എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

എൻ‌ഡവർ മോഡൽ നിരയിലുടനീളം ചില ഫീച്ചറുകൾ നീക്കംചെയ്‌ത് ഫോർഡ് ഇന്ത്യ. ഏഴ് സീറ്റർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ നോയിസ് ക്യാൻസലേഷൻ സവിശേഷത നഷടപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

4X2 ടൈറ്റാനിയം വേരിയന്റിൽ മുൻവശത്തെ ഡോർ സ്റ്റീൽ സ്കഫ് പ്ലേറ്റും 10 സ്പീക്കർ ഓഡിയോ സിസ്റ്റവുമാണ് ഈ പതിപ്പിൽ നിന്നും ഫോർഡ് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം 8 സ്പീക്കർ യൂണിറ്റാകും എൻഡവർ ടൈറ്റാനിയത്തിൽ ലഭിക്കുക.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

പിൻ സീറ്റ് യാത്രക്കാർക്ക് നൽകിയിരുന്ന ഓക്‌സിലറി ഹീറ്റർ ഇനി മുതൽ ടൈറ്റാനിയം പ്ലസ്, സ്‌പോർട്ട് വേരിയന്റുകളിൽ ഉണ്ടാകില്ല. MAJAXXMRWALT0001 ന് ശേഷം VIN ഉള്ള മോഡലുകളിൽ നിന്ന് സവിശേഷതകൾ നീക്കംചെയ്തുവെന്നാണ് പുതിയ സൂചന.

MOST READ :പുതിയ തന്ത്രങ്ങൾ പയറ്റാൻ ഹോണ്ട; ഇന്ത്യയിൽ HR-V എസ്‌യുവിയെ അവതരിപ്പിച്ചേക്കും

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

ഫോർഡ് എൻ‌ഡവർ നിലവിൽ നാല് വേരിയന്റുകളിലായാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ടൈറ്റാനിയം 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക്, സ്പോർട്ട് എഡിഷൻ എന്നിവയാണ് അവ.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

എസ്‌യുവിക്ക് 29.99 ലക്ഷം രൂപ മുതൽ 35.10 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 170 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ഇക്കോബ്ലൂ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എൻഡവറിന്റെ ഹൃദയം.

MOST READ: 2021 ഡാകര്‍ റാലിയുടെ ഭാഗമാകാനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എസ്‌യുവി ക്ലെയിം ചെയ്ത 13.9 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ / നൈറ്റ്, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ എന്നിവ മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

അതോടൊപ്പം മടക്കാവുന്ന മൂന്നാം നിര സീറ്റുകൾ, സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, വൺ-ടച്ച് അപ്പ് ആന്റി പിഞ്ച് സവിശേഷതകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ എന്നിവയുള്ള ഇലക്ട്രിക് വിൻഡോകൾ ടൈറ്റാനിയം പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിനായി കരുതിവച്ചിരിക്കുന്നു.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 6 -ന് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

ഈ വർഷം സെപ്റ്റംബറിൽ ഫോർഡ് എൻ‌ഡവറിന്റെ സ്പോർട്ട് പതിപ്പും അവതരിപ്പിച്ചിരുന്നു. ഇതിന് സ്മോക്ക്ഡ് ഫിനിഷ് ഹെഡ്‌ലാമ്പുകൾ, ഹണികൂമ്പ് പാറ്ററുള്ള ഒരു പുതിയ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് അലോയ് വീലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, ഫെൻഡർ വെന്റുകൾ, വിംഗ് മിററുകൾ എന്നിവ ലഭിക്കുന്നു.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

ഡിഫ്യൂസ്ഡ് സിൽവർ, ആബ്സല്യൂട്ട് ബ്ലാക്ക്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് എൻ‌ഡവർ സ്പോർട്ട് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

എൻ‌ഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ് ഓപ്പണിംഗ്, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർഡിന്റെ ടെറൈൻ മാനേജുമെന്റ് സിസ്റ്റം എന്നിവയും അതിലേറെയും ഈ വേരിയന്റിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Removed Some Features Across The Endeavour Model Lineup. Read in Malayalam
Story first published: Thursday, December 24, 2020, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X