മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ നട്ടെല്ലാണ് ഇന്നോവ. ഏറെക്കാലമായി പ്രീമിയം എംപിവി സെഗ്മെന്റിൽ അരങ്ങുവാഴുന്ന മോഡലിന് വെല്ലുവിളി ഉയർത്താൻ പോലും ആർക്കുമായിട്ടില്ല എന്നതാണ് യാഥാർഥ്യം.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

2016-ൽ അരങ്ങേറ്റം കുറിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി ഇന്നോവ ക്രിസ്റ്റയ്ക്ക് വലിയ പരിഷ്ക്കരണങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. അതിനാൽ തന്നെ പുതുമയോടെ എംപിവിയെ ഒരുക്കി നിർത്താൻ ഒരു മുഖംമിനുക്കൽ ആവശ്യമായ സമയത്താണ് ടൊയോട്ടയുടെ ഈ നീക്കം.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പുതുക്കിയ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് 2020 നവംബർ 20-ന് വിൽ‌പനയ്‌ക്കെത്തും. നവീകരിച്ച മുൻവശമായിരിക്കും വാഹനത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുക. 2021 പതിപ്പിൽ ക്രോം കൂടുതലുള്ള ഒരു വലിയ ഗ്രില്ലും ഇടംപിടിക്കും.

MOST READ: 2022 സിവിക് പ്രോട്ടോടൈപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തി ഹോണ്ട

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

ഒപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിന്റെ താഴ്ഭാഗത്ത് ഫോക്സ് സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ഹൗസിംഗുള്ള പുനക്രമീകരിച്ച തിരശ്ചീന ഫോഗ് ലാമ്പുകൾ എന്നിവയും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ മുൻവശത്ത് സ്‌പോർട്ടിയർ സാന്നിധ്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

ഇന്നോവ ക്രിസ്റ്റയുടെ മൊത്തത്തിലുള്ള രൂപഘടന അതേപടി തുടരുമ്പോൾ ടൊയോട്ട പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എംപിവിയിൽ വാഗ്‌ദാനം ചെയ്യും. ഇത് വശക്കാഴ്ച്ചയിൽ പുതുമ കൊണ്ടുവരും.

MOST READ: EQC ഇലക്ട്രിക് എസ്‌യുവിക്ക് സാങ്കേതിക പരിഷ്‌കരണങ്ങള്‍ നല്‍കി മെര്‍സിഡീസ്

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പിൻഭാഗത്ത് കട്ടിയുള്ള കറുത്ത സെന്റർ വിഭാഗവും ടെയിൽ ലാമ്പും ചുറ്റുമുള്ള സൂക്ഷ്മമായ മാറ്റങ്ങളും ലഭിക്കും. ക്യാബിൻ ഒരു ബ്ലാക്ക് നിറത്തിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. അടിസ്ഥാന ലേഔട്ട് നിലവിലുള്ള മോഡലിന് അനുസൃതമായി നിൽക്കുന്നു.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പുതിയ ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലോവ്ബോക്സ് തുടങ്ങിയവയും എംപിവിയുടെ അകത്തളത്തെ മനോഹരമാക്കുന്നു.

MOST READ: എംപിവി മുതൽ മിനി എസ്‌യുവി വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

കൂടുതൽ മെച്ചപ്പെട്ട സുരക്ഷക്കായി ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്‌സിംഗ് ക്യാമറ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

എഞ്ചിനെ സംബന്ധിച്ചിടത്തോളം 150 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ നാല് സിലിണ്ടർ ഡീസലും 166 bhp പവർ പുറത്തെടുക്കുന്ന 2.7 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റും തന്നെ ഇന്ത്യയിൽ തുടർന്നും വാഗ്ദാനം ചെയ്യും.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കും. എന്നാൽ ഓപ്ഷണലായ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഓഫറിൽ ഉണ്ടാകും.

Most Read Articles

Malayalam
English summary
Facelifted Toyota Innova Crysta To Launch On November 20. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X