കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

ഈ വർഷം ഇന്ത്യയിൽ സ്കൂട്ടർ ലോഞ്ചുകളുമായി ഹോണ്ട സജീവമാണ്. ആദ്യം ആക്ടിവ 6G, പിന്നെ പുതിയ ഡിയോ, പിന്നീട് 2020 ഗ്രാസിയ എന്നിവ നമുക്ക് ലഭിച്ചു.

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

പുതിയ ഗ്രാസിയയ്‌ക്കൊപ്പം, ഹോണ്ടയ്‌ക്ക് ഒരു സ്‌പോർടി 125 സിസി ഓഫറുമുണ്ട്. ഹോണ്ട NX 125 എന്ന ഈ സ്പോർട്ടി 125 സിസി സ്കൂട്ടർ അടുത്തിടെ ചൈനയിൽ നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്യുകയും ലോഞ്ച് ചെയ്യുകയും ചെയ്തു.

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

നിങ്ങൾക്ക് കാണാനാകുന്നതുപോലെ, NX 125 -ന് വളരെ അഗ്രസ്സീവ് സ്റ്റൈലിംഗുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, ഡി‌ആർ‌എല്ലുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയുള്ള റാക്ക് ഔട്ട് ഏപ്രൺ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: 2021 മൾട്ടിസ്ട്രാഡ V4 എത്തി; മാറ്റുകൂട്ടാൻ പുത്തൻ എഞ്ചിനും റഡാർ സാങ്കേതികവിദ്യയും

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

ഹെഡ്‌ലൈറ്റിനെയും ഇൻഡിക്കേറ്ററുകളെയും ബന്ധിപ്പിക്കുന്ന എൽഇഡി ഡിആർഎല്ലുകളാണ് രസകരമായ ഒരു ഡിസൈൻ ഘടകം. ക്യാരക്ട്ർ ലൈനുകൾ മുന്നിൽ നിന്ന് ടെയിൽ വിഭാഗം വരെ നീളുന്നു, ഗ്രാസിയയിലെ സ്പ്ലിറ്റ് ടെയിൽ ലൈറ്റിൽ നിന്ന് വ്യത്യസ്തമായി, ഹോണ്ട NX 125 ഒരു വലിയ ത്രികോണാകൃതിയിലുള്ള ടെയിൽ ലൈറ്റ് അവതരിപ്പിക്കുന്നു.

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, ഹോണ്ട NX 125 -ൽ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജർ, മുൻവശത്ത് ഇരട്ട കബ്ബി ഹോളുകൾ, ഹെൽമെറ്റിനെ ഉൾക്കൊള്ളാൻ പര്യാപ്തമായ വലിയ സ്റ്റോറേജ് സ്പെയ്സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

8.9 bhp കരുത്തും, 9.7 Nm torque ഉം പുറപ്പെടുവിക്കുന്ന 125 സിസി, ഫ്യുവൽ ഇഞ്ചക്റ്റഡ് മോട്ടോറാണ് ഹോണ്ട സ്കൂട്ടറിന്റെ ഹൃദയം.

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

താരതമ്യപ്പെടുത്തുമ്പോൾ, ഹോണ്ട ഗ്രാസിയയുടെ ബിഎസ് VI എഞ്ചിൻ 8.2 bhp കരുത്തും 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ടൊയോട്ടയ്ക്ക് താങ്ങായി ഇന്നോവയും അർബൻ ക്രൂയിസറും; ഒക്‌ടോബറിൽ വിറ്റഴിച്ചത് മൊത്തം 12373 യൂണിറ്റുകൾ

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

മുൻവശത്ത് 12 ഇഞ്ച് അലോയി വീലും പിന്നിൽ 10 ഇഞ്ച് യൂണിറ്റും ഹോണ്ട NX 125 -ൽ ഉണ്ട്, എന്നാൽ സ്പ്ലിറ്റ് അലോയി വീലുകൾ ഗ്രാസിയയേക്കാൾ മികച്ചതായി കാണപ്പെടുന്നു.

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

ഗ്രാസിയയിലെക്കാൾ വലിയ 6.0 ലിറ്റർ ശേഷിയുള്ള ഒരു ഇന്ധന ടാങ്കും ഇതിലുണ്ട്, 106 കിലോഗ്രാമാണ് NX 125 -ന്റെ ഭാരം, ഇത് ഗ്രാസിയയേക്കാൾ 2.0 കിലോഗ്രാം കുറവാണ്.

MOST READ: ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

കോസ്മെറ്റിക് പരിഷ്കരണങ്ങളുമായി സ്പോർടി NX 125 അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട NX 125 -ന്റെ വില ചൈനയിൽ 9,580 യുവാൻ ആണ്, ഇത് ഇന്ത്യയിൽ 1.07 ലക്ഷം രൂപയ്ക്ക് തുല്യമാണ്, അതേസമയം ഹോണ്ട ഗ്രാസിയയ്ക്ക് താങ്ങാനാവുന്ന 81,000 രൂപയാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Honda Launched Updated NX125 Sporty Scooter. Read in Malayalam.
Story first published: Friday, November 6, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X