷതകളും മോഡലിലേക്ക് കൊണ്ടുവന്നു.
MOST READ: 2021 V-സ്ട്രോം 650 XT അഡ്വഞ്ചറിനെ വെളിപ്പെടുത്തി സുസുക്കി

അതുകൊണ്ടു തന്നെ ബൈക്കിന്റെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് ഒരു മുന്നേറ്റം തന്നെ കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. 2020 നവംബർ മാസത്തിൽ 1,550 യൂണിറ്റ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 793 യൂണിറ്റുകളെ അപേക്ഷിച്ചുള്ള വൻകുതിച്ചുചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. ഇതിന്റെ ഫലമായി മോട്ടോർസൈക്കിളിന്റെ വിൽപ്പനയിൽ 95 ശതമാനം വർധനയുണ്ടായി. ഈ മാസത്തിൽ ഒരു റോയൽ എൻഫീൽഡ് ബൈക്ക് കൈവരിച്ച ഏറ്റവും ഉയർന്ന വളർച്ചയാണിത്.
MOST READ: പ്രതീക്ഷകൾ ഏറെ; കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കും

അഡ്വഞ്ചർ ടൂറർ വിഭാഗത്തിന് ദിവസം തോറും ജനപ്രീതി കൂടുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഇത് ഹിമാലയന്റെ വിൽപ്പന വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായിരിക്കാം എന്നും വിലയിരുത്തുന്നു.

411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 6500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ഹാഫ്-ഡ്യുപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിലാണ് ഹിമാലയൻ നിർമിച്ചിരിക്കുന്നത്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ 200 മില്ലീമീറ്റർ ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 180 മില്ലീമീറ്റർ ട്രാവലുള്ള ഒരു മോണോഷോക്കിനൊപ്പവുമാണ് ബൈക്ക് വരുന്നത്.

ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്ക് ബ്രേക്കുകൾ രണ്ട് അറ്റത്തും സ്റ്റാൻഡേർഡാണ്. റോയൽ എൻഫീൽഡ് ഹിമാലയന്റെ ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ് കളർ ഓപ്ഷനുകൾക്കായി 1.91 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.
MOST READ: 2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

അതേസമയം സ്ലീറ്റ് ഗ്രേ, ഗ്രേവൽ ഗ്രേ എന്നിവയ്ക്ക് 1.94 ലക്ഷം രൂപയും മുടക്കേണ്ടി വരും. മറുവശത്ത് ലേക് ബ്ലൂ അല്ലെങ്കിൽ റോക്ക് റെഡ് കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ, 1.96 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകണം.

ഇപ്പോൾ 2021 മോഡൽ ഹിമാലയന്റെ പണിപ്പുരയിലാണ് റോയൽ എൻഫീൽഡ് എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.