ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) ഡിയോ, ഹോര്‍നെറ്റ് 2.0 എന്നിവയുടെ റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

രണ്ട് മോഡലുകള്‍ക്കും റെപ്സോള്‍ ഹോണ്ട മോട്ടോജിപി റേസിംഗ് ടീമിനെ അടിസ്ഥാനമാക്കി പുതിയ ഗ്രാഫിക്‌സും നിറങ്ങളും ലഭിക്കുന്നു. 2020 ഒക്ടോബറില്‍ വന്ന ഹോണ്ടയുടെ 800-ാമത് ഗ്രാന്‍ഡ് പ്രിക്‌സ് വിജയത്തിന്റെ ആഘോഷം കൂടിയാണ് പുതിയ പതിപ്പുകള്‍.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഡിയോ റെപ്സോള്‍ ഹോണ്ട പതിപ്പിന് 69,757 രൂപയും ഹോര്‍നെറ്റ് 2.0 റെപ്സോള്‍ പതിപ്പിന് 1.28 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഈ ആഴ്ച മുതല്‍ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും റെപ്‌സോള്‍ പതിപ്പ് മോഡലുകള്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജീപ്പ്

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

'ഹോണ്ടയുടെ ചരിത്രത്തില്‍ റേസിംഗിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അവരുടെ സഹകരണം മുതല്‍, ഹോണ്ടയും റെപ്‌സോളും റേസ് ട്രാക്കില്‍ വിജയകരമായ മുന്നേറ്റം തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അറ്റ്‌സുഷി ഓഗറ്റ പറഞ്ഞു.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

അടുത്തിടെ നടന്ന 800-മത് മോട്ടോജിപി വിജയം ഹോണ്ടയുടെ റേസിംഗ് സ്പിരിറ്റിന്റെ സാക്ഷ്യമാണ്. ഈ നേട്ടം ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ ഇന്ത്യയിലെ റേസിംഗ് പ്രേമികള്‍ക്കായി ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്സോള്‍ ഹോണ്ട പതിപ്പുകള്‍ അനാച്ഛാദനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MOST READ: നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഓറഞ്ച് നിറമുള്ള ടയറുകള്‍ക്കൊപ്പം റെപ്‌സോള്‍ ഹോണ്ട മോട്ടോജിപി ബൈക്ക് ലിവറിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിയോ, ഹോര്‍നെറ്റ് 2.0 എന്നിവയ്ക്ക് ആകര്‍ഷകമായ കളര്‍ കോമ്പിനേഷനുകള്‍ ലഭിക്കുന്നു.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

പുതിയ നിറങ്ങള്‍ക്ക് പുറമെ, എഞ്ചിന്‍ സവിശേഷതകളുടെയും കാര്യത്തില്‍ സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളും ഒരുപോലെ തുടരുന്നു. 110 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ഹോണ്ട ഡിയോയുടെ കരുത്ത്.

MOST READ: ഭാവിയിൽ ഇലക്ട്രിക് മാത്രം; പെട്രോൾ ഡീസൽ കാറുകൾക്ക് 2030 -ഓടെ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഇത് 7.68 bhp കരുത്തും 8.79 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സിവിടി യൂണിറ്റുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 17 bhp കരുത്തും 16.1 Nm torque ഉം പുറപ്പെടുവിക്കുന്ന 184.4 സിസി എഞ്ചിനാണ് ഹോര്‍നെറ്റ് 2.0 കരുത്ത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഹോര്‍നെറ്റ് 2.0 അടിസ്ഥാനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. സമീപഭാവിയില്‍ 180-200 സിസി അഡ്വഞ്ചര്‍ വികസിപ്പിക്കുകയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വില്‍ക്കുന്ന CRF 250L ശ്രേണിയില്‍ നിന്ന് രൂപകല്‍പ്പനയ്ക്ക് പ്രചോദനം നല്‍കുകയും ചെയ്യും.

MOST READ: എതിരാളികളുടെ നീണ്ട നിരയിലും കിംങ് ആവാന്‍ കിഗര്‍; പ്രതീക്ഷകള്‍ ഒരുപാടെന്ന് റെനോ

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

നിലവില്‍, ഹീറോ എക്സ്പള്‍സ് 200-ന് നേരിട്ടുള്ള എതിരാളി ഇല്ല. എന്നാല്‍ പുതിയ 180-200 സിസി ബൈക്ക് കൊണ്ടുവരാന്‍ ഹോണ്ട തീരുമാനിക്കുകയാണെങ്കില്‍, അത് തീര്‍ച്ചയായും ചെറിയ അഡ്വഞ്ചര്‍ സെഗ്മെന്റ് വികസിപ്പിക്കും. ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയിസുകള്‍ ലഭിക്കുകയും ചെയ്യും.

ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ആഗോള വിപണിയിലെ ഹോണ്ടയുടെ CBF 190 R മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹോര്‍നെറ്റ് 2.0 -യുടെ രൂപകല്‍പ്പന. ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം ആഘോഷിക്കുന്ന ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ മോട്ടോര്‍സ്പോര്‍ട്ട് ഡിവിഷനില്‍ നിന്നുള്ള പ്രധാന ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് ഹോര്‍നെറ്റ് 2.0 വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0 ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഉപകരണങ്ങളുമായാണ് എത്തുന്നത്.

Most Read Articles

Malayalam
English summary
Repsol Honda Editions Launched For Dio And Hornet 2.0. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X