കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

2021 ജനുവരി ഒന്നു മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി കവസാക്കി ഇന്ത്യ. എന്നാൽ ഓഫ്-റോഡിംഗ് ബൈക്കുകളായ KX, KLX പതിപ്പുകൾ പുതുവർഷത്തിലും നിലവിലെ വിലയ്ക്ക് വിൽക്കുന്നത് തുടരും.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

2021 മുതൽ കവസാക്കി Z900, വെർസിസ് 1000 എന്നിവയ്ക്ക് 20,000 രൂപയോളമാണ് വർധനവ് ഉണ്ടാവുക. അതേസമയം വൾക്കൺ S, നിഞ്ച, വെർസിസ് 650, നിഞ്ച 1000Sx എന്നിവയ്ക്ക് 15,000 രൂപയോളമാകും ഉയരുക.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

Z650, W800 എന്നിവയ്‌ക്കായി 10,000 രൂപയായിരിക്കും ഇനി മുതൽ കൂടുതൽ മുടക്കേണ്ടി വരിക. വില വർധനവിന് മുന്നോടിയായി ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് കൊണ്ടുവരുന്നതിനായി കവസാക്കി ഇന്ത്യ പ്രത്യേക ഇയർ എൻഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: എഥനോൾ വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

KLX 110, KLX 140, KX 100, W800, വൾക്കൺ S, Z650, വെർസിസ് 650 എന്നിവയുൾപ്പെടെ നിരവധി ബൈക്കുകൾ കിഴിവുകളോടെ ഇപ്പോൾ സ്വന്തമാക്കാം. 2020 ഡിസംബർ ഒന്നു മുതൽ 31 വരെയാണ് ഓഫറുകൾ ലഭ്യമാവുക.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

കമ്പനി ഡീലർഷിപ്പുകളിൽ ഓരോ മോഡലിന്റെയും പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഫസ്റ്റ് കം ഫസ്റ്റ് സെർവ് അടിസ്ഥാനത്തിൽ കിഴിവുകൾ വാഗ്ദാനം ചെയ്യും.

MOST READ: നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

2.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കവസാക്കി KLX110 ഇപ്പോൾ 30,000 രൂപ കിഴിവിലാണ് സ്വന്തമാക്കാൻ സാധിക്കുക. 4.06 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്ന KLX140G മോഡൽ 40,000 രൂപ കിഴിവോടെ ലഭ്യമാണ്.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

കവസാക്കി KX 100-ന് പരമാവധി 50,000 രൂപ കിഴിവ് ലഭിക്കും. നിലവിൽ ഇത് 4,87,800 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. വൾക്കൺ S-ന്റെ കിഴിവ് 20,000 രൂപയാണ്. W800 പ്രീമിയം ക്ലാസിക് മോട്ടോർസൈക്കിളിന് 30,000 രൂപ ഓഫറും ലഭിക്കും.

MOST READ: 90 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ഷൈൻ

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

650 ഇരട്ടകൾ, Z650, വെർസിസ് 650 എന്നിവ 30,000 രൂപ വീതം ആനുകൂല്യങ്ങളോടെയാണ് ഇയർ എൻഡ് ഓഫറിൽ വാഗ്ദാനം ചെയ്യുന്നത്. 2021 മാർച്ചോടെ കവാസാക്കി ഇന്ത്യ ബി‌എസ്-VI നിഞ്ച 300 പുറത്തിറക്കും.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

2020 ഏപ്രിലിൽ ബി‌എസ്-VI ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയതു മുതൽ കമ്പനി മോഡലിന്റെ വിൽപ്പന അവസാനിപ്പിച്ചിരുന്നു. കവസാക്കിക്കായി രാജ്യത്ത് മികച്ച വിൽപ്പന നേടിക്കൊടുക്കുന്ന ബൈക്കുകളിലൊന്നാണ് നിഞ്ച 300.

MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

കവസാക്കി മോട്ടോർസൈക്കിളിൽ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാലാണ് 300 മോഡലിന്റെ അരങ്ങേറ്റം വൈകിയത്. പ്രത്യേകിച്ച് എഞ്ചിൻ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്.

കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

അതിനാൽ തന്നെ ബിഎസ്-VI മോട്ടോർസൈക്കിളിന്റെ വില 2.50 ലക്ഷം രൂപയായി കുറയുമെന്നാണ് ഇപ്പോൾ കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന ബിഎസ്-IV മോഡലിന് 2.98 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India To Hike Up The Prices From 2021 January. Read in Malayalam
Story first published: Thursday, December 24, 2020, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X