കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഹ്യുണ്ടായി 2014 -ലാണ് ഇന്ത്യൻ വിപണിയിൽ i20 ഹാച്ച്ബാക്ക് പുറത്തിറക്കിയത്. ഹാച്ച്ബാക്ക് വിപണിയിൽ വലിയൊരു കുതിച്ചുചാട്ടം നേടുകയും രാജ്യത്തെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായി മാറുകയും ചെയ്തു. കാലങ്ങളായി, i20 നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും തലമുറകളുടെ അപ്‌ഡേറ്റുകളിലൂടെയും കടന്നുപോയിട്ടുണ്ട്.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇപ്പോൾ മൂന്നാം തലമുറ i20 ആണ് നിർമ്മാതാക്കൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്കിന് ഇപ്പോൾ ഷാർപ്പ് എഡ്ജുകളും കട്ടുകളും ലഭിക്കുകയും കൂടുതൽ എയറോഡൈനാമിക് ആയിത്തീരുകയും ചെയ്യുന്നു. പുതിയ മൂന്നാം തലമുറ i20 ഒന്ന് അടുത്ത് കാണാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു, വാഹനത്തിനെക്കുറിച്ച് ഒറ്റ നോട്ടത്തിൽ ഞങ്ങൾക്ക് പങ്കുവെക്കാനുള്ളത് ഇതാ:

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

എക്സറ്റീറിയറും രൂപകൽപ്പനയും

ഞങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ i20 കൂടുതൽ എയറോഡൈനാമിക് ആയി മാറിയിരിട്ടുണ്ട്, കാറിന്റെ മുൻവശത്തിന് കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നു. ഫ്രണ്ട് ഗ്രില്ലിലേക്ക് ഹൂഡ് താഴേക്ക് ചരിഞ്ഞു സംയോജിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇത് കാറിന് സ്പോർട്ടി നിലപാട് നൽകുന്നു. ഉയർന്നതും താഴ്ന്നതുമായ ബീമുകൾക്കായി എൽഇഡി പ്രൊജക്ടർ സജ്ജീകരണത്തോടുകൂടിയ മെലിഞ്ഞ രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് ക്ലസ്റ്ററാണ് ഇപ്പോൾ ഹാച്ച്ബാക്കിന്റെ സവിശേഷത.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ക്ലസ്റ്ററിനുള്ളിൽ ഒരു കോർണറിംഗ് ലൈറ്റും സ്ഥാപിച്ചിരിക്കുന്നു, പക്ഷേ ഇത് ഒരു റിഫ്ലക്ടറാണ്, കൂടാതെ ഒരു ഹാലോജൻ ബൾബും ഉൾക്കൊള്ളുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

താഴെ, ഒരു ഹാലോജൻ ബൾബും ഉൾക്കൊള്ളുന്ന പ്രൊജക്ടർ ഫോഗ് ലൈറ്റുകളും വരുന്നു, മുഴുവൻ ലൈറ്റിംഗ് സജ്ജീകരണവും LED ആയിരുന്നെങ്കിൽ കൂടുതൽ മികച്ചതായേനേ.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

മാത്രമല്ല, ഫ്രണ്ട് ബമ്പറിന് വളരെയധികം മാറ്റംലഭിക്കുകയും ഇപ്പോൾ വളരെ സ്പോർട്ടിയായി കാണപ്പെടുകയും ചെയ്യുന്നു. സ്പോർട്ടിനസ് വർധിപ്പിക്കുന്നതിന് ഫ്രണ്ട് ലിപ് സ്പ്ലിറ്ററും കാറിന് ലഭിക്കും. എന്നിരുന്നാലും, ലോഗോ ഒഴികെ, മുൻവശത്ത് യാതൊരു ക്രോം ഘടകങ്ങളും കമ്പനി അവതരിപ്പിക്കുന്നില്ല.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

വശത്തേക്ക് നീങ്ങുമ്പോൾ, ശ്രദ്ധ ആകർഷിക്കുന്ന ആദ്യ കാര്യം ഡ്യുവൽ-ടോൺ ഫൈവ്-സ്‌പോക്ക് 16 ഇഞ്ച് അലോയി വീലുകളാണ്. വീലുകളുടെ വലുപ്പം ഹാച്ച്ബാക്കിന് അനുയോജ്യമാണ്, ഇതിന്റെ രൂപകൽപ്പന അങ്ങേയറ്റം സ്പോർട്ടിയാണ്. ഇന്റഗ്രേറ്റഡ് എൽഇഡി ഇൻഡിക്കേറ്റർ ഉപയോഗിച്ച് ബ്ലാക്ക്ഔട്ട് ചെയ്ത ORVM -കൾ വാഹനം അവതരിപ്പിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇപ്പോൾ കാറിന്റെ വശത്ത് ഡോർ ഹാൻഡിലുകളും വിൻഡോകൾക്ക് ചുറ്റുമുള്ള ഘടകങ്ങളും ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്നു. പുതിയ i20 ഡ്യുവൽ ടോൺ പെയിന്റ് സ്കീമിലും ലഭ്യമാകും. ഇവിടെ റൂഫ് കറുത്ത നിറത്തിലാണ്. മാത്രമല്ല, ഹാച്ച്ബാക്കിന് ഇപ്പോൾ ഒരു സൺറൂഫും ലഭിക്കുന്നു, അത് കൂടുതൽ പ്രീമിയം ടച്ച് നൽകുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

പിൻവശത്തേക്ക് നീങ്ങുമ്പോൾ, ഇപ്പോൾ i20 -ക്ക് Z ആകൃതിയിലുള്ള എൽഇഡി എലമെൻറ് സവിശേഷതകളുള്ള സുന്ദരമായ ടൈലൈറ്റ് യൂണിറ്റ് ലഭിക്കുന്നു. ഇരു ടെയിൽ ലൈറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ചുവന്ന റിഫ്ലക്ടർ സ്ട്രിപ്പും ബൂട്ടിൽ ലഭിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഒരു വാഷറിനൊപ്പം റിയർ വൈപ്പറും ഇതിൽ വരുന്നു. ഷാർക്ക് ഫിൻ ആന്റിനയും ഫോക്സ് റിയർ ഡിഫ്യൂസറുകളും പുതിയ i20 -യുടെ സ്പോർട്ടിനെസ് വർധിപ്പിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇന്റീരിയറും സവിശേഷതകളും

പുതിയ i20 -യുടെ ഇന്റീരിയർ പൂർണ്ണമായും കറുത്ത നിറത്തിലാണ് ഒരുക്കുന്നത്, ഇതോടൊപ്പമുള്ള ചുവന്ന ഹൈലൈറ്റുകൾ കൂടുതൽ സ്പോർട്ടി അനുഭവം നൽകുന്നു. ഡാഷ്‌ബോർഡ് ഹാർഡും എന്നാൽ ഗുണനിലവാരമുള്ളതുമായ പ്ലാസ്റ്റിക്കിൽ പൂർത്തിയാക്കിയിരിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഡാഷ്ബോർഡിന്റെ സെന്ററിൽ സ്ഥാനം പിടിക്കുന്നത്. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങൾ പിന്തുണയ്ക്കുന്നു, കൂടാതെ ബൂട്ടിൽ സബ് വൂഫറുള്ള ഏഴ് സ്പീക്കർ ബോസ് മ്യൂസിക്ക് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

സ്റ്റിയറിംഗ് വീൽ ലെതറിൽ പൊതിഞ്ഞിരുക്കുന്നു അതിനാൽ നല്ല ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് വീലിന്റെ ഇടതുവശത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി മൗണ്ട് ചെയ്ത കൺട്രോളുകളും മറുവശത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്രൂയിസ് കൺട്രോളും നിയന്ത്രിക്കാനുള്ള ബട്ടണുകളുമുണ്ട്. ക്യാബിന്റെ പ്രീമിയം ഭാവം വർധിപ്പിക്കുന്ന നീല ആംബിയന്റ് ലൈറ്റിംഗും ഹാച്ച്ബാക്കിന് ലഭിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെക്കുറിച്ച് പറയുമ്പോൾ, i20 -ക്ക് ഒരു ഡിജിറ്റൽ യൂണിറ്റ് ലഭിക്കും. എന്നിരുന്നാലും, ടാക്കോമീറ്റർ ആന്റി ക്ലോക്ക്‌വൈസ് ദിശയിൽ പ്രവർത്തിക്കുന്നു, ഇത് ചില ആളുകൾ‌ക്ക് പരിചിതരാകാൻ കുറച്ച് സമയമെടുക്കും.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഇതുകൂടാതെ, മധ്യഭാഗത്തായി ഒരു MID സ്ക്രീനുമുണ്ട്, അത് വാഹനത്തെ സംബന്ധിച്ച ധാരാളം വിവരങ്ങൾ നൽകുന്നു, കൂടാതെ ടേൺ ബൈ ടേൺ നാവിഗേഷനും പിന്തുണയ്ക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

സ്പോർട്ടിനെസ് വർധിപ്പിക്കുന്നതിന് ബ്ലാക്ക് നിറത്തിൽ വരുന്ന സീറ്റുകൾക്ക് റെഡ് ആക്സന്റുകൾ നൽകുന്നു. മുൻ സീറ്റുകൾ മാനുവലാണ്, ഡ്രൈവറുടെ വശത്ത് മാത്രമേ ഉയരം ക്രമീകരിക്കാനുള്ള സംവിധാനം ലഭിക്കുകയുള്ളൂ.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

മുൻ സീറ്റുകൾ കാലിന്റെ പിൻഭാഗത്തിന് മികച്ച സപ്പോർട്ടും സൈഡ് ബോൾസ്റ്ററുകളും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ വരി സുഖകരമാണ് ഒപ്പം ക്യാബിനെ വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്ന പിൻ എസി വെന്റുകളും വാഹനത്തിന് ലഭിക്കുന്നു. പിൻവശത്തെ ലെഗ്റൂം 88 mm വർധിച്ചു, അതിനർത്ഥം ഉയരമുള്ള യാത്രക്കാർക്ക് പിന്നിൽ ധാരാളം സ്ഥലമുണ്ടാകും എന്നതാണ്.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

എന്നിരുന്നാലും, സൺറൂഫ് വളരെ ചെറുതാണ്, പിന്നിലെ ഇതുവഴി യാത്രക്കാർക്ക് അത്ര നല്ല കാഴ്ച ലഭിക്കില്ല. കാറിന് 311 ലിറ്റർ ബൂട്ട് ലഭിക്കുന്നു, മുൻമോഡലിനേക്കാൾ 26 ലിറ്റർ ഉയർന്നതാണിത്. ലഗേജുകൾക്ക് കൂടുതൽ ഇടം ആവശ്യമാണെങ്കിൽ 60:40 സ്പ്ലിറ്റ് സീറ്റുകളും കമ്പനി ഒരുക്കിയിരിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

എഞ്ചിൻ ഓപ്ഷനുകൾ

ഡീസൽ, പെട്രോൾ യൂണിറ്റുകളിൽ പുതിയ i20 ലഭ്യമാണ്. രണ്ട് പെട്രോൾ മോട്ടോറുകളിൽ അദ്യത്തേത് 120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. ഈ എഞ്ചിൻ യൂണിറ്റ് ഒരു DCT അല്ലെങ്കിൽ ആറ് സ്പീഡ് iMT ട്രാൻസ്മിഷൻ ഉപയോഗിച്ച് ലഭ്യമാണ്.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

രണ്ടാമത്തേത് 1.2 ലിറ്റർ NA കാപ്പ യൂണിറ്റാണ്, ഇത് ഒരു ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ഇണചേരുകയും 88 bhp കരുത്ത് വികസിപ്പിക്കുകയും ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഇതേ യൂണിറ്റ് 83 bhp കരുത്തി ഉത്പാദിപ്പിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

1.5 ലിറ്റർ ഡീസൽ യൂണിറ്റ് 100 bhp കരുത്തി പുറപ്പെടുവിക്കും, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമേ എഞ്ചിൻ ഇണചേരുകയുള്ളൂ. ഈ എഞ്ചിനുകളെക്കുറിച്ചും ഇന്ധനക്ഷമത കാര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഞങ്ങൾ ഉടൻ കാർ ഓടിച്ചതിന് ശേഷം വ്യക്തമാക്കാം.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം!

പുതിയ ഹ്യുണ്ടായി i20 മുൻ തലമുറ മോഡലുകളേക്കാൾ ഗംഭീരവും സ്‌പോർട്ടിയുമാണ്. ഹാച്ച്ബാക്കിന് ഷാർപ്പ് എഡ്ജുകളും കൂടുതൽ എയറോഡൈനാമിക് ഡിസൈനും ലഭിക്കുന്നു.

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് ഓരോ കോണിൽ നിന്നും വളർന്നു വിശാലമായി മാറിയിരിക്കുന്നു. പുതിയ i20- വിൽപ്പനയിൽ വലിയ സംഖ്യകൾ കൈവരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Third Gen Hyundai I20 Hatchback Firstlook Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X