Just In
- 47 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 1 hr ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്രാസിയ 125-ന് ക്യാഷ്ബാക്ക് ഓഫറുകളുമായി ഹോണ്ട
ജൂണ്‍ മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 -നെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്കൂട്ടര്‍ ലഭ്യമാകും.

പ്രാരംഭ പതിപ്പായ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 73,912 രൂപയും, ഡീലക്സ് വേരിയന്റിന് 80,978 രൂപയുമാണ് എക്സ്ഷോറൂം വില. വര്‍ഷവസാനം ആയതോടെ മോഡലില്‍ ക്യാഷ്ബാക്ക് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

പുതിയ ഗ്രാസിയ 125 വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്ക് ലഭിക്കും. ഹോണ്ട ടൂ വീലര്‍ ഇന്ത്യയുടെ പങ്കാളി ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബാങ്ക് എന്നിവയില്‍ നിന്നുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇഎംഐ സ്കീമില്‍ ഓഫര്‍ ലഭ്യമാണ്.
MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

എഞ്ചിന് നവീകരണത്തിനൊപ്പം, ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്.

125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന് 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കും.
MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

സിവിടിയാണ് സ്കുട്ടറിലെ ട്രാന്സ്മിഷന്. നവീകരിച്ച ബോഡി പാനലുകളാണ് സ്കൂട്ടരിന്റെ മറ്റൊരു ആകര്‍ഷണം. ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പും ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും പുതിയ സ്കൂട്ടറിന്റെ സവിശേഷതകളാണ്.

എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.
MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസും വാഹനത്തിനുണ്ട്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം.

മുന്നില്‍ 12 ഇഞ്ച് വലിപ്പമുള്ള ടയറും പിന്നില്‍ 10 ഇഞ്ച് വലിപ്പമുള്ള ടയറുമാണുള്ളത്. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും, മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന പിന് സസ്പെന്‍ഷനുമാണ് 2020 ഗ്രാസിയ 125-യുടെ സവിശേഷത.
MOST READ: പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്

സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്ക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്ട്ടന് റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്കൂട്ടര്‍ വിപണിയില്‍ എത്തും.