കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കളായ കവസാക്കിയുടെ ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ നിഞ്ച 300-ന്റെ ബിഎസ്-VI പതിപ്പ് എത്താൻ രണ്ട് മാസത്തോളം വൈകും.

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസ് പ്രതിസന്ധിയാണ് ബൈക്കിന്റെ അവതരണം വൈകാൻ കാരണമാകുന്നത്. നേരത്തെ ബിഎസ്-VI കവസാക്കി നിഞ്ച 300-നെ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ഇന്ത്യയിൽ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

അതായത് ഇനി നവംബർ ഡിസംബർ മാസത്തോടു കൂടി മാത്രം പുത്തൻ മോഡലിനെ പ്രതീക്ഷിച്ചാൽ മതി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒന്നര മാസത്തോളം നിർമാണ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിൽ എല്ലാ ബ്രാൻഡുകളുടെയും പദ്ധതികൾ താറുമാറായതു പോലെ കവസാക്കിയുടെയും പദ്ധതികളെ ഇത് ബാധിച്ചു.

MOST READ: കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ഇതു തന്നെയാണ് പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച ബൈക്കിന്റെ അവതരണത്തെയും തടസപ്പെടുത്തിയിരിക്കുന്നത്. നിഞ്ച 300 വളരെയധികം പ്രാദേശികവൽക്കരിച്ച മോഡലായതിനാൽ ബിഎസ്-VI പതിപ്പിൽ അവതരിപ്പിക്കുന്ന മറ്റ് മോഡലുകളേക്കാൾ അൽപ്പം സമയമെടുക്കും.

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ഇപ്പോൾ ഭാഗികമായി ലോക്ക്ഡൗൺ പിൻവലിച്ചതിനാൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിച്ചിട്ടുണ്ട്. മുൻ റിപ്പോർട്ടുകൾ പ്രകാരം കവസാക്കി 2019 ഡിസംബറിൽ തന്നെ ബിഎസ്-IV നിർത്തലാക്കിയിരുന്നു. ബൈക്കിന്റെ ബിഎസ്-VI മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമായിരുന്നു.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

എന്നിരുന്നാലും ഈ വർഷം ജനുവരിയിൽ ARAI-യുടെ പൂനെ കാമ്പസിൽ ഒരു നിഞ്ച 300 കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയിലെ കവസാക്കിയുടെ ഉൽപ്പന്ന നിരയിലെ ഏറ്റവും ചെറിയ നിഞ്ചക്ക് അതിന്റെ ബിഎസ്-VI പരിഷ്ക്കരണം ലഭിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

2013-ൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ്. ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

MOST READ: സൂപ്പർവെലോസ് 800 സെറി ഓറോയുടെ ഉത്പാദനം ആരംഭിച്ച് എംവി അഗസ്റ്റ

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ബിഎസ്-IV 296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 38 bhp കരുത്തും 27 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ഗിയര്‍ബോക്സിനുണ്ട്.

കവസാക്കി നിഞ്ച 300 ബിഎസ്-VI പതിപ്പ് വിപണിയിലെത്താൻ വൈകിയേക്കും

ബിഎസ്-IV കവാസാക്കി നിഞ്ച 300-ന് ഇന്ത്യൻ വിപണിയിൽ 2.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ നവീകരണത്തിൽ ബൈക്കിന് അൽപ്പം വില വർധനവ് ലഭിക്കുമെങ്കിലും ബിഎസ്-VI നിഞ്ച 300 സ്പോർ‌ട്‌സ് പതിപ്പിന്റെ വില മത്സരാധിഷ്ഠിതമായി നിലനിർത്താൻ കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എഞ്ചിൻ ട്വീക്ക് ചെയ്യുകയല്ലാതെ കവസാക്കി കാര്യമായ മറ്റ് മാറ്റങ്ങളൊന്നും വരുത്തുകയില്ല.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja 300 BS6 launch might be delayed. Read in Malayalam
Story first published: Monday, May 11, 2020, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X