ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ മാരുതി ഈക്കോയുടെ ഏതാനും യൂണിറ്റുകളെ തിരിച്ചുവിളിച്ചു. ഹെഡ്‌ലാമ്പുകളിൽ റെഗുലേറ്ററി സ്റ്റാൻഡേർഡ് ചിഹ്നം നഷ്ടമായേക്കാമെന്ന കാരണത്താലാണ് മോഡലുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

2019 നവംബർ 4-നും 2020 ഫെബ്രുവരി 25-നും ഇടയിൽ നിർമ്മിച്ച 40,453 മോഡലുകളിലാണ് ഇത്തരം പ്രശനം കണ്ടെത്തിയത്. പ്രശനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾ ഉപഭോക്താവിന് അടുത്തുള്ള മാരുതിയുടെ അംഗികൃത ഡീലർഷിപ്പിൽ കൊണ്ടുവരാമെന്നും സൗജന്യമായി പ്രശ്‌നം പരിഹരിച്ച് നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് പ്രശനം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

അടുത്തിടെയാണ് മോഡലിന്റെ ഏഴ് ലക്ഷം യൂണിറ്റുകൾ വിറ്റതായി കമ്പനി അറിയിച്ചത്. വിപണിയിൽ എത്തി ഏകദേശം 10 വർഷങ്ങൾ പിന്നിടുമ്പോഴാണ് മോഡൽ ഈ നേട്ടം കൈവരിക്കുന്നത്.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

2010 -ലാണ് ഈക്കോ വിപണിയിൽ എത്തുന്നത്. വിപണിയിൽ എത്തി രണ്ട് വർഷത്തിനുള്ളിൽ ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിൽപ്പന ക്രമാനുഗതമായി ഉയർന്നു.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് ഈക്കോയ്ക്കും കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 73 bhp കരുത്തും 101 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈക്കോ ലൈനപ്പിൽ സിഎൻജി വേരിയന്റും ഉണ്ട്.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

സിഎൻജിയിൽ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയർബോക്സ്. സിഎൻജിയിൽ 21.94 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

മോഡലുകൾ വളരെ കുറവുള്ള ഈ വിഭാഗത്തിൽ 87 ശതമാനം വിപണി വിഹിതം ഈക്കോയ്ക്കുണ്ടെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

പുതിയ ചട്ടങ്ങൾ പ്രകാരം എബിഎസ്, ഡ്രൈവർ എയർബാഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിൻ പാർക്കിങ് സെൻസറുകൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

അഞ്ച് സീറ്റർ, ഏഴ് സീറ്റർ പതിപ്പിലും കാർഗോ വാനായും മാരുതി ഈക്കോ വിപണിയിൽ ലഭ്യമാണ്. ഇൻട്രാ-സിറ്റി ലോജിസ്റ്റിക്സ് വിപണിയിൽ ഇതിന് ഒരു വലിയ ഉപഭോക്തൃ അടിത്തറയുണ്ട്, കൂടാതെ കൊറിയർ, ഓൺലൈൻ-റീട്ടെയിൽ കമ്പനികളും പ്രാദേശിക ഏക-പ്രൊപ്രൈറ്റർമാരുടെ ഒരു നല്ല ഉപഭോക്തൃ സെറ്റും മാരുതി സുസുക്കി ഈക്കോയ്ക്ക് ഉണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Recall Over 40,000 Units Of Eeco. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X