ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട മോട്ടോറിന്റെ യൂറോപ്പിനായുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് വാഹനമായ ഹോണ്ട -e, രാജ്യത്തെ പ്രശസ്തമായ ആനുവൽ കാർ ഓഫ് ദി ഇയർ അവാർഡുകളിൽ 'ജർമ്മൻ കാർ ഓഫ് ദി ഇയർ 2021' ആയി തിരഞ്ഞെടുക്കപ്പെട്ടു.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ഒരു ജാപ്പനീസ് ബ്രാൻഡിൽ നിന്ന് ഈ അവാർഡ് നേടിയ ആദ്യത്തെ കാറായി ഹോണ്ട -e മാറി, കൂടാതെ ‘ന്യൂ എനർജി' വിഭാഗത്തിലും കാർ വിജയം കൈവരിച്ചു.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ഈ വർഷം ഓഗസ്റ്റിൽ യൂറോപ്പിൽ പുറത്തിറങ്ങിയ ഹോണ്ട -e, സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോം‌പാക്ട് മോഡലാണ്. ബാറ്ററി ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന ടെസ്‌ലയുടെ മോഡൽ 3 സെഡാൻ, ഔഡി AG, ഹ്യുണ്ടായി മോട്ടോർ എന്നിവയിൽ നിന്ന് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.

MOST READ: പുതിയ ടൈഗർ 850 സ്‌പോർട്ട് ആഗോളവിപണിയിൽ പുറത്തിറക്കി ട്രയംഫ്

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

മോഡൽ 3 -യുടെ പകുതിയോളം ബാറ്ററി ശേഷിയുള്ള ഹോണ്ട -e പൂർണ്ണ ചാർജിൽ 280 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കുന്നത്.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

1960 മുതൽ ഹോണ്ടയുടെ ക്ലാസിക് N360, N600 മോഡലുകളിൽ ആവിഷ്കരിക്കുന്ന ഒരു റെട്രോ, അൾട്രാ കോംപാക്ട് ഡിസൈൻ ഉപയോഗിച്ച്, രണ്ട് ഡോറുകളുള്ള ഹോണ്ട -e ഒരു അപ്പ്മാർക്കറ്റ് സിറ്റി കാറാണ്. ഇതിന്റെ വില ഏകദേശം 33,000 യൂറോയാണ്, ഇത് കൂടുതൽ സ്പെയിലും മൈലേജും നൽകുന്ന റെനോയുടെ സോ ZE50 -യേക്കാൾ കൂടുതലാണ്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ലോഞ്ച് ചെയ്തതിനുശേഷം, ഹോണ്ട -e ഇതുവരെ റെഡ് ഡോട്ട് ഡിസൈൻ അവാർഡിലെ മികച്ച ബഹുമതി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ജർമൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ജാപ്പനീസ് കാർ എന്ന നിലയിൽ ഹോണ്ട -e വലിയ ബഹുമതിയാണ് കരസ്ഥമാക്കിയത് എന്ന് ഹോണ്ട മോട്ടോർ യൂറോപ്യൻ പ്രസിഡന്റ് കത്സുഹിസ ഒകുദ പറഞ്ഞു.

MOST READ: ഫ്യുവൽ പമ്പിലെ തകരാർ; സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ഹോണ്ട -e ആദ്യമായി പുറത്തിറക്കിയതുമുതൽ ഉപഭോക്താക്കളും മാധ്യമങ്ങളും പ്രതികരിച്ചത് വളരെയധികം പോസിറ്റീവായിട്ടാണ്.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

അതുല്യമായ രൂപകൽപ്പനയുള്ള ഒരു ഉൽപ്പന്നത്തിന്റെ മികച്ച ഉദാഹരണമാണ് ഹോണ്ട -e, ഉടമകളെ അവരുടെ ദൈനംദിനവുമായി ബന്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയും നൂതന ഇന്റലിജന്റ് കണക്റ്റിവിറ്റിയും വാഹനം ഉൾക്കൊള്ളുന്നു. ഈ അവാർഡിന് തങ്ങൾ വളരെ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ഹോണ്ട -e ഒരു പുതിയ തരം മൊബിലിറ്റിയെ പ്രതിനിധീകരിക്കുന്നു, അവിടെ ജീവിതത്തിന്റെ വിവിധ വശങ്ങൾക്കിടയിൽ 'തടസ്സമില്ലാത്ത കണക്ഷൻ' സൃഷ്ടിക്കുന്നതിൽ കാർ കേന്ദ്ര പങ്ക് വഹിക്കുന്നു എന്ന് ഹോണ്ട -e ലാർജ് പ്രോജക്ട് ലീഡർ ടോമോഫുമി ഇച്ചിനോസ് പറഞ്ഞു.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

2022 -ഓടെ യൂറോപ്യൻ മുഖ്യധാരാ മോഡലുകളുടെ 100 ശതമാനവും വൈദ്യുതീകരിക്കുകയെന്ന ഹോണ്ടയുടെ പദ്ധതിയിലെ പ്രധാന മോഡലുകളിലൊന്നാണ് ഹോണ്ട -e.

ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

യൂറോപ്പിലും ജപ്പാനിലും മാത്രമേ നിലവിൽ ഈ മോഡൽ വിൽക്കുകയുള്ളൂ. യൂറോപ്പിൽ 10,000 ഉം മാതൃ വിപണിയിൽ 1,000 ഉം മാത്രമാണ് വാർഷിക വിൽപ്പനയാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda-e Claims German Car Of The Year Award 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X