ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

സെപ്റ്റംബർ 30 ന് ഇന്ത്യയിൽ ഒരു പുതിയ പ്രീമിയം മോട്ടോർസൈക്കിൾ അവതരിപ്പിക്കാനിരിക്കുകയാണ് ഹോണ്ട. ഏതാനും വർഷങ്ങളായി ഇന്ത്യയിൽ റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന ക്രൂയിസർ ശ്രേണിയിലേക്കാണ് ജാപ്പനീസ് ബ്രാൻഡ് ഇത്തവണ പ്രവേശിക്കുന്നത്.

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

2017 ൽ ഹോണ്ട ഇന്ത്യയിൽ ‘റെബൽ' ഡിസൈനിന് പേറ്റന്റ് നേടിയിരുന്നു. തുടർന്ന് ഹോണ്ട 300 സിസി മോഡൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

എന്നിരുന്നാലും വരാനിരിക്കുന്ന പ്രീമിയം മോഡലിന് ബ്രാൻഡ് ആ നെയിംപ്ലേറ്റ് ഉപയോഗിക്കില്ലെന്നാണ് സൂചന. ടീസറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ വരാനിരിക്കുന്ന ഈ ഹോണ്ട മോട്ടോർസൈക്കിൾ ഇന്ത്യയിൽ "ഹൈനെസ്" എന്ന പേരിലാകും അറിയപ്പെടുക.

MOST READ: വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

പേര് വ്യത്യസ്തമാണെങ്കിലും ഈ പുതിയ പ്രീമിയം മോട്ടോർസൈക്കിൾ ഹോണ്ട റെബൽ 300 അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഇന്ത്യ നിർദ്ദിഷ്ട മാറ്റങ്ങളെല്ലാം ബൈക്കിൽ ഹോണ്ട പരിചയപ്പെടുത്തും.

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

ജാപ്പനീസ് ബ്രാൻഡ് പുതിയ മോട്ടോർസൈക്കിളിന്റെ ഒരു ഓഡിയോ ടീസർ പുറത്തിറക്കിയിരുന്നു. അതിൽ മിഡ് കപ്പാസിറ്റി സിംഗിൾ സിലിണ്ടർ എഞ്ചിൻ ശബ്ദമാണ് പുറത്തുവരുന്നത്.

MOST READ: ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

റൗണ്ട് ഹെഡ്‌ലാമ്പും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും ഹോണ്ട ഹൈനസിന് ഒരു റെട്രോ-പ്രചോദിത സ്റ്റൈലിംഗ് സമ്മാനിക്കും. പക്ഷേ എൽഇഡി ലൈറ്റുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോലുള്ള ആധുനിക സംവിധാനങ്ങളും മോട്ടോർസൈക്കിളിന്റെ മോടികൂട്ടാൻ ഹോണ്ട നൽകും.

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

റെട്രോ-പ്രചോദിത സ്റ്റൈലിംഗിനൊപ്പം വരാനിരിക്കുന്ന ഈ ഹോണ്ട മോഡൽ റോയൽ എൻഫീൽഡിന് മാത്രമല്ല ജാവ ബൈക്കുകൾക്കും ഉചിതമായ എതിരാളിയാകും. ഹോണ്ട ഹൈനസ് ഒരു 300 സിസി മോഡലാണെങ്കിൽ CB300R പോലെ 286 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക.

MOST READ: മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ ശരാശരി വാഹനമോടിക്കുന്നവരെക്കാള്‍ സന്തുഷ്ടരാണെന്ന് പഠനം

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

എന്നാൽ മികച്ച ലോവർ എൻഡ് ടോർഖ് ഹൈനസിന്റെ പ്രധാന സവിശേഷതയായിരിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. റെബലിൽ എബിഎസും സ്ലിപ്പർ ക്ലച്ചും ലഭിക്കുമെങ്കിലും ഇന്ത്യൻ പതിപ്പിൽ നിന്നും ഇവ ഒഴിവാക്കുമോ എന്ന സംസയം നിഴലിക്കുന്നുണ്ട്.

ഹോണ്ടയുടെ പ്രീമിയം മോഡൽ “ഹൈനെസ്” എന്നറിയപ്പെടും

എന്തൊക്കെ സവിശേഷതകൾ വാഗ്‌ദാനം ചെയ്താലും വില നിർണയം മോഡലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കും. 500 സിസി മോഡലുകളെയും വിപണിയിൽ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
New Honda Premium Cruiser Motorcycle Could Be Named As Highness. Read in Malayalam
Story first published: Wednesday, September 23, 2020, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X