ജാവ പെറാക്കിനായുള്ള ബുക്കിങ് ആരംഭിച്ചു
ജാവ പെറാക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുവഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും വൈകുന്നേരം ആറു മണി മുതല്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. അതേസമയം വാഹനത്തിന്റെ ബുക്കിങ് തുക സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാവ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയത്. ജാവ, ജാവ 42 എന്നീ മോഡലുകളെ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ അന്ന് അവതരിപ്പിച്ചെങ്കിലും ഏകദേശം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പെറാക്കിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. മറ്റ് രണ്ട് മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

ഹെഡ്‌ലാമ്പ്ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.
Most Read: വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പെറാക്കിനുള്ളത്.
Most Read: ലൈവ് ട്രാക്കിങ് ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.
Most Read: ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിന്റെ ഭാഗമായി ബിഎസ് 6 നിലവാരത്തിലുള്ളതാണ് ഈ എന്‍ജിനെന്നതും സവിശേഷതയാണ്. വ്യത്യസ്ഥമായ രൂപകല്‍പ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.
Source: Autocarindia


Click it and Unblock the Notifications








