പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

ആഴ്ചകള്‍ക്ക് മുന്നെയാണ് കിയ തങ്ങളുടെ മൂന്നാമത്തെ മോഡലായ സോനെറ്റിന്റെ ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനത്തില്‍ തന്നെ 6,523 ബുക്കിംഗ് സോനെറ്റ് വാരിക്കൂട്ടി.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്കിംഗ് 10,000 യൂണിറ്റുകള്‍ പിന്നിട്ടു. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. കിയയുടെ അംഗീകൃത ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാം.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

ഡീസല്‍ ഓട്ടോമാറ്റിക് പ്രാരംഭ പതിപ്പും (HTK+) ഡീസല്‍ ഓട്ടോമാറ്റിക് ഉയര്‍ന്ന പതിപ്പായ (GTX+) മോഡലുകളുമാണ് കൂടുതലും ബുക്ക് ചെയ്യുന്നത്. പെട്രോള്‍ പതിപ്പില്‍ ടര്‍ബോ DCT GT-ലൈന്‍ (GTX+) മോഡലിനും ആവശ്യക്കാര്‍ ഏറെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പ്രൈവറ്റ് ജെറ്റുകളിൽ പറക്കുന്ന ലോകോത്തര കായികതാരങ്ങൾ

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

അടുത്തിടെ വാഹനം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വരും സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. വിലയും ആ അവസരത്തില്‍ മാത്രമാകും കിയ വെളിപ്പെടുത്തുക.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

സോനെറ്റ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ വാഹനമാണ് സോനെറ്റ്.

MOST READ: പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ആദ്യമായി കിയ അവതരിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ കൊവിഡ്-19 മഹാമാരിയും, ലോക്ക്ഡൗണും പദ്ധതികള്‍ മുഴുവന്‍ തകിടം മറിച്ചു.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

സെല്‍റ്റോസ്, കാര്‍ണിവല്‍ മോഡലുകളുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് മൂന്നാമത്തെ മോഡലിനെ കിയ വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.

MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

വാഹനത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ അനന്തപുര്‍ പ്ലാന്റിലെ ഉത്പാദനം മൂന്ന് ഷിഫ്റ്റുകളിലേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

ഇതിനുപുറമെ, പ്രതിവര്‍ഷം 50,000 യൂണിറ്റ് കയറ്റുമതിയും പ്ലാന്റ് ലക്ഷ്യമിടുന്നു. കിയ ഇന്ത്യ സോനെറ്റിനെ ഒന്നിലധികം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യും. സെല്‍റ്റോസ്, സോനെറ്റ് കയറ്റുമതി എന്നിവ വരും മാസങ്ങളില്‍ കിയയെ ഒന്നാം നമ്പര്‍ കാര്‍ കയറ്റുമതിക്കാരാക്കാം.

MOST READ: ഹോട്ട് ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ബലേനോ

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

സെല്‍റ്റോസിനെപ്പോലെ, പുതിയ കിയ സോനെറ്റും ടെക്-ലൈന്‍, GT-ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും വിപണിയില്‍ എത്തുക. ടെക്-ലൈന്‍ (HTE, HTK, HTK +, HTX, HTX +), GT -ലൈന്‍ (GTX+ മാത്രം).

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

രണ്ട് വകഭേദങ്ങള്‍ക്കും സമാന കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. റെഡ് + ബ്ലാക്ക്, വൈറ്റ് പേള്‍ + ബ്ലാക്ക്, ബീജ് ഗോള്‍ഡ് + ബ്ലാക്ക് എന്നിങ്ങനെയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

അതേസമയം സിംഗിള്‍-ടോണ്‍ പോര്‍ട്ട്ഫോളിയോയ്ക്ക് ഏഴ് ഓപ്ഷനുകളുണ്ട്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഇന്റലിജന്‍സ് ബ്ലൂ, ബീജ് ഗോള്‍ഡ്.

Source: Rushlane

Most Read Articles

Malayalam
English summary
Kia Sonet Bookings Cross 10,000 Units, High Demand For Diesel Auto, Petrol DCT Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X