ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ടാറ്റ മോട്ടോർസ് പുതുവർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ വാഹനങ്ങളുടെ ഒരു നിര തന്നെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയോട് മത്സരിക്കുന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ജനുവരി 22 ന് വിൽപ്പനയ്‌ക്കെത്തും.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ടിയാഗോ, ടൈഗോർ എന്നിവയുടെ ബിഎസ് VI പതിപ്പുകൾ ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മോട്ടോർ ഷോയിൽ ടാറ്റ ഗ്രാവിറ്റാസിന്റെ അരങ്ങേറ്റവും ഉണ്ടാവും. H7X എന്ന കോഡ്നാമമുള്ള വാഹനത്തിന് ഗ്രാവിറ്റസ് എന്ന പേര് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ഈ വർഷത്തിന്റെ തുടക്കത്തിൽ ഉയർന്ന പ്രതീക്ഷയോടെ ആഭ്യന്തര വിപണിയിലെത്തിയ ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പാണിത്. സാധാരണ അഞ്ച് സീറ്ററുകളിൽ നിന്ന് വ്യത്യസ്‌തമായി, ടാറ്റ ശ്രദ്ധേയമായ ചില പരിഷ്കാരങ്ങൾ വാഹനത്തിൽ അവതരിപ്പിക്കും.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

OMEGA (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ ടാറ്റ ഗ്രാവിറ്റാസ് 2019 മാർച്ചിൽ നടന്ന ജനീവ മോട്ടോർ ഷോയിൽ ബസാർഡ് എന്ന പേരിൽ ആഗോള തലത്തിൽ അരങ്ങേറ്റം നടത്തിയിരുന്നു.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

വാഹനത്തിന്റെ സ്പൈ ചിത്രങ്ങളിൽ നിന്ന് പ്രൊഡക്ഷൻ സ്പെക്ക് മോഡൽ സ്വിറ്റ്സർലൻഡിൽ കണ്ടതിന് സമാനമാണെന്ന് വ്യക്തമാക്കുന്നു. ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാവിറ്റസിന് ഒരു നിര സീറ്റുകൾ കൂടെ ഉൾക്കൊള്ളുന്നതിന് പിന്നിലേക്ക് അൽപ്പം കൂടുതൽ നീളമുണ്ട്.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

തൽഫലമായി, അഞ്ച് സീറ്റർ സഹോദരങ്ങളേക്കാൾ 62 mm നീളമുണ്ട്, ഈ വ്യത്യാസം B-പില്ലറിന് പിന്നിലേക്ക് കാണാൻ കഴിയും, അതിനാൽ തന്നെ എൽഇഡി ടെയിൽ ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

മൂന്നാമത്തെ വരിയിൽ മതിയായ ഹെഡ്‌റൂമിനായി, ഗ്രാവിറ്റസിന്റെ റൂഫും അൽപ്പം ഉയർത്തിയിരിക്കുന്നു. വീൽബേസും ഏഴ് സീറ്ററിന്റെ വീതിയും ഹാരിയറിന് സമാനമായി തുടരാം, അതേസമയം പുതിയ അലോയി വീലുകൾക്ക് ലഭിക്കാം.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ഗ്രാവിറ്റാസ് 2.0 ലിറ്റർ നാല് സിലിണ്ടർ KRYOTEC ഡീസൽ എഞ്ചിൻ ഉപയോഗിക്കും. 170 bhp കരുത്തും 350 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

നിലവിലുള്ള ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് 30 bhp കൂടുതൽ കരുത്ത് ലഭിക്കുന്നു. എന്നിരുന്നാലും, അഞ്ച് സീറ്റുറിന്റെ ബി‌എസ്‌ VI പതിപ്പിനും സമാന പവർട്രെയിൻ ലഭിക്കുമെന്ന് പറയപ്പെടുന്നു.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്ന് കടംകൊൺണ്ട ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റാവും വാഹനത്തിൽ വരുന്നത്.

ടാറ്റ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിക്കും

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയർ വലിയ മാറ്റമൊന്നും ഉണ്ടാവില്ല, എന്നാൽ സൺറൂഫ് പോലുള്ള പുതിയ ഫീച്ചറുകൾ നിർമ്മാതാക്കൾ ഗ്രാവിറ്റാസിൽ ഒരുക്കിയേക്കാം.

More from DriveSpark

Article Published On: Saturday, December 28, 2019, 12:49 [IST]
English summary
Tata Gravitas to be launched in Auto Expo 2020. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X