ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ഉപഭോക്താക്കള്‍ക്കായി പുതിയ ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ മോട്ടോര്‍ ഇന്ത്യ. ഒരു ടെസ്റ്റ് സവാരി കൂടുതല്‍ വ്യക്തിഗത അനുഭവത്തിന് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

'ടെസ്റ്റ് റൈഡ് മൈ യമഹ' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയിന്‍ യമഹ സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡ് പൂര്‍ത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനവും നല്‍കും. ടെസ്റ്റ് റൈഡ് ക്യാമ്പെയ്നിന് യോഗ്യതയുള്ള സ്‌കൂട്ടര്‍ മോഡലുകളില്‍ ഫാസിനോ 125 FI, റേ ZR 125, സ്ട്രീറ്റ് റാലി 125 FI എന്നിവ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

20 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു യമഹ ടോളര്‍ ബാഗ് നല്‍കും. 50 ടെസ്റ്റ് സവാരി പൂര്‍ത്തിയാക്കുമ്പോള്‍ ഒരു യമഹ ടി-ഷര്‍ട്ട് ലഭിക്കും. 1,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ ഫാസിനോ 125 FI സ്‌കൂട്ടര്‍ നേടുന്നതിനുള്ള ഭാഗ്യ നറുക്കെടുപ്പില്‍ പ്രവേശിക്കാനുള്ള അവസരമുണ്ട്.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ബ്രാന്‍ഡിന്റെ വെബ്സൈറ്റില്‍ ഒരു ടെസ്റ്റ് റൈഡ് നല്‍കുന്ന ഫോട്ടോ അപ്ലോഡുചെയ്തതിന് ശേഷം ടെസ്റ്റ് റൈഡുകള്‍ പരിശോധിക്കുന്നു. നിലവിലുള്ള ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ പ്രത്യേക ക്യാമ്പയിനിന്റെ മൊത്തത്തിലുള്ള ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

കമ്പനിയുടെ 125 സിസി സ്‌കൂട്ടര്‍ മോഡലുകളുടെ നൂതന സുരക്ഷാ സവിശേഷതകളെയും സാങ്കേതികവിദ്യകളെയും കുറിച്ച് അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഇടയില്‍ അവബോധം സൃഷ്ടിക്കാനും ഇത് സഹായിക്കും.

MOST READ: ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ടാര്‍ഗെറ്റ് ചെയ്ത ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഈ സവിശേഷവും അതുല്യവുമായ ക്യാമ്പെയ്ന്‍ സഹായിക്കുമെന്ന് യമഹ അറിയിച്ചു. രാജ്യത്തെ യമഹ സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് വ്യക്തിഗത സവാരി അനുഭവവും ക്യാമ്പെയ്ന്‍ നല്‍കുമെന്നും യമഹ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ഒരു ടെസ്റ്റ് റൈഡ് നല്‍കുമ്പോള്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് യമഹ സ്‌കൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പുതിയ സാങ്കേതികവിദ്യകളും സുരക്ഷാ സവിശേഷതകളും വിശദീകരിക്കാന്‍ കഴിയും. സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം, സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG), സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച് എന്നിവ ഈ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

എല്ലാ സ്‌കൂട്ടറുകളും പ്രവര്‍ത്തിക്കുന്നത് ഒരേ 125 സിസി എയര്‍-കൂള്‍ഡ് SOHC എഞ്ചിന്‍ കരുത്തിലാണ്. ഈ എഞ്ചിന്‍ 6,500 rpm-ല്‍ പരമാവധി 8 bhp കരുത്തും 5,000 rpm-ല്‍ 9.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

പഴയ 113 സിസി മോഡലുകളേക്കാള്‍ 30 ശതമാനം കൂടുതല്‍ കരുത്തുറ്റതാണ് പുതിയ എഞ്ചിനെന്നാണ് ജാപ്പനീസ് ബ്രാന്‍ഡിന്റെ അവകാശവാദം. എഞ്ചിന്‍ ശേഷി വര്‍ധിച്ചതോടൊപ്പം ഇന്ധനക്ഷമത 16 ശതമാനവും കൂടി. ലിറ്ററിന് 58 കിലോമീറ്റര്‍ മൈലേജാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി എല്ലാ സ്‌കൂട്ടറുകളിലും സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം (SSS) കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം (UBS), മള്‍ട്ടിഫംഗ്ഷന്‍ കീ, ഹാലൊജെന്‍ ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫ്, ട്യൂബ്ലെസ്സ് ടയറുകള്‍ എന്നിവയും ഈ സ്‌കൂട്ടറുകളില്‍ സാധാരണ കാണുന്ന മറ്റ് സവിശേഷതകളാണ്.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി പൊസിഷന്‍ ലാമ്പുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയും യമഹ റേ ZR 125, സ്ട്രീറ്റ് റാലി സ്‌കൂട്ടര്‍ മോഡലില്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

വളരെ വളഞ്ഞ ബോഡി പാനലുകളുള്ള യമഹ ഫാസിനോ 125 വനിതാ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അതേസമയം സ്പോര്‍ട്ടിയും പരുഷവുമായ അപ്പീല്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള സ്‌കൂട്ടറാണ് യമഹ റേ ZR 125.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Announces New Test Ride Campaign For Its Customers. Read in Malayalam.
Story first published: Monday, December 28, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X