ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രീമീയം ഹാച്ച്ബാക്ക് നിരയിൽ അധികം മോഡലുകളൊന്നുമില്ല വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രമാണ് ഈ സെഗ്മെന്റിൽ ഉള്ളതെങ്കിലും എല്ലാം അത്ര പ്രിയപ്പെട്ടതാണ്.

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

സമീപകാലത്ത് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളും ഈ വില പരിധിയിലേക്ക് എത്തിയെങ്കിലും പ്രീമീയം ഹാച്ച്ബാക്ക് ശ്രേണിയെ ബാധിച്ചതേയില്ല. പ്രായോഗിതയും മികവുമാണ് ഈ മോഡലുകളെ വേറിട്ടുനിർത്തുന്നത്.

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

മുമ്പ് സൂചിപ്പിച്ചതു പോലെ തന്നെ വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രമാണ് സെഗ്മെന്റിൽ ഉള്ളതെങ്കിലും എല്ലാവരും അവരവരുടേതായ ശൈലിയിൽ ജനമനസുകൾ കീഴടക്കിയവരാണ്. ടാറ്റയും ഈ വിഭാഗത്തിലേക്ക് ആൾട്രോസുമായി എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റാനും പ്രീമിയം ഹാച്ച്ബാക്കുകൾക്കായി.

MOST READ: പുതുതലമുറ i20 -യ്ക്ക് വെല്ലുവിളിയായി ടാറ്റ ആൾട്രോസ് TVC

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

2020 ഒക്ടോബറിൽ അതായത് കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിന്റെ മൊത്തം 6,730 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വിൽപ്പനയിൽ 13.45 ശതമാനത്തിന്റെ വർധനവാണ് ബ്രാൻഡ് കൈയ്യെത്തി പിടിച്ചിരിക്കുന്നത്.

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ഈ വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ച ടാറ്റ ആൾ‌ട്രോസിന്റെ ജനപ്രീതി വർധിക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം അതിന്റെ സുരക്ഷാ ഘടകമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ് ഇത്.

MOST READ: വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടാറ്റ; പ്രതിമാസ വിൽപ്പനയിൽ 79 ശതമാനം വർധന

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

വാഹനങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള അവബോധം നമ്മുടെ ജനങ്ങൾക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ ഉയർന്ന സുരക്ഷാ റേറ്റിംഗുള്ള കാറുകളിലേക്ക് സാവധാനം മാറുന്നു.

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

5-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ടാറ്റയുടെ ഹാച്ച്ബാക്ക് ഇക്കാര്യത്തിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിൽ ഒന്നാണ്. ആൾട്രോസിന്റെ ജനപ്രീതിക്കുള്ള മറ്റൊരു കാരണം ഡീസൽ എഞ്ചിൻ ഓപ്ഷനാണ്. ശരിക്കും പുതിയ കാലഘട്ടത്തിൽ പെട്രോൾ കാറുകൾക്ക് മുൻഗണയുണ്ടെങ്കിലും ഇന്നും നമുക്കിടയിൽ ഡീസൽ കാറുകളെ സ്നേഹിക്കുന്ന ഒരു വിഭാഗം മാറിനിൽക്കുന്നുണ്ട്.

MOST READ: പരിഷ്ക്കരിച്ച 2021 ക്രൗൺ സെഡാൻ അവതരിപ്പിച്ച് ടൊയോട്ട

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ഈ സെഗ്‌മെന്റിൽ നിലവിൽ ഡീസൽ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത് ആൾട്രോസ് മാത്രമാണ്. എന്നാൽ പുതുതലമുറ ഹ്യുണ്ടായി i20-യുടെ വരവോട ഈ സ്ഥാനം ടാറ്റ കാറിന് നഷ്‌ടമാകും. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സൺറൂഫും ഉൾപ്പെടെ ധാരാളം പ്രീമിയം ടെക്കും സവിശേഷതകളും പുതിയ i20 വാഗ്ദാനം ചെയ്യുന്നു.

ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ടർബോ-പെട്രോൾ മോട്ടോറിനൊപ്പം ഡീസൽ എഞ്ചിൻ ഓപ്ഷനും ഇത് വിപണിയിൽ പരിചയപ്പെടുത്തും. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സും ഓഫറിൽ ലഭിക്കും. എന്നാൽ വിട്ടുകൊടുക്കാൻ തയാറല്ലാത്ത ടാറ്റ ആൾട്രോസിന്റെ ടർബോ-പെട്രോൾ വേരിയന്റും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഉടൻ തന്നെ പുറത്തിറക്കും.

Most Read Articles

Malayalam
English summary
Tata Altroz Managed To Record An Impressive Sales Growth In October 2020. Read in Malayalam
Story first published: Thursday, November 5, 2020, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X