നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ജർമനിയിലെ നർ‌ബർ‌ഗ്രിംഗ് നോർഡ്ഷൈഫിൽ ലാപ് ചെയ്യുന്ന ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്. ലംബോർഗിനി അവന്റഡോർ SVJ-യുടെ റെക്കോർഡ് പഴങ്കഥയാക്കിയാണ് പുതിയ വേഗരാജാവ് കിരീടം ചൂടിയത്.

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

6: 43.616 മിനിറ്റിനുള്ളിലാണ് AMG GT ബ്ലാക്ക് സീരീസ് ഈ ഐതിഹാസിക റേസ്‌ട്രാക്ക് മറികടന്നത്. അതായത് ലാംബോയുടെ റെക്കോർഡ് വെറും 1.3 സെക്കൻഡിൽ ബാക്കിശേഷിക്കെയാണ് മെർസിഡീസ് കാർ നേട്ടം മറികടന്നത്.

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

മെർസിഡീസ്-AMG GT 3 റേസ്‌കാർ ഡ്രൈവർ മാരോ ഏംഗൽ ആണ് ഈ നേട്ടം കൈവരിച്ചത്. സ്ട്രീറ്റ് ലീഗൽ ‘സ്‌പോർട്ട് കാർ' വിഭാഗത്തിൽപ്പെടുന്ന മോഡലാണ് AMG GT ബ്ലാക്ക് സീരീസ് എന്നതും ശ്രദ്ധേയമാണ്.

MOST READ: 2021 ഹ്യുണ്ടായി എലാൻട്ര; കാഴ്ച്ചയിലേതു പോലെ തന്നെ ഫീച്ചറിലും സമ്പന്നൻ

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ഔദ്യോഗിക അളവെടുപ്പും നോട്ടറൈസ്ഡ് സർട്ടിഫൈഡ്' സമയമനുസരിച്ച് മെർസിഡീസ് AMG GT ബ്ലാക്ക് സീരീസ് T13 സ്‌ട്രെയിറ്റ് ഇല്ലാതെ 6 മിനിറ്റ് 43.616 സെക്കൻഡിൽ ലാപ് പൂർത്തിയാക്കി. അതേസമയം പൂർണമായ ലാപ്പിന് 6 മിനിറ്റ് 48.047 സെക്കൻഡ് എടുത്തു.

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ട്രാക്ക് ചട്ടങ്ങൾ അനുസരിച്ച് GT ബ്ലാക്ക് സീരീസിൽ ഒരു സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ മോഡലിൽ ലഭ്യമായതിനപ്പുറം മാറ്റങ്ങളൊന്നും വരുത്തിട്ടില്ല. ഫ്രണ്ട് സ്പ്ലിറ്ററിനെ അതിന്റെ ‘റേസ്' സ്ഥാനത്തേക്ക് നീട്ടുക, മധ്യത്തിൽ സ്‌പോയിലർ സ്ഥാപിക്കുക, മുന്നിലും പിന്നിലും സസ്പെൻഷൻ 5 മില്ലീമീറ്ററും 3 മില്ലീമീറ്ററും കുറച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും ചെയ്‌തത്.

MOST READ: 2020 നവംബറില്‍ വാണിജ്യ വാഹനങ്ങള്‍ക്കും ഓഫറുകളുമായി ടാറ്റ

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

അതോടൊപ്പം ഫ്രണ്ട് ആക്‌സിലിൽ നെഗറ്റീവ് 3.8 ഡിഗ്രിയും റിയർ ആക്‌സിലിൽ നെഗറ്റീവ് 3 ഡിഗ്രിയും സാധ്യമായ പരമാവധി മൂല്യങ്ങളിലേക്ക് കാംബർ ക്രമീകരിച്ചു. ആന്റി-റോൾ ബാറുകൾ ഏറ്റവും കഠിനമായ ക്രമീകരണത്തിലേക്കും മെർസിഡീസ് സജ്ജമാക്കി. മൊത്തം 9-സ്റ്റെപ്പ് ക്രമീകരണത്തിൽ നിന്ന് '6 നും 7 നും ഇടയിൽ ട്രാക്ഷൻ കൺട്രോളും സജ്ജമാക്കിയിരുന്നു.

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

AMG GT ബ്ലാക്ക് സീരീസിന് 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിനാണ് ഹൃദയം. ഇത് 6,700-6,900 rpm-ൽ പരമാവധി 720 bhp കരുത്തും 2,000-6,000 rpm വരെ 800 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ഈ സൂപ്പർ സ്പോർട്‌സ് കാറിന്റെ ഉയർന്ന വേഗത 320 കിലോമീറ്ററാണ്. AMG GT ബ്ലാക്ക് സീരീസിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.2 സെക്കൻഡ് മാത്രം മതിയാകും.

നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

ഏഴ് സ്പീഡ് AMG സ്പീഡ്ഷിഫ്റ്റ് ഗിയർ‌ബോക്സ് വഴി പിൻ‌ വീലുകളിലേക്ക് പവർ കൈമാറിയാണ് സ്പോർട്ട് കാർ സജ്ജമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes-AMG GT Black Series Registers New Track Record In Nurburgring Nordschleife. Read in Malayalam
Story first published: Thursday, November 19, 2020, 16:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X