Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സൂപ്പര്‍വെലോസ് ആല്‍പൈന്‍ ലിമിറ്റഡ് എഡിഷന് ചൂടപ്പംപോലെ വിറ്റഴിച്ച് എംവി അഗസ്റ്റ
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് സൂപ്പര്‍വെലോസ് ആല്‍പൈന്‍ മോഡലിന്റെ ലിമിറ്റഡ് എഡിഷന് പതിപ്പ് ഇറ്റാലിയന്‍ ആഢംബര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ പുറത്തിറക്കിയത്.

ലിമിറ്റഡ് എഡിഷന് പതിപ്പായതുകൊണ്ടുതന്നെ 110 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളുവെന്ന് എംവി അഗസ്റ്റ അറിയിച്ചിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ യൂണിറ്റുകള്‍ മുഴുവനും കമ്പനി വിറ്റഴിച്ചു.

36,300 യൂറോ അതായത് ഏകദേശം 32.55 ലക്ഷം രൂപയാണ് സൂപ്പര്‍വെലോസ് ആല്‍പൈന്‍ എഡിഷന്റെ വില. ആല്‍പൈനിന്റെ A110 സൂപ്പര്‍ സ്പോര്‍ട്സ് കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഡില്‍വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് ബൈക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി 2021 ടാറ്റ നെക്സോണ്‍; സ്പൈ ചിത്രങ്ങള്‍

'രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച വ്യാവസായിക പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് പുതിയ മോഡലുകളുടെ വികസനവും സമാരംഭവും. ഈ നയത്തിന്റെ ഏറ്റവും പുതിയ വിജയകരമായ ഉദാഹരണമാണ് സൂപ്പര്‍വെലോസ് ആല്‍പൈന്‍ എന്ന് എംവി അഗസ്റ്റ സിഇഒ തിമൂര്‍ സര്ദരോവ് പറഞ്ഞു.

ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. മറ്റൊന്നില്‍ താന്‍ സന്തോഷിക്കുന്നു, തല്‍ക്ഷണ വിജയം, പ്രത്യേകിച്ചും ഈ പ്രോജക്റ്റിലെ ഞങ്ങളുടെ പങ്കാളികളുമായി ഇത് പങ്കിടാന്‍ കഴിയുമെന്നതിനാല്‍, ആല്‍പൈന്‍ ഒരു ബ്രാന്‍ഡും ഞങ്ങള്‍ക്ക് വളരെയധികം പൊതുവായ ഒരു കമ്പനിയുമാണ്. ഈ പ്രോജക്റ്റിനിടെ സ്വാഭാവികമായി സംഭവിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തില്‍ നിന്ന് സൂപ്പര്‍വെലോസ് ആല്‍പൈന്‍ തീര്‍ച്ചയായും പ്രയോജനം നേടിയെന്നും അദ്ദേഹം പറഞ്ഞു.
MOST READ: ഹെക്ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് സൂപ്പര്‍വെലോസ് ആല്‍പൈനിന്റെ കരുത്ത്. ഇത് F3 800-ല്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നത് ശ്രദ്ധേയമാണ്.

13,000 rpm-ല്‍ പരമാവധി 145 bhp കരുത്തും 10,100 rpm-ല്‍ 88 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. സ്ലിപ്പര്‍ ക്ലച്ചും ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററുമുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.

സൂപ്പര്‍വെലോസ് ആല്‍പൈന്‍ ലിമിറ്റഡ് എഡിഷന് മോഡലിന്റെ സസ്പെന്ഷന് ചുമതലകള്‍ക്കായി മര്‍സോച്ചി അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും സാച്ച്സ് റിയര്‍ മോണോ ഷോക്കും ഉള്‍പ്പെടുന്നു.

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്കുകളും പിന്നില്‍ 220 mm റോട്ടറും ഉള്‍പ്പെടുന്നു. രണ്ടും ബ്രെംബോ-സോഴ്സ്ഡ് കോളിപ്പറുകളാണ്.
MOST READ: രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

മോട്ടോര്‍സൈക്കിളിന് പരമാവധി 240 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ആല്‍പൈന്‍ A110 മോഡലുമായി പൊരുത്തപ്പെടുന്ന അതേ ബ്ലൂ കളര്‍ നിറത്തിലാണ് ബൈക്കിനെ ഒരുക്കിയിരിക്കുന്നതും.

ബ്ലൂ സ്റ്റിച്ചിംഗ് ഉള്ള അല്‍കന്റാര സീറ്റുകള്‍, ഫ്യുവല്‍ ടാങ്കില്‍ ലെതര്‍ സ്ട്രാപ്പ്, CNC മെഷീന് ചെയ്ത ബ്ലാക്ക് റിംസ് തുടങ്ങിയ സവിശേഷതകളും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ലിമിറ്റഡ് എഡിഷന് മോഡലിന് ഇറ്റാലിയന്‍, ഫ്രഞ്ച് ഫ്ലാഗുകളും ലഭിക്കുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത.

ആരോ എക്സ്ഹോസ്റ്റ് സിസ്റ്റം, ഡെഡിക്കേറ്റഡ് മാപ്പുള്ള കണ്ട്രോള് യൂണിറ്റ്, CNC ഫ്യുവല്‍ ക്യാപ്, പിന് സീറ്റ് കവര്‍, ഇഷ്ടാനുസൃത ബൈക്ക് കവര്‍, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന റേസിംഗ് കിറ്റ് തുടങ്ങിയവയും വാങ്ങുന്നവര്‍ക്ക് ലഭിക്കും.

ചെയിന്‍ കവര്‍, എയര്‍ ഡക്റ്റ് കവറുകള്‍, മഡ്ഗാര്ഡുകള്, ലോവര്‍ ഫെയറിംഗ് തുടങ്ങിയ ഘടകങ്ങള്‍ കാര്‍ബണ്‍ ഫൈബറില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ബ്ലൂടൂത്ത് പ്രാപ്തമാക്കിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ എംവി റൈഡ് ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡിന്റെ മറ്റ് മോഡലുകള്‍ പോലെ ഈ ലിമിറ്റഡ് എഡിഷന് മോട്ടോര്‍സൈക്കിളിനും മൂന്ന് വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.