ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

2018-2019 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് CRF1000L, 2020 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് CRF1100L മോട്ടോർസൈക്കിളുകളുടെ തെരഞ്ഞെടുത്ത യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹോണ്ട.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഫ്യുവൽ ഫിൽട്ടർ തകരാറിനെ തുടർന്ന് യുഎസ് വിപണിയിലെ മോഡലുകളെയാണ് കമ്പനി ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യുവൽ ടാങ്കിനുള്ളിലെ മലിനീകരണം ഫ്യുവൽ ഫിൽട്ടർ തടസപ്പെടാൻ ഇടയാക്കുമെന്ന് ഹോണ്ട പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഇത് എഞ്ചിൻ സ്തംഭിക്കുന്നതിന് കാരണമായേക്കാമെന്നാണ് കണ്ടെത്തൽ. ഇത് ഒരു തകരാറിനോ മറ്റ് പ്രശ്നങ്ങൾക്കോ കാരണമായേക്കാം. ഈ തിരിച്ചുവിളിക്കൽ യുഎസിലെ ആഫ്രിക്ക ട്വിൻ മോട്ടോർസൈക്കിളുകളുടെ 2,690 യൂണിറ്റുകളെ ബാധിച്ചേക്കാമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

MOST READ: ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

പ്രശ്ന ബാധിത മോഡലുകളുടെ ഉടമകളെ കമ്പനി അറിയിക്കും. തുടർന്ന് ഡീലർമാർ ബൈക്കിന്റെ ഫ്യുവൽ ടാങ്ക് വൃത്തിയാക്കുകയും തകരാർ പരിഹരിക്കുകയും ചെയ്യും. കൂടാതെ ഫ്യുവൽ ഫിൽട്ടർ അസംബ്ലി സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

സക്ഷൻ ഫിൽട്ടർ, ഫ്യൂവൽ ഫിൽട്ടർ, പ്രഷർ റെഗുലേറ്റർ അസംബ്ലി, പ്രഷർ റെഗുലേറ്റർ ഓ-റിംഗ്, ഫ്യുവൽ പമ്പ് ഓ-റിംഗ്, ഫ്യുവൽ ചേമ്പർ, ഫ്യുവൽപമ്പ് പാക്കിംഗ് ബേസ് എന്നിവ ഫ്യുവൽ ഫിൽട്ടർ കിറ്റിൽ ഉൾപ്പെടുന്നു.

MOST READ: പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

എന്തായാലും ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യൻ വിപണിയിൽ ഇത്തരമൊരു അറിയിപ്പ് ആഫ്രിക്ക ട്വിൻ മോഡലുകൾക്ക് ഇതുവരെ നൽകിയിട്ടില്ല. ഒക്ടോബറിലാണ് ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്നിന്റെ 2021 ആവർത്തനത്തെ ആഗോള തലത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചത്.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

മാറ്റങ്ങൾ പുതിയ കളർ ഓപ്ഷന്റെ കൂട്ടിച്ചേർക്കലിലേക്ക് പരിമിതപ്പെടുത്തി. അതായത് ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്റെ 2021 മോഡലിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ചുരുക്കം.

MOST READ: 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

എങ്കിലും തിരിച്ചുവിളിക്കപ്പെട്ട മോഡലുകളിൽ പുതിയ മോഡലുകൾ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. യൂറോ 5 നിലവാരത്തിലുള്ള 1,084 സിസി, പാരലൽ-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിൽ വാഗ്ദാനം ചെയ്യുന്നത്.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഇത് 7,500 rpm-ൽ 102 bhp കരുത്തും 6,250 rpm-ൽ 105 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡിസിടി എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

കോർണറിംഗ് എബിഎസ്, റിയർ-ലിഫ്റ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വീലി കൺട്രോൾ, ഡിസിടി കോർണറിംഗ് ഡിറ്റക്ഷൻ, കോർണറിംഗ് ലൈറ്റുകൾ എന്നിവ CRF1100L ആഫ്രിക്ക ട്വിന്നിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

ഇന്ത്യയിൽ ആഫ്രിക്ക ട്വിൻ CRF1100L മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് പതിപ്പിനായി 15.35 ലക്ഷം എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുമ്പോൾ ഡിസിടി പതിപ്പിനായി 16.10 ലക്ഷം രൂപയോളമാണ് ചെലവാക്കേണ്ടത്.

More from DriveSpark

Article Published On: Wednesday, December 30, 2020, 10:13 [IST]
English summary
Honda Recalled Africa Twin Over Fuel Filter Issue. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X