ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

അടുത്തിടെയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചത്. വിപണിയില്‍ വലിയ പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഇളവുകളോടെ തുറക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 21,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളും 30 ശതമാനം ടച്ച്‌പോയിന്റുകളുടെയും പ്രവര്‍ത്തനം മാത്രമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.

MOST READ: സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

വില്‍പ്പന കൂടാതെ, 2020 മെയ് മാസത്തില്‍ തന്നെ 2.5 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ സര്‍വ്വീസ് നടത്താനും കമ്പനിക്ക് സാധിച്ചു. ലോക്ക്ഡൗണിന്റെ ഭാഗമായി നേരത്തെ ഒരു മാസത്തിലേറെയായി അവരുടെ സര്‍വ്വീസ് സെന്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

നിലവിലെ ലോക്ക്ഡൗണ്‍ മെയ് 17 -ന് അവസാനിക്കും. അതിനുശേഷം സര്‍ക്കാര്‍ കൊവിഡ്-19 ഹോട്ട്സ്‌പോട്ട് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ റെഡ് സോണ്‍ അല്ലാത്ത നഗരങ്ങളില്‍ ഇളവ് വരുത്തും.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

അങ്ങനെ സംഭവിക്കുമ്പോള്‍, കൂടുതല്‍ ഹോണ്ട ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അതേസമയം ഹോണ്ട ഏതാനും മോഡലുകളെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചില മോഡലുകളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

സ്‌കൂട്ടര്‍ ശ്രേണിയിലെ ജനപ്രീയ മോഡലുകളായ ആക്ടിവ 125, ആക്ടിവ 6G, ഡിയോ എന്നീ മോഡലുകളുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആക്ടിവ 125 -നെ എഞ്ചിന്‍ നവീകരണത്തോടെ വിപണിയില്‍ എത്തിക്കുന്നത്.

MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

552 രൂപയുടെ വര്‍ധനവാണ് ആക്ടിവയുടെ ഓരോ വകഭേദങ്ങളിലും ഉണ്ടായിരിക്കുന്നത്. ഇതേ വില വര്‍ധനവ് തന്നെയാണ് ഡിയോയിലും കമ്പനി വരുത്തിയിരിക്കന്നത്. ഡിയോയുടെ പുതിയ പതിപ്പ് വിപണിയല്‍ എത്തിയ ശേഷം ഇത് ആദ്യമായാണ് കമ്പനി വില വര്‍ധിപ്പിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

എഞ്ചിന്‍ പരിഷ്‌കാരത്തോടൊപ്പം തന്നെ സ്‌റ്റൈലിലും അല്‍പ്പം മാറ്റവും, കൂടുതല്‍ ഫീച്ചറുകളും നിറച്ചാണ് ഡിയോയെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ട് സാങ്കേതിക വിദ്യയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

MOST READ: പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

വീതിയുള്ള മുന്‍ എപ്രോണ്‍, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. പൂര്‍ണ്ണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടം പിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, May 16, 2020, 11:18 [IST]
English summary
Honda India Sells 21,000 Bikes, Scooters Since Lockdown Relaxations. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X