ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

മിക്ക ഇരുചക്രവാഹന നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. മുഖ്യഎതിരാളിയായ ഹീറോ കൂടി ഓണ്‍ലൈന്‍ വില്‍പ്പന കൊഴുപ്പിച്ചപ്പോള്‍ അതേ പാത പിന്‍തുടരാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട.

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി തുടങ്ങിയവരൊക്കെ ഈ പാതയിലേക്ക് നേരത്തെ തന്നെ ചേക്കേറിയിരുന്നു. ഷോറുമില്‍ എത്തി ബൈക്ക് തെരഞ്ഞെടുത്തിരുന്ന പഴയ രീതികളെ മാറ്റി മറിച്ച് നമ്മള്‍ ആയിരിക്കുന്നിടത്ത് ഇരുന്നുകൊണ്ട് തന്നെ നമ്മുക്ക് ഇഷ്ടപ്പെട്ട വാഹനം തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലേക്കാണ് പുതുയുഗം സഞ്ചരിക്കുന്നത്.

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ഉപഭോക്താക്കളുടെ സുരക്ഷിതത്വം, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ഹോണ്ട വക്താവ് വ്യക്തമാക്കി.

MOST READ: വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ഉപയോക്താക്കള്‍ക്ക് കമ്പനി നിരയിലെ എല്ലാ ഇരുചക്രവാഹനങ്ങളും കാണാനും തെരഞ്ഞെടുക്കാവുന്ന വകഭേദം, കളര്‍, ഇഷ്ടമുള്ള ഒരു അംഗീകൃത ഹോണ്ട ഡീലര്‍ എന്നിവ കാണാനും കഴിയും. മുഴുവന്‍ ബുക്കിംഗ് പ്രക്രിയയും ആറ് ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ബുക്ക് ചെയ്യുന്ന വാഹനം വേഗത്തിലും തടസ്സമില്ലാതെയും ഹോം ഡെലിവറിയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഉപയോക്താക്കള്‍ കമ്പനിയുടെ ഔദോഗിക വെബ്‌സൈറ്റ് (https://www.honda2wheelersindia.com/BookNow) സന്ദര്‍ശിക്കേണ്ടതുണ്ട്.

MOST READ: 2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍, പേടിഎം, യുപിഐ ഭീം അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി 1,999 രൂപ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ശേഷം തെരഞ്ഞെടുത്ത മോഡല്‍ അവലോകനം ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും, ബുക്ക് ചെയ്തത് വേണ്ടെന്ന് വെയ്ക്കാനും, മുഴുവന്‍ ബുക്കിംഗ് തുകയും തിരികെ ലഭിക്കാനും ഉള്ള ഓപ്ഷനുകള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

ബുക്കിംഗ് തുടരുകയാണെങ്കില്‍, പേയ്മെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താവിന് SMS അല്ലെങ്കില്‍ മെയില്‍ വഴി ഒരു ബുക്കിംഗ് നമ്പര്‍ ലഭിക്കും. മുന്നോട്ടുള്ള പ്രക്രീയയില്‍ ഇത് ഒരു റഫറന്‍സ് നമ്പറായി നിലകൊള്ളുന്നു. കൂടുതല്‍ ആശയവിനിമയത്തിനായി ഇത് ഡീലറുമായി പങ്കിടേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

പുതിയ ആക്ടിവ 6G മുതല്‍ ഹോണ്ടയുടെ ഏതു വാഹനവും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. രാജ്യത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെങ്കും നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസത്തില്‍ കുറച്ച് മോഡലുകള്‍ പുറത്തിറക്കി.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

നാല് ബിഎസ് VI മോഡലുകളാണ് ഈ കാലയളവില്‍ ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്തുന്നത്. ഇതോടെ ഹോണ്ടയുടെ ബിഎസ് VI ശ്രേണിയില്‍ നിലവില്‍ ഒമ്പത് മോഡലുകളാണുള്ളത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Most Read Articles

Malayalam
English summary
Honda Motorcycle Launches Online Booking And Home Delivery. Read in Malayalam.
Story first published: Friday, July 10, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X