Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാറ്റത്തിനൊരുങ്ങി കെടിഎം RC200; പുതിയ ചിത്രങ്ങള്‍ പുറത്ത്
ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കായ RC200-ന്റെ നവീകരിച്ച മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഓസ്ട്രിയന്‍ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം.

2021 കെടിഎം RC ശ്രേണിയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് പുതിയ ഫ്രണ്ട് എന്‍ഡ് ഡിസൈനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഞ്ചിന് മുന്നോടിയായി 2021 RC200-ന്റെ പുതിയ ഡിസൈന്‍ കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ ഹെഡ്ലാമ്പ് രൂപകല്‍പ്പന വെളിപ്പെടുത്തുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിലെ ഡ്യുവല്‍ പ്രൊജക്ടര്‍ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമായ ഹെഡ്ലാമ്പ് ഡിസൈന്‍ അവതരിപ്പിക്കും.
MOST READ: 70,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി സുസുക്കി സൂപ്പർ ക്യാരി

പുതിയ ഹെഡ്ലാമ്പ് ഒരു ഹാലൊജെന്‍ യൂണിറ്റാണ്, ഇതിന് ചുറ്റും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ഇടംപിടിക്കുന്നു. പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്ത മോട്ടോര്‍സൈക്കിളിലെ വിസറും നീളത്തിലും വീതിയിലും വലുതായിയിരിക്കുന്നത് കാണാം.

സമാന കളര്‍ ഓപ്ഷന് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സും ഇത് അവതരിപ്പിക്കുന്നു. പുതിയ മാറ്റങ്ങള്‍ക്ക് ഒരു പുതിയ ഫ്ലോട്ടിംഗ്-ടൈപ്പ് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് സജ്ജീകരണവും നവീകരിച്ച എക്സ്ഹോസ്റ്റും ഉള്‍പ്പെടുന്നു.
MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

2020 മോഡല്‍ വര്‍ഷത്തിലെ ആക്രമണാത്മക രൂപകല്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ രൂപകല്‍പ്പന മോട്ടോര്‍സൈക്കിളിന് സൂക്ഷ്മമായ രൂപം നല്കുന്നു.

പുതിയ രൂപകല്‍പ്പന ബ്രാന്‍ഡിന്റെ നിരയില്‍ നിലവിലുള്ള മറ്റ് RC മോട്ടോര്‍സൈക്കിളുകള്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ RC125, RC390 മോഡലുകള്‍ ഉള്‍പ്പെടുന്നു. പുതിയ ഡിസൈന്‍ ആരാധകര്‍ സ്വീകരിക്കുമോ എന്നത് കണ്ടറിയണം.
MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

മേല്‍പ്പറഞ്ഞ എല്ലാ മാറ്റങ്ങള്‍ക്കും പുറമെ, RC ലൈനപ്പിനെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സജ്ജമാക്കും. രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ കെടിഎം 200 മോട്ടോര്‍സൈക്കിളിനൊപ്പം അവതരിപ്പിച്ച എല്‍സിഡി യൂണിറ്റാണ് നിലവിലെ മോഡല്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച് മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ 24.6 bhp കരുത്തും 19.2 Nm torque ഉം നല്കുന്ന 199 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
MOST READ: എൻഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

ഓസ്ട്രിയന്‍ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ അടിത്തറ പാകിയ ബൈക്കുകളാണ് ഡ്യൂക്ക് 200 നേക്കഡും RC200 ഉം. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബ്രാന്‍ഡ് നിരയിലെ ജനപ്രിയ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനായി സ്പോക്ക് വീലുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

മോട്ടോര്‍സൈക്കിളിനായുള്ള സ്പോക്ക് വീലുകള്‍ ഇപ്പോള്‍ കെടിഎമ്മിന്റെ പവര്പാര്ട്ട്സ് കാറ്റലോഗില്‍ ലഭ്യമാണ്. ഇതിനുള്ള വിലകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്ക് കാസ്റ്റ് അലോയ് വീലുകളില്‍ നിന്ന് സ്റ്റീല്‍ സ്പോക്ക് റിമ്മുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ അധിക ഭാഗങ്ങളും സ്പോക്ക് വീല്‍സ് കിറ്റ് വാഗ്ദാനം ചെയ്യുന്നു.

സ്പോക്ക് റിംസിനൊപ്പം, പാക്കേജിന്റെ ഭാഗമായി കെടിഎം ഫ്രണ്ട്, റിയര്‍ ഡിസ്കുകളും ഒരു സ്പ്രോക്കറ്റും വാഗ്ദാനം ചെയ്യുന്നു. കാസ്റ്റ് വീലുകളില്‍ നിന്ന് സ്പോക്ക് റിമ്മുകളിലേക്കുള്ള മാറ്റം കെടിഎം 390 അഡ്വഞ്ചര്‍ ഓഫ്-ടാര്‍മാക് ഓടിക്കുമ്പോള്‍ മികച്ച ബാലന്‍സും കാഠിന്യവും ആത്മവിശ്വാസവും വാഗ്ദാനം ചെയ്യും.

ഓഫ്-റോഡിംഗ് കഴിവുകളുടെ അടിസ്ഥാനത്തില്‍ 390 അഡ്വഞ്ചര്‍ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് കാസ്റ്റ് റിം. എന്നിരുന്നാലും, പുതിയ സ്പോക്ക് റിംസ് ഉപയോഗിച്ച്, ഓഫ്-റോഡിംഗ് സമയത്ത് കെടിഎം 390 അഡ്വഞ്ചര്‍ കൂടുതല്‍ കഠിനമാകും.
Image Courtesy: Tushar Kevadiya/Rushlan Spylane