ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധിക്കിടെ 41-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് നിര്‍ണായക യോഗം ചേര്‍ന്നത്.

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

ജിഎസ്ടി കൗണ്‍സില്‍ കൂടാനിരിക്കെ രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII) അറിയിച്ചിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

നിലവില്‍ 28 ശതമാനമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 41-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഏതെങ്കിലും ചരക്കുകള്‍ക്കോ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല.

MOST READ: പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

ഇരുചക്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 28 ശതമാനം നികുതി പിന്‍വലിയ്ക്കണം എന്നതുള്‍പ്പെടെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുമ്പില്‍ നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

ഇതോടെ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനമായി തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യകത വര്‍ധിപ്പിക്കുന്നതിനായി ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നു.

MOST READ: ഗൾവിംഗ് ഡോറുകളുമായി പരിഷ്കരിച്ച ടാറ്റ സിയറ

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

കൊവിഡ്-19 മഹാമാരി ചരക്ക് സേവനങ്ങളുടെ (ജിഎസ്ടി) ശേഖരണത്തെ ബാധിച്ചുവെന്നും, 2021 സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

മാര്‍ച്ചിലെ 13,806 കോടി രൂപ ഉള്‍പ്പെടെ 2020 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 1.65 ലക്ഷം കോടി രൂപ കേന്ദ്രം ഇളവ് നല്‍കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജിഎസ്ടി നയങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീരുമാനമെടുക്കുന്ന സമിതിയുടെ യോഗത്തിന് ശേഷം പറഞ്ഞു.

MOST READ: മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

ഇരുചക്ര വാഹനങ്ങളുടെ വില കുറയില്ല; ജിഎസ്ടി നിരക്കില്‍ മാറ്റമില്ല

ജിഎസ്ടി കുറയ്ക്കുന്നതോടെ വരും മാസങ്ങളില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. രാജ്യത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. അതിനാല്‍ തന്നെ നികുതി കുറയ്ക്കുന്നത് വാഹന നിര്‍മ്മാതാക്കളെ പോലെ തന്നെ സാധാരണക്കാര്‍ക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Most Read Articles

Malayalam
English summary
No Revision On GST Rate For Two-Wheelers. Read in Malayalam.
Story first published: Friday, August 28, 2020, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X