ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

ബിഎസ് VI -ലേക്ക് നവീകരിച്ച മറാസോയെ കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. 11.25 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്സ്ഷോറൂം വില.

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

എഞ്ചിന്‍ നവീകരിക്കുകയും ഒരു M8 എന്ന വകഭേദത്തെ ഒഴിവാക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ മറാസോയില്‍ സംഭവിച്ചിട്ടില്ല. അതുപോലെ തന്നെ വിലയിലും വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നുവേണം പറയാന്‍.

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

പ്രാരംഭ പതിപ്പിന് 1.26 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും, എംപിവിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്, വാഹനത്തിന് ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹീന്ദ്ര.

MOST READ: എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

നിങ്ങള്‍ പുതിയ മറാസോ M2 വകഭേദം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പഴയ വാഹനം എക്‌സേഞ്ച് ചെയ്യുകയാണെങ്കില്‍ 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

ഒരു ഉപഭോക്താവ് പണമായി അടയ്ക്കുകയാണെങ്കില്‍, അവര്‍ക്ക് 20,000 രൂപ വരെ കിഴിവ് ലഭിക്കും. അതുപോലെ തന്നെ 5.75 ലക്ഷം രൂപ ലോണ്‍ തുകയായി എടുക്കുകയാണെങ്കില്‍ 36 മാസത്തേക്ക് ഒമ്പത് ശതമാനം പലിശ ലഭിക്കുകയും ചെയ്യും.

MOST READ: രാജ്യത്ത് ഓട്ടോ റെന്റൽ സർവീസ് ആരംഭിച്ച് യൂബർ

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

18,284 രൂപയായിരിക്കും പ്രതിമാസ ഇഎംഐ തുക. M4+ വകഭേദമാണ് ഒരാള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍, 30,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇതില്‍ 15,000 രൂപ പണവും എക്‌സ്‌ചേഞ്ചിന് സമാനമായ തുകയും ഉള്‍പ്പെടുന്നു.

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

ഓണ്‍-റോഡ് വിലയില്‍ 6.10 ലക്ഷം രൂപ വായ്പ തുകയ്ക്ക് 19,397 രൂപയായിരിക്കും ഈ വകഭേദത്തിനായി ഒരു ഉപഭോക്താവ് നല്‍കുന്നത്. M4 + ന് സമാനമായ ആനുകൂല്യങ്ങളാകും ഉയര്‍ന്ന പതിപ്പായ M6+ വകഭേദത്തിനും ലഭിക്കുക.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

6.80 ലക്ഷം രൂപ വായ്പ തുകയ്ക്ക്, ഉപഭോക്താവ് 36 മാസ കാലയളവില്‍ 21,623 രൂപ ഇഎംഐ അടയ്ക്കുന്നു. ഒരാള്‍ക്ക് മറാസോ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും വാഹനം ഡോര്‍സ്‌റ്റെപ്പ് ഡെലിവറിയും നിലവില്‍ ലഭ്യമാണ്. 2020 ഓഗസ്റ്റ് 30 വരെയാകും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

MOST READ: എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ബിഎസ് VI മറാസോയില്‍ ആനുകൂല്യങ്ങളും ഓഫറുകളുമായി മഹീന്ദ്ര

അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ അധികം വൈകാതെ വാഹനത്തിന് 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് പെട്രോള്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Source: Express Drives

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo BS6 Available With Cash Discount and Offers. Read in Malayalam.
Story first published: Thursday, August 27, 2020, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X