ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ഈ ഉത്സവ സീസണിൽ ഇന്ത്യയിലെ വാഹന നിർമാതാക്കൾക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നിരവധി കമ്പനികൾ വിൽപ്പനയിൽ നേട്ടം കൊയ്തു.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ദീപാവലി, ധന്തേരാസ് ദിനങ്ങളിൽ വൻതോതിൽ ബ്രാൻഡുകൾ ഡെലിവറികൾ നടത്തുകയും ചെയ്‌തു. രണ്ട് ഉത്സവ ദിവസങ്ങളിളും കൂടി 3000 കാറുകളുടെ വിതരണമാണ് റെനോ ഇന്ത്യ പൂർത്തികരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ഡിമാൻഡിലെ വൻ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും നവരാത്രിയുടെയും ദസറയുടെയും ഒമ്പത് ദിവസങ്ങളിൽ കമ്പനി 5000 കാറുകൾ ഇന്ത്യയിൽ ഡെലിവറി ചെയ്തുവെന്ന വസ്തുത പരിഗണിക്കുമ്പോൾ 60 ശതമാനത്തിലധികം വിൽപ്പന വളർച്ചയും റെനോയ്ക്ക് കൈവരിക്കാനായി.

MOST READ: ഇന്ത്യയിൽ എയർ പ്യൂരിഫയറുകളുമായി എത്തുന്ന താങ്ങാനാവുന്ന അഞ്ച് കാറുകൾ

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

നിലവിൽ 3.2 ശതമാനം വിപണി വിഹിതം റെനോ ഇന്ത്യയ്ക്കുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വളർച്ചയാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ കൊവിഡ്-19 ന് ശേഷമുള്ള കാലഘട്ടത്തിൽ ഈ ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഗണ്യമായി വളർത്തിയെടുത്തു.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

കഴിഞ്ഞ വർഷം ഇതേസമയം റെനോയുടെ വിപണി വിഹിതം 2.5 ശതമാനമായിരുന്നു. വാസ്തവത്തിൽ 2020 ഒക്ടോബറിൽ കമ്പനി 11,005 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണെന്നതും ശ്രദ്ധേയമാണ്.

MOST READ: പുതുതലമുറ ഹോണ്ട സിവിക്ക് ആഗോള തലത്തിൽ നാളെ അരങ്ങേറും

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ഡിമാൻഡിനുപുറമെ ഈ മാസം കമ്പനി വാഗ്ദാനം ചെയ്യുന്ന ദീപാവലി ഡീലുകളാണ് ഉത്സവ വിൽപ്പനയ്ക്ക് കരുത്തേകുന്ന മറ്റൊരു ഘടകം. ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നിവയുൾപ്പെടെ മോഡലുകൾക്ക് റെനോ ഒരു ലക്ഷം ഡോളർ വരെ വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

പ്രത്യേക ആനുകൂല്യ ഉത്സവ പദ്ധതികളായ ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച് ബോണസ്, പ്രത്യേക പലിശ നിരക്ക് എന്നിവയാണ് നവംബറിലെ ഓഫറിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

MOST READ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

എൻട്രി ലെവൽ കുഞ്ഞൻ ഹാച്ച്ബാക്കായ ക്വിഡിനും സബ് കോംപാക്‌ട് എംപിവി ട്രൈബറിനുമുള്ള ശക്തമായ ഡിമാൻഡാണ് റെനോയെ മികച്ച വിൽപ്പന കണക്കുകളിലേക്ക് നയിക്കുന്നത്. ഇവ രണ്ടും പ്രതിമാസം ശരാശരി 5000 യൂണിറ്റിലധികമാണ് നിരത്തിലെത്തിക്കുന്നത്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

നിലവിൽ കിഗർ എന്ന ബ്രാൻഡിന്റെ ആദ്യത്തെ സബ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അതും ട്രൈബറിന്റെ അതേ CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Delivered Over 3000 Cars During Diwali And Dhanteras Days. Read in Malayalam
Story first published: Tuesday, November 17, 2020, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X