2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

2021 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ശ്രേണി വെളിപ്പെടുത്തി. മോഡൽ നിരയിലേക്ക് പുതിയ കൂട്ടിച്ചേർക്കളുമായിട്ടാണ് നിർമ്മാതക്കൾ എത്തുന്നത്.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും ശ്രദ്ധേയമായത് പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റാണ്. സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ്, സ്‌ക്രാംബ്ലർ ഐക്കൺ എന്നിവ നിലവിലുള്ള മോഡലുകളുടെ പരിഷ്കരണം ലഭിച്ച പതിപ്പുകളാണ്.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

സ്‌ക്രാംബ്ലർ 800 ശ്രേണി പൂർത്തിയാക്കുന്ന നാലാമത്തെ മോഡൽ ഐക്കൺ ഡാർക്ക് ആണ്, ഇതിന് എഞ്ചിന് പുറമെ അപ്‌ഡേറ്റുകളൊന്നും ലഭിക്കുന്നില്ല.

MOST READ: ബ്രോങ്കോയെ വെല്ലാൻ ജീപ്പ് റാങ്ലറിന്റെ V8 മോഡൽ എത്തുന്നു; ടീസർ വീഡിയോ പുറത്ത്

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

2021 സ്‌ക്രാംബ്ലർ 800 എഞ്ചിൻ

2021 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ശ്രേണി, ഇപ്പോൾ യൂറോ 5 (ബിഎസ് VI) മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നത് ആശ്ചര്യകരമല്ല. 803 സിസി, എയർ-കൂൾഡ്, L-ട്വിൻ എഞ്ചിനാണ് മുഴുവൻ ശ്രേണിയിലും പ്രവർത്തിക്കുന്നത്, 8,250 rpm -ൽ 72 bhp കരുത്തും 5,750 rpm -ൽ 66.2 Nm torque ഉം യൂണിറ്റ് പുറപ്പെടുവിക്കുന്നു.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

2021 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ, സ്‌ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റിൽ മാറ്റ് ഗ്രേ, ചാർക്കോൾ കളർ സ്കീമുകളിലാണ് വരുന്നത്. ഡയവൽ ഡാർക്ക് പോലുള്ള ഡ്യുക്കാറ്റിയുടെ സമീപകാല മോഡലുകളിൽ നാം കണ്ടതുപോലുള്ള വളരെയധികം ബ്ലാക്ക്ഔട്ട് ബിറ്റുകൾ ഇതിലില്ല, പക്ഷേ ഇത് സാധാരണയായി സ്‌ക്രാംബ്ലർ 800 ശ്രേണിയിലെ തിളക്കമുള്ളതും വർണ്ണാഭമായതുമായ സ്കീമുകളിൽ നിന്ന് ഒരുപടി അകലെയാണ്.

MOST READ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, ബൈക്കിന് പിന്നിലെ മഡ്‌ഗാർഡ് ഇല്ല, ഇത് ക്ലീൻ ടെയിൽ സെക്ഷൻ നൽകുന്നു. ഒരു ഫ്ലാറ്റ് സീറ്റിന്റെ ഉപയോഗവും മികച്ച റെട്രോ ടച്ചാണ്.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

2021 സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ്

2021 -ലെ സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് അതിന്റെ മുൻഗാമിയോട് സാമ്യമുള്ളതാണ്, എന്നാൽ ഇത് തിളങ്ങുന്ന ബ്ലൂ നിറത്തിലുള്ള ലിവറി ഒഴിവാക്കുന്നു. ഫ്യുവൽ ടാങ്കിലും മഡ്‌ഗാർഡുകളിലും റെഡ്, വൈറ്റ് ഡീറ്റേലിംഗുകളും ചില വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

MOST READ: മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

1980 കളിലെ എൻ‌ഡ്യൂറോ ബൈക്കുകളോടുള്ള ആദര സൂചകമായി ഇതിന് ഗോൾഡ് റിമ്മുകൾ ലഭിക്കുന്നു. ഈ പുതിയ ആവർത്തനത്തിലെ മറ്റ് ചില മാറ്റങ്ങളിൽ ഒരു പുതിയ സീറ്റ്, മെഷ് ഹെഡ്‌ലൈറ്റ് കവർ എന്നിവ ഉൾപ്പെടുന്നു.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

2021 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഐക്കൺ

62 യെല്ലോയ്‌ക്ക് പുറമെ 2021 സ്‌ക്രാംബ്ലർ ഐക്കൺ ഐതിഹാസിക ഡ്യുക്കാട്ടി റെഡ് നിറത്തിലും ലഭ്യമാകും. ബൈക്കിന്റെ ബാക്കി ഭാഗങ്ങൾ മാറ്റമില്ലാതെ തുടരുന്നു.

MOST READ: ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

സ്‌ക്രാംബ്ലർ മോഡലുകൾ മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു, മാത്രമല്ല ഈ പുതിയ യൂറോ 5 (ബിഎസ് VI) വേഷത്തിലും അവർ ഇവിടെയെത്താൻ സാധ്യതയുണ്ട്.

2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡുക്കാട്ടി ഇന്ത്യയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, 2021 -ന്റെ തുടക്കത്തിൽ ഒരു ലോഞ്ച് സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled Its 2021 Scrambler Range Of Motorcycles. Read in Malayalam.
Story first published: Tuesday, November 17, 2020, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X