ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

വരും വർഷം ഇന്ത്യക്കായി ട്രയംഫ് മോട്ടോർസൈക്കിൾസ് വമ്പൻ പദ്ധതികളാണ് ഒരുക്കുന്നത്. അതിന്റെ ഭാഗമായി മിഡിൽ-വെയ്റ്റ് ട്രൈഡന്റ് 650 മോട്ടോർസൈക്കിളിന് പുറമെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൈഗർ 650 സ്‌പോർട്ട് അഡ്വഞ്ചർ ടൂററും കമ്പനി അവതരിപ്പിക്കും.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

അവതരണത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രീമിയം ബ്രാൻഡ് തങ്ങളുടെ ഇന്ത്യ വെബ്സൈറ്റിൽ ടൈഗർ 650 സ്‌പോർട്ടിനെ പട്ടികപ്പെടുത്തി. ഉടൻ വരുന്നു എന്ന ടാഗോടു കൂടിയാണ് ബൈക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

നിലവിലെ എൻ‌ട്രി ലെവൽ ടൈഗർ 900 മോട്ടോർ‌സൈക്കിളിന് പകരമായി പുതിയ അഡ്വഞ്ചർ ടൂററിനെ ട്രയംഫ് വാഗ്ദാനം ചെയ്യും. അതിന്റെ വില മിക്കവാറും 2021 ന്റെ രണ്ടാം പാദത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.MOST READ:എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

MOST READ: എൻഫീൽഡിന് നല്ലകാലം; ക്ലാസിക് 350 മോഡലിന്റെ വിൽപ്പനയിലും വർധനവ്

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

ടൈഗർ 900 പതിപ്പിന്റെ അതേ 888 സിസി ട്രിപ്പിൾ എഞ്ചിനാണ് സ്പോർട്ട് മോഡലും ഉപയോഗിക്കാൻ പോകുന്നത്. ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് പരമാവധി 85 bhp പവറും 82 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

ഇതൊരു റോഡ്-കേന്ദ്രീകൃത അഡ്വഞ്ചർ ടൂററാണെന്നാണ് കമ്പനിയുടെ വാദം. അതിനാൽ റോഡ്-പക്ഷപാതപരമായ ടയറുകൾ, ക്രമീകരിക്കാനാവാത്ത സസ്‌പെൻഷൻ, സിക്‌സ്-ആക്സിസ് എ‌എം‌യു-എയ്ഡഡ് ഇലക്ട്രോണിക് സഹായം എന്നിവയും അതിലേറെയും സംവിധാനങ്ങൾ ബൈക്കിൽ ഉൾക്കൊള്ളുന്നു.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

അതോടൊപ്പം ഏഴ് ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ഐ‌എം‌യു-പവർഡ് കോർണറിംഗ് എ‌ബി‌എസ്, കോർണറിംഗ് ട്രാക്ഷൻ കൺ‌ട്രോൾ, ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ്, 6 റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺ‌ട്രോൾ, ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും, മൊബൈൽ ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയെല്ലാം ടൈഗർ സ്പോർട്ടിലുണ്ട്.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

രൂപകൽപ്പനയുടെ കാര്യത്തിൽ പുതിയ ട്രയംഫ് ടൈഗർ 850 സ്‌പോർട്ട് ടൊഗർ 900-ന് സമാനമാണ്. എന്നിരുന്നാലും ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ ബോഡി ഗ്രാഫിക്സും, ഗ്രാഫൈറ്റ് / ഡയാബ്ലോ റെഡ്, ഗ്രാഫൈറ്റ് / കാസ്പിയൻ ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും കുഞ്ഞൻ ടൈഗറിന് ലഭിക്കും.

MOST READ: അണിയറയില്‍ നിരവധി പദ്ധതികള്‍; ഇബൈക്ക്‌ഗോയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

കസ്റ്റമൈസേഷന് സഹായിക്കുന്നതിനായി പുതിയ ട്രയംഫ് ടൈഗർ 850 സ്‌പോർട്ട് നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യും. മുൻവശത്ത് 43 mm അപ്പ്‌സൈഡ് ഡൗൺ ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സജ്ജീകരണവും ട്രയംഫ് നൽകുന്നു.ഇവ രണ്ടും മാർസോച്ചിയിൽ നിന്നുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

ഫ്രണ്ട് സസ്‌പെൻഷനിൽ 180 mm ട്രാവലും പിൻഭാഗത്ത് 170 mm മാനുവൽ പ്രീലോഡ് അഡ്ജസ്റ്റ്മെന്റും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഡ്യുവൽ ചാനൽ എബിഎസ് സംവിധാനത്തോടു കൂടി മുൻവശത്ത് ട്വിൻ 320 mm ഡിസ്കുകളും പിൻവശത്ത് 255 mm ഡിസ്കും വഴിയാണ് മോട്ടോർസൈക്കിളിൽ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

ട്രൈഡന്റ്, ടൈഗർ 850 സ്‌പോർട്ട് എന്നിവയ്ക്ക് പുറമേ അടുത്ത വർഷം ആദ്യ പകുതിയിൽ ഏഴ് മോഡലുകൾ കൂടി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് ഇന്ത്യയിൽ അവതരിപ്പിക്കും.

ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

ഇന്ത്യയിലെ ട്രയംഫിൽ നിന്ന് വരാനിരിക്കുന്ന പട്ടികയിൽ ബോണവില്ല ശ്രേണിയിലെ നിരവധി സ്പെഷ്യൽ എഡിഷൻ മോഡലുകളും ഉൾപ്പെടാം. നിലവിൽ ആധുനിക ക്ലാസിക് മോഡലുകള്‍ മുതല്‍ അഡ്വഞ്ചർ മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള 16 ബൈക്കുകൾ ട്രയംഫിന് ഇന്ത്യയിലുണ്ട്.

Most Read Articles

Malayalam
English summary
Tiger 850 Sport Listed On Triumph India Website. Read in Malayalam
Story first published: Tuesday, December 29, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X