2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

റെട്രോ മോഡലുകളുമായി കളംനിറഞ്ഞിരിക്കുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പുതുതലമുറയുടെ അണിയറയിലാണിപ്പോൾ. ജാവ, ഹോണ്ട ഹൈനെസ് പോലുള്ള പുതിയ ഉൽ‌പ്പന്നങ്ങളുടെ വരവോടെ മുമ്പെങ്ങുമില്ലാത്ത മത്സരമാണ് ശ്രേണിയിൽ നടക്കുന്നത്.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

അതിനാൽ തന്നെ പോരാട്ടത്തിൽ ഒപ്പം പിടിച്ചുനിൽക്കാൻ ക്ലാസിക് 350 യെ പരിഷ്ക്കരിക്കാതെ എൻഫീൽഡിന് തരമില്ല. കൂടാതെ 'ന്യൂറോൺ' എന്ന ക്രൂയിസർ വിക്ഷേപിക്കുന്നതിലൂടെ ബജാജും ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കുമെന്നാണ് സൂചനയും.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

ബി‌എസ്-VI ലേക്ക് ക്ലാസിക്കിനെ റോയൽ എൻ‌ഫീൽഡ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ടെങ്കിലും എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ്. അതുകൊണ്ടാണ് ഉത്സവ സീസണിൽ പുത്തൻ മോഡലിനെ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നത്.

MOST READ: ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

എന്നാൽ കൊറോണ വൈറസ് വ്യാപനം പദ്ധതിയെ വൈകിപ്പിക്കുകയായിരുന്നു. എന്നാൽ ഇനി അധികം വൈകാതെ തന്നെ നിരത്തിലേക്ക് ഇറങ്ങാനാണ് കമ്പനിയുടെ തീരുമാനം. അതിന്റെ ഭാഗമായി ബൈക്കിന്റെ പരീക്ഷണയോട്ടവും സജീവമായി നടക്കുകയാണ്.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

ഇപ്പോൾ റഷ്‌ലൈൻ 2021 ക്ലാസിക് 350-യുടെ പുതിയൊരു സ്പൈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അതിൽ മൂടിക്കെട്ടലുകളില്ലാത്ത ബൈക്കിന്റെ രൂപത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് കാണാൻ സാധിക്കുക. മുൻഗാമിയുടെ അതേ രൂപകൽപ്പന എൻഫീൽഡ് മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്.

MOST READ: മാറ്റത്തിനൊരുങ്ങി കെടിഎം RC200; പുതിയ ചിത്രങ്ങള്‍ പുറത്ത്

അതിൽ റൗണ്ട് ഹെഡ്‌ലാമ്പ്, ക്രോം റിയർ വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, ബ്രോഡ് റിയർ ഫെൻഡറുകൾ, ക്രോം പ്ലേറ്റഡ് എക്‌സ്‌ഹോസ്റ്റ് എന്നിവ പോലുള്ള സവിശേഷതകളാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

പ്രൊഡക്ഷൻ വേരിയന്റിൽ സ്‌പോക്ക് വീലുകളോ അലോയ് വീലുകളോ ആയിരിക്കും ഉണ്ടായിരിക്കുക. വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റ് ട്രെൻഡുകൾക്ക് മോട്ടോർസൈക്കിൾ പ്രസക്തമായി നിലനിർത്തുന്നതിന് എൽഇഡി ഡിആർഎൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ പെയിന്റ് ഓപ്ഷനുകൾ എന്നിവയുമായി 2021 മോഡൽ കളംനിറയും.

MOST READ: ഗ്രാസിയ 125-ന് ക്യാഷ്ബാക്ക് ഓഫറുകളുമായി ഹോണ്ട

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

മീറ്റിയോർ 350 പോലെ ക്ലാസിക് 350 മോഡലിനും എൽഇഡി ഹെഡ്‌ലാമ്പ് ലഭിക്കില്ല എന്നത് നിരാശാജനകമാണ്. എന്നാൽ പുതിയ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നതിനാൽ തന്നെ റൈഡിംഗ് ക്വാളിറ്റിയിൽ മികച്ച മുന്നേറ്റത്തിനാകും വിപണി സാക്ഷ്യംവഹിക്കുക.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

സമീപഭാവിയിൽ സമാരംഭിക്കുന്ന മറ്റ് പുതുതലമുറ ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം തന്നെയായാരിക്കുമിത്. ഹാൻഡിലിംഗ്, റൈഡിംഗ് കംഫർട്ട് എന്നിവയിൽ പുതിയ പ്ലാറ്റ്ഫോം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഭരവും വളരെ കുറവായതിനാൽ സിറ്റി സാഹചര്യങ്ങൾക്കും ക്ലാസിക് 350 കൂടുതൽ ചടുലമാകും.

MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

നൂതന SOHC സജ്ജീകരണമുള്ള ഒരു പുതിയ 350 സിസി എഞ്ചിനും പുതിതലമുറ ക്ലാസിക്കിന്റെ പ്രത്യേകതയാണ്. നിലവിലെ 350 സിസി എഞ്ചിൻ ആർക്കൈക് ടാപ്പെറ്റ്-വാൽവ് (പുഷ് റോഡ്) സംവിധാനമാണ് ഉപയോഗിക്കുന്നത്. പ്രതികരണശേഷി, ആക്സിലറേഷൻ എന്നിവയിൽ പുതിയ എഞ്ചിൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

വൈബ്രേഷനുകളും കുറയാൻ സാധ്യതയുണ്ട്. ഇത് 6100 rpm-ൽ പരമാവധി 20.2 bhp കരുത്തും 4000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. ടെക് അപ്‌ഗ്രേഡുകളുടെ കാര്യത്തിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ബൈക്കിന് ലഭിക്കും.

2021 ക്ലാസിക് 350 ഒരുങ്ങി; കാണാം പരീക്ഷണ വീഡിയോ

ബാക്കി ഉപകരണങ്ങളായ സസ്‌പെൻഷൻ, ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ നിലവിലെ മോഡലിന് സമാനമായിരിക്കും. 1.60 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാകും 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരിക.

Most Read Articles

Malayalam
English summary
2021 Royal Enfield Classic 350 Production Spec Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X