2020 S-ക്ലാസ് മേബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് മെര്‍സിഡീസ്
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് അടുത്തിടെയാണ് പുതുതലമുറ S-ക്ലാസ് പുറത്തിറക്കിയത്. നവീകരിച്ച മോഡല്‍ മുമ്പത്തെതിനേക്കാള്‍ മികച്ചതായി കാണപ്പെടുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ S-ക്ലാസ് മേബാക്കിനെയും വിപണിയില്‍ അവതരിക്കാനൊരുങ്ങുന്നത്. 2020 നവംബര്‍ 19 മോഡലിനെ ആഗോളവിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഇപ്പോള്‍ മോഡലിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മെര്‍സിഡീസ്.

മെര്‍സിഡീസ്-മെബാക്ക് S-ക്ലാസിന് റെഗുലര്‍ S-ക്ലാസിനേക്കാള്‍ 18 സെന്റീമീറ്റര്‍ നീളമുള്ള വീല്‍ബേസ് ഉണ്ട്. ഇത് പിന്‍ സീറ്റുകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് സ്‌പേസ് സമ്മാനിക്കുന്നു.
MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

എക്‌സിക്യൂട്ടീവ് സീറ്റുകളുടെയും ചഫര്‍ പാക്കേജിന്റെയും അധിക ഓപ്ഷന്‍ വാഹനത്തിന്റെ പിന്‍ കമ്പാര്‍ട്ട്‌മെന്റിനെ ഒരു മൊബൈല്‍ വര്‍ക്ക് സ്റ്റേഷനാക്കി മാറ്റുമെന്ന് കാര്‍ നിര്‍മ്മാതാവ് പറയുന്നു.

ഡിവിഡിംഗ് ലൈനോടുകൂടിയ ഓപ്ഷണല്‍ ഡ്യുവല്‍-ടോണ്‍ പെയിന്റ് വര്‍ക്ക്, മുന്‍ സീറ്റുകളുടെ പുറകിലും രണ്ട് പിന്‍ യാത്രക്കാര്‍ക്കിടയിലും വലിയ വുഡണ്‍ ട്രിം എന്നീ സവിശേഷതകളുമായി വരുന്നു.
MOST READ: 2022 സിവിക് പ്രോട്ടോടൈപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തി ഹോണ്ട

പുതിയ മേബാക്ക് S-ക്ലാസ് കൂടുതല്‍ പിന്‍സീറ്റ് സൗകര്യത്തിനായി ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് മെര്‍സിഡസ് ഉറപ്പുനല്‍കുന്നു. യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കുന്നതിന് സീറ്റുകള്‍ മസാജ് പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്നു.

എഞ്ചിന്‍ സംബന്ധിച്ച് ലഭ്യമായി സൂചന അനുസരിച്ച് 6.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാകും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 612 bhp കരുത്തും 1,000 Nm torque ഉം സൃഷ്ടിക്കും.
MOST READ: മാരുതി എർട്ടിഗയ്ക്ക് വെല്ലുവിളിയായി പുതിയ എംപിവി അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ വാഹനത്തില്‍ ഓഫര്‍ ചെയ്യുന്ന പവര്‍ട്രെയിന്‍ ഇതു മാത്രമായിരിക്കില്ല. S63e, S73e എന്നിവയ്ക്ക് ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കും. 4.0 ലിറ്റര്‍, V8 എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കും.

ഇത് S63e വേരിയന്റിലേക്ക് 132 bhp കൂടുതല്‍ ചേര്‍ക്കും, മൊത്തം ഔട്ട്പുട്ട് 690 bhp -യിലേക്ക് ഉയര്‍ത്തും, S73 വേരിയന്റില്‍ ഇത് 198 bhp ചേര്‍ത്ത് മൊത്തം ഔട്ട്പുട്ട് 794 bhp -യായി മാറ്റുന്നു. ഇതിന് 4-മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക അരങ്ങേറ്റത്തില്‍ മാത്രമാകും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.


Click it and Unblock the Notifications








