എംപിവി മുതൽ മിനി എസ്‌യുവി വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

വിപണി വിഹിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ മോഡലുകളെയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയ്ക്കായി നാല് പുതിയ കാറുകളാണ് 2021-22 ഓടെ പരിയപ്പെടുത്താൻ തയാറെടുക്കുന്നത്. അവ ഏതൊക്കെയെന്ന് നമുക്ക് പരിചയപ്പെടാം.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

ഹ്യുണ്ടായി അൽകാസർ

ജനപ്രിയ എസ്‌യുവി മോഡലായ ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പാണ് വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ. പുതിയ വേരിയന്റ് 20 മില്ലീമിറ്റർ നീളമുള്ള വീൽബേസ് അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ കമ്പനിയെ സഹായിക്കും.

MOST READ: ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്‌; പ്രധാന മാറ്റങ്ങൾ

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ്, മഹീന്ദ്ര സ്കോർപിയോ എന്നീ വമ്പൻമാരുമായാകും ഹ്യുണ്ടായി അൽകാസർ മാറ്റുരയ്ക്കുക. ഇതിനകം ദക്ഷിണ കൊറിയയിൽ പരീക്ഷണയോട്ടം നടത്തിയ ഏഴ് സീറ്റർ ക്രെറ്റയിൽ നിന്നും കാര്യമായ ഡിസൈൻ മാറ്റങ്ങളോടെയാകും വിൽപ്പനയ്ക്ക് എത്തുക.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും അൽകാസറിൽ വാഗ്ദാനം ചെയ്യുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും എസ്‌യുവി ഓഫർ ചെയ്യും. 2021 അവസാനത്തോടെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

MOST READ: 2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

ഹ്യുണ്ടായി എംപിവി

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി മഹീന്ദ്ര മറാസോയ്ക്കും മാരുതി സുസുക്കി എർട്ടിഗയ്ക്കും എതിരായി ഒരു പുതിയ എംപിവിയെയും ആഭ്യന്തര തലത്തിൽ പുറത്തിറക്കും. ഏഴ് സീറ്റർ എസ്‌യുവികളെയോ എംപിവികളെയോ ഉൾക്കൊള്ളാൻ പര്യാപ്തമായ ക്രെറ്റയുടെ പ്ലാറ്റ്ഫോമിലാകും എംപിവി നിർമിക്കുക.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

2021-22 ഓടെ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന പുതിയ ഹ്യുണ്ടായി എംപിവിയുടെ വില ഏകദേശം ഒമ്പത് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയൈയിരിക്കും. 1.5 എഞ്ചിൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ ഇടംപിടിക്കുക. അതോടൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ഓഫറിലുണ്ടാകും.

MOST READ: ഇന്ത്യയിൽ എയർ പ്യൂരിഫയറുകളുമായി എത്തുന്ന താങ്ങാനാവുന്ന അഞ്ച് കാറുകൾ

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

പുതുതലമുറ ഹ്യുണ്ടായി എലാൻട്ര

അടുത്ത വർഷ തുടക്കത്തോടെ ഹ്യൂണ്ടായി തങ്ങളുടെ ഏറ്റവും പുതിയ എലാൻട്ര എക്‌സിക്യൂട്ടീവ് സെഡാന്റെ ആവർത്തനം രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ട്യൂസോൺ എസ്‌യുവിക്ക് മുകളിലായി ഇടംപിടിക്കും.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

പുതിയ മോഡൽ 2020 മാർച്ചിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. പുതിയ K3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ച എലാൻട്ര കമ്പനിയുടെ ഏറ്റവും ആധുനിക ഡിസൈൻ ഭാഷ്യം, ഇന്റീരിയർ നവീകരിച്ച എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് വിൽപ്പനയ്ക്ക് എത്തിക്കുക.

MOST READ: പുതുതലമുറ ഹോണ്ട സിവിക്ക് ആഗോള തലത്തിൽ നാളെ അരങ്ങേറും

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

ഇന്ത്യയിൽ പുതിയ 1.5 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിൻ ഉപയോഗിച്ചായിരിക്കും സൂപ്പർ സെഡാൻ എത്തുക. അതോടൊപ്പം ഒരു 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ലഭിച്ചേക്കും. 22 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെയായിരിക്കും വരാനിരിക്കുന്ന എലാൻട്രയുടെ എക്സ്ഷോറൂം വില.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

ഹ്യുണ്ടായി AX മൈക്രോ എസ്‌യുവി

'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്‌യുവി ഇന്ത്യയിൽ ഒരു തരംഗം തന്നെ സൃഷിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 ശതമാനം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാറിന് ഇലക്ട്രിക് വേരിയന്റും ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം.

എംപിവി മുതൽ മിനി എസ്‌യുവി കാർ വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

മാരുതി സുസുക്കി എസ്-പ്രെസോ, ടാറ്റ HBX എന്നിവയ്‌ക്കെതിരെയാണ് പുതിയ മൈക്രോ എസ്‌യുവി സ്ഥാപിക്കുക. ഈ പുതിയ മോഡൽ ഹ്യുണ്ടായിയുടെ K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 1.2 ലിറ്റർ NA പെട്രോൾ, സാൻ‌ട്രോയുടെ 1.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming Hyundai Cars In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X