ഫ്യുവൽ പമ്പിലെ തകരാർ; സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ
ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ മോട്ടോർസ്. ഫ്യുവൽ പമ്പിലെ തകരാറിനെ തുടർന്നാണ് കൊറിയൻ ബ്രാൻഡ് ഈ തിരിച്ചുവിളിക്കൽ നടപടി കൈക്കൊണ്ടിരിക്കുന്നത്.

2019 ഒക്ടോബർ ഒന്നിനും 2020 മാർച്ച് 13 നും ഇടയിൽ നിർമിച്ച സെൽറ്റോസിന്റെ ഡീസൽ മോഡലുകളെയാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ തകരാറിലൂടെ ഫ്യുവൽ പമ്പിന് അടിയിൽ ഒരു ദ്വാരം രൂപപ്പെടുകയും അചോടൊപ്പം അസംബ്ലിയിൽ ഒരു വിള്ളലും ഉണ്ടാക്കാൻ ഇടയുണ്ടായേക്കാം.

ഇത് കാർ വൈബ്രേറ്റുചെയ്യാനും കാറിന്റെ പിക്കപ്പ് കുറയ്ക്കാനും ഇടയാക്കും. ചിലപ്പോ( സ്റ്റാർട്ടിഗിലും പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് കിയ പറയുന്നത്. ഇത് മറികടക്കാനാണ് കമ്പനിയുടെ ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിൻ.
MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കേടുപാടുകൾ ഒന്നും കണ്ടെത്തിയില്ലെങ്കിൽ ഫ്യുവൽ പമ്പ് മാറ്റിസ്ഥാപിക്കില്ല. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വാറന്റിയിലൂടെ ഉപഭോക്താക്കൾക്ക് ഇത് സൗജന്യമായി കമ്പനി മാറ്റിസ്ഥാപിക്കും.

14 മാസത്തിന് മുമ്പ് വിപണിയിൽ എത്തിയ കിയ മോട്ടോർസ് നാളിതുവരെ 1.25 ലക്ഷം യൂണിറ്റ് സെല്‍റ്റോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ കാറിന്റെ ആവശ്യം എത്ര വലുതാണെന്ന് വില്‍പ്പനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടെയാണ് കിയ സെൽറ്റോസ് വിപണിയിൽ എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, IVT, 7 DCT എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് കിയ സെൽറ്റോലിന്റെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ടൈഗര്‍-നോസ് ഫ്രണ്ട് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, 8.0 ഇഞ്ച് ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിവയെല്ലാം എസ്‌യുവിയുടെ പുറംമോടിയിലെ സവിശേഷതകളാണ്.
MOST READ: 2020 S-ക്ലാസ് മേബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് മെര്‍സിഡീസ്

മാത്രമല്ല UVO കണക്റ്റഡ് സാങ്കേതികവിദ്യകളോടൊപ്പം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇക്കോ കോട്ടിംഗ് എന്നിവയെല്ലാം അകത്തളത്തെ വേറിട്ടു നിർത്തുന്നു.

സൗണ്ട് മള്‍ട്ടി-ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവര്‍ സീറ്റുകള്‍, സ്മാര്‍ട്ട് പ്യുവര്‍ എയര്‍ തുടങ്ങിയവയും കിയ സെൽറ്റോസിന്റെ ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളാണ്.


Click it and Unblock the Notifications








