Just In
- 48 min ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 1 hr ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 1 hr ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 1 hr ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
Don't Miss
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Movies ട്വിസ്റ്റിനായി കാത്തിരിക്കേണ്ട, സിബിന് പിന്മാറി; പൂജയും സിബിനും ഇന്ന് കേരളത്തിലെത്തും!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗൾവിംഗ് ഡോറുകളുമായി പരിഷ്കരിച്ച ടാറ്റ സിയറ
ടാറ്റ സിയറ ഒരു ഐതിഹാസിക എസ്‌യുവിയാണ് എന്നതിൽ സംശയമില്ല. വിപണിയിൽ ഇത് മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും, സിയറ ലോഞ്ച് ചെയ്തത് അതിന്റെ സമയത്തിന് വളരെ മുമ്പാണെന്ന് പല വിദഗ്ധരും ഗവേഷകരും കരുതുന്നു.
ടാറ്റാ സിയറ എസ്‌യുവികൾ വിപണിയിൽ വൻ തോതിൽ വിറ്റില്ലെങ്കിലും, സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഇവ പ്രിയമേറിയവയാണ്. ടാറ്റ സിയറ കൂടുതലും വാഹന പ്രേമികളായ ഉപഭോക്താക്കളുടെ കൈവശമാണുള്ളത്.
അവരിൽ പലരും കാറിനെ പരിഷ്കരിക്കാറുമുണ്ട്. ടാറ്റ സിയറയുടെ വിപുലമായ പരിഷ്‌ക്കരിച്ച ഒരു ഉദാഹരണമാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്
1997 മോഡൽ ടാറ്റ സിയറയാണിത്. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെങ്കിലും കാറിന്റെ അവസ്ഥ വളരെ മികച്ചതായി തോന്നുന്നു. വാഹനത്തിന്റെ ബോഡിയിൽ ഡന്റുകളോ പോറലുകളോ ഇല്ല.
ഇത് വളരെ പഴയ കാറായതിനാൽ, കാറിന്റെ രജിസ്ട്രേഷൻ അടുത്തിടെ അഞ്ച് വർഷത്തേക്ക് പുതുക്കിയിട്ടുണ്ട്. ഒരു വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ ഇന്ത്യയിൽ കാലഹരണപ്പെട്ടതിന് ശേഷം, നിങ്ങൾക്ക് ഇത് അഞ്ച് വർഷത്തേക്ക് ഒന്നിലധികം തവണ നീട്ടാൻ കഴിയും.
എന്നിരുന്നാലും, കാർ സ്റ്റോക്ക് അവസ്ഥയിലല്ല. ടാറ്റ സിയറ ഇന്ത്യയിൽ രണ്ട് ഡോറുകളുള്ള വേരിയന്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ഒരു ഫാമിലി കാറിനായി തിരയുന്ന ഉപഭോക്താക്കൾ പ്രധാനമായും ആധിപത്യം പുലർത്തുന്ന കമ്പോളമായ ഇന്ത്യയിൽ വാഹനത്തിന് ജനപ്രീതി കുറയാൻ ഒരു കാരണം ഇതായിരുന്നു.
MOST READ: എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ
വിശദാംശങ്ങളും ചിത്രങ്ങളും അനുസരിച്ച്, വാഹനത്തിന്റെ ഒരു വശത്ത് ഒരു അധിക ഫ്ലൈ ഡോർ ചേർക്കുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു എന്ന മനസ്സിലാക്കാം.
അതിനാൽ പിന്നിലെ യാത്രക്കാർക്ക് ഈ ഫ്ലൈ /സെമി ഗൾവിംഗ് ശൈലിയിലുള്ള ഡോറിലൂടെ എളുപ്പത്തിൽ വാഹനത്തിൽ പ്രവേശിക്കാൻ കഴിയും. എസ്‌യുവിയുടെ ബോഡി മുറിച്ച് വാഹനത്തിൽ ഡോർ മുകളിലേക്ക് ഉയർത്താൻ ഹൈഡ്രോളിക്സ് സ്ഥാപിച്ചിട്ടുണ്ട്. ഇത് വളരെ ഭംഗിയായി കാണുന്ന പരിഷ്‌ക്കരണങ്ങളാണ്. കൂടാതെ ഇത് കാറിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.
MOST READ: ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര
87 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 1988 -ൽ അവതരിപ്പിച്ച ടാറ്റ ടെൽകൊലൈൻ പിക്കപ്പിന്റെ മൂടപ്പെട്ട രൂപമാണ് ടാറ്റ സിയറ.