പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോർറാഡ്
ബിഎംഡബ്ല്യു മോട്ടോർറാഡ് ആഗോളതലത്തിൽ പുതിയ 2021 S 1000 R പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് നേക്കഡ് റോഡ്സ്റ്റർ മുമ്പോട്ടുകൊണ്ടുപോകുന്നത്.

അതിനാൽ തന്നെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൈക്കിന് തികച്ചും പുതുമയുള്ള സ്റ്റൈലിംഗാണ് ലഭിക്കുന്നത്. ശരിക്കും ഫുള്ളി-ഫെയർഡ് S 1000 RR സൂപ്പർ ബൈക്കിന്റെ നേക്കഡ് പതിപ്പാണ് S 1000 R.

2021 ബിഎംഡബ്ല്യു S 1000 R-ൽ വരുത്തിയ പ്രധാന ഡിസൈൻ മാറ്റങ്ങളിലൊന്നാണ് പുതിയ സിംഗിൾ പീസ് എൽഇഡി ഹെഡ്‌ലാമ്പ്. അതിന്റെ നടുക്കായി എൽഇഡി ഡിആർഎല്ലും ഇടംപിടിച്ചിരിക്കുന്നു. ഇതിനൊപ്പം പുതിയ മോട്ടോർസൈക്കിൾ ട്വീക്ക്ഡ് ഫ്യൂവൽ ടാങ്ക് ഡിസൈൻ, ക്വാർട്ടർ ഫെയറിംഗ്, എക്‌സ്‌ഹോസ്റ്റ്, ടെയിൽ സെക്ഷൻ എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്.
MOST READ: അഞ്ച് നഗരങ്ങളിലായി 3,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇബൈക്ക്‌ഗോ

ഡിസൈനിലെ മാറ്റങ്ങളോടൊപ്പം ഫ്ലെക്സ് ഫ്രെയിമിനൊപ്പം പുതിയ S 1000 R-ലെ ചാസിയും ബിഎംഡബ്ല്യു പരിഷ്ക്കരിച്ചു. ഇത് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിച്ചു. മാത്രമല്ല ഇത് കേന്ദ്രത്തിലെ വീതി കുറയ്ക്കുകയും മികച്ച എർഗണോമിക്സും കൺട്രോളും നൽകുകയും ചെയ്യുന്നു.

മുൻ മോഡലിനെ അപേക്ഷിച്ച് 2021 ആവർത്തനത്തിന്റെ ഭാരവും 6.5 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 199 കിലോഗ്രാം ഭാരമാണ് സൂപ്പർ ബൈക്കിനുള്ളത്. ഭാരം കുറച്ചപ്പോൾ മോട്ടോർസൈക്കിളിന്റെ എഞ്ചിനും യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കി.
MOST READ: 2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഇത് സമാന ശക്തിയും ടോർഖ് കണക്കുകളാണ് ഉത്‌പാദിപ്പിക്കുന്നത്. അതായത് 2021 ബിഎംഡബ്ല്യു S 1000 R 999 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിൻ പരമാവധി 162 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ചുരുക്കം.

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് പുതിയ യൂറോ 5 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ 4, 5, 6 ഗിയർ അനുപാതങ്ങൾ പുനർനിർമ്മിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കി.
MOST READ: ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 2021 ബിഎംഡബ്ല്യു S 1000 R പുതിയ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നുണ്ട്. നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകളും ഇതിലുണ്ട്. റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിൽ കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം കോർണറിംഗ് എബിഎസ്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർഖ് കൺട്രോൾ, പിറ്റ്-ലെയ്ൻ ലിമിറ്റർ, ലോഞ്ച് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺട്രോൾ എന്നിവയും റോഡ്‌സ്റ്ററിലെഇലക്ട്രോണിക് എയ്ഡുകളിൽ ബിഎംഡബ്ല്യു വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








