ടൊയോട്ടയ്ക്ക് താങ്ങായി ഇന്നോവയും അർബൻ ക്രൂയിസറും; ഒക്‌ടോബറിൽ വിറ്റഴിച്ചത് മൊത്തം 12373 യൂണിറ്റുകൾ
ഇന്ത്യയിലെ പാസഞ്ചർ കാർ വിൽപ്പനയിൽ കഴിഞ്ഞ മാസവും ഉയർന്നു. രാജ്യത്തെ മിക്കവാറും എല്ലാ വാഹന നിർമാതാക്കൾക്കും മുൻ മാസങ്ങളിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അതോടൊപ്പം ഉത്സവ സീസണ കൂടി എത്തിയതോടെ വിൽപ്പന പൊടിപൊടിക്കുകയാണ്. ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് 2020 ഒക്ടോബറിൽ വിൽപ്പനയിൽ നാല് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ 12 ശതമാനം വളർച്ച നേടി 4,477 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ ഒക്ടോബറിൽ ജാപ്പനീസ് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് ഇന്നോവ ക്രിസ്റ്റയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 5,062 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ വ്യത്യാസം കാണിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ആശ്വാസകരമാണ്.
MOST READ: ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

അതേസമയം 2020 സെപ്റ്റംബറിൽ വിറ്റ 4,087 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളർച്ച പ്രതിമാസ വിൽപ്പനയിൽ ഇന്നോവ നേടിയെടുത്തിട്ടുണ്ച്. ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിനെയും ഉടൻ വിപണിയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ.

രണ്ടാം സ്ഥാനത്ത് പുതിയ അർബൻ ക്രൂയിസറാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഈ പുനർനിർമിത മോഡൽ 2020 സെപ്റ്റംബറിലാണ് വിപണിയിൽ എത്തിയത്. ആദ്യ മാസത്തിൽ തന്നെ 3,006 യൂണിറ്റുകൾ വിറ്റഴിക്കുകയും കമ്പനിയുടെ വിൽപനയിൽ 24 ശതമാനത്തിലധികം സംഭാവന നൽകാനും കോംപാക്‌ട് എസ്‌യുവിക്കായി.
MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

മറുവശത്ത് മാരുതി ബലേനോയുടെ റീ-ബാഡ്‌ജ് മോഡലായ ടൊയോട്ട ഗ്ലാൻസ ഒക്ടോബറിൽ 2,978 യൂണിറ്റുകൾ നിരത്തിലെത്തിച്ചു. 2019 ഒക്ടോബറിൽ വിറ്റ 2,693 യൂണിറ്റിനെ അപേക്ഷിച്ച് 11 ശതമാനം വർധനവും പ്രീമിയം ഹാച്ച്ബാക്കിന് കൈവരിക്കാൻ സാധിച്ചു.

അതോടൊപ്പം 2020 സെപ്റ്റംബറിൽ വിറ്റ 2,572 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് പ്രതിമാസ കണക്കുകളിലും രേഖപ്പെടുത്തുന്നത്. വാസ്തവത്തിൽ, അർബൻ ക്രൂസർ കോംപാക്‌ട് എസ്‌യുവിയും ഗ്ലാൻസയും കഴിഞ്ഞ മാസത്തെ ടൊയോട്ടയുടെ മൊത്തം വിൽപനയുടെ 48 ശതമാനം സംഭവാന ചെയ്‌തു.
MOST READ: കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ടൊയോട്ട ഫോർച്യൂണർ വിൽപ്പനയും കഴിഞ്ഞ മാസം 13 ശതമാനം വർധനവ് കമ്പനിക്ക് നേടിക്കൊടുത്തു. ഫുൾ-സൈസ് എസ്‌യുവിയുടെ 1,472 യൂണിറ്റുകളാണ് ഒക്ടോബറിൽ ഇന്ത്യൻ നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 1302 ആയിരുന്നു.

അതേസമയം പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ സാന്നിധ്യമായ യാരിസിന്റെ വിൽപന കഴിഞ്ഞ മാസം 373 യൂണിറ്റായി കുറഞ്ഞു. കാമ്രിയും വെൽഫയറും 100 യൂണിറ്റിന് മുകളിൽ വിൽപന നേടിയില്ലെങ്കിലും വിൽപനയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








